പാഷനില്‍ നിന്ന് പ്രീമിയം ഫ്രെയിമുകളിലേക്ക്; Weddphy എന്ന യുവസംരംഭ വിജയം

വിവാഹം എന്നത് ജീവിതത്തിലെ അതുല്യ നിമിഷങ്ങളിലൊന്നാണ്. ആ നിമിഷങ്ങളെ യഥാര്‍ത്ഥ ഭാവത്തില്‍, അതിന്റെ സ്വാഭാവികതയും സൗന്ദര്യവും നഷ്ടപ്പെടുത്താതെ ഫ്രെയിമില്‍ പകര്‍ത്തുന്ന ഫോട്ടോഗ്രഫി ബ്രാന്‍ഡാണ് ഗുരുവായൂര്‍ സ്വദേശി വിഷ്ണുവിന്റെ Weddphy Wedding Films and Photographs.
ബിടെക് പഠനകാലത്ത് തന്നെ, തന്റെ പാഷനെ തിരിച്ചറിഞ്ഞ വിഷ്ണു, പാര്‍ട്ട് ടൈമായി ഫോട്ടോഗ്രഫി ആരംഭിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനിയറായിരുന്നെങ്കിലും, ഹൃദയം മുഴുവന്‍ ഫോട്ടോഗ്രഫിയോടുള്ള പാഷനായിരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം, സ്വന്തം പരിശ്രമത്തിലൂടെ ഒരു ബ്രാന്‍ഡ് ആരംഭിച്ച് പൂര്‍ണമായും ഫോട്ടോഗ്രഫിയിലേക്ക് മാറിയതും അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.

നാല് വര്‍ഷമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന Weddphy എന്ന തന്റെ സ്വന്തം ബ്രാന്‍ഡിലൂടെയും അതിന് മുമ്പ് വര്‍ഷങ്ങളായി നേടിയെടുത്ത വിശ്വാസത്തിലൂടെയും കേരളത്തിലെ പ്രീമിയം വെഡ്ഡിങ് ഫോട്ടോഗ്രഫി രംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുകയാണ് വിഷ്ണു.
പ്രത്യേകിച്ച് ഗുരുവായൂര്‍ വെഡ്ഡിങ് ഫോട്ടോഗ്രഫിയിലാണ് Weddphy യുടെ വ്യക്തിമുദ്ര കൂടുതല്‍ തെളിയുന്നത്. ക്ഷേത്രനഗരമായ ഗുരുവായൂരിലെ വിവാഹ മുഹൂര്‍ത്തങ്ങളുടെ ആത്മീയതയും സൗന്ദര്യവും ഒരുപോലെ പകര്‍ത്തുന്നതില്‍ വിഷ്ണുവിന്റെയും ടീമിന്റെയും കഴിവ് ശ്രദ്ധേയമാണ്. അതോടൊപ്പം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രീമിയം ലെവലില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഷൂട്ടുകളും Weddphy നിര്‍വഹിക്കുന്നു.

പ്രീമിയം ക്വാളിറ്റിയിലുള്ള വര്‍ക്കുകളും ‘Raw Reality’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ചിത്രീകരണ ശൈലിയും Weddphy യെ മറ്റു ബ്രാന്‍ഡുകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നു. യാഥാര്‍ത്ഥ്യത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ, ഓരോ മുഹൂര്‍ത്തവും അതിന്റെ യഥാര്‍ത്ഥ ഭാവത്തില്‍ മികച്ച ലൈറ്റിങ് നല്കി പകര്‍ത്തുകയാണ് ഇവരുടെ പ്രത്യേകത.

ബ്രാന്‍ഡിന്റെ ക്വാളിറ്റി മനസ്സിലാക്കിയെത്തുന്ന ക്ലെയിന്റുകളാണ് ഭൂരിഭാഗവും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ക്ലെയിന്റുകള്‍ Weddphy യെ വിശ്വസിച്ച് തിരഞ്ഞെടുക്കുന്നത്, അവരുടെ സേവന നിലവാരത്തിന്റെ തെളിവാണ്. ഈ വിശ്വാസമാണ് ‘മൗത്ത് പബ്ലിസിറ്റി’യായി വളര്‍ന്ന് ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായത്.

തുടക്കത്തില്‍ കുടുംബത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും, തന്റെ അധ്വാനവും നേട്ടങ്ങളും കൊണ്ട് ആ സംശയങ്ങളെ പിന്തുണയാക്കി മാറ്റാന്‍ വിഷ്ണുവിന് സാധിച്ചു. ഇന്ന് ഗുരുവായൂരില്‍ സ്വന്തമായൊരു ഓഫീസ് സ്ഥാപിച്ച്, നാലോളം അംഗങ്ങളടങ്ങിയ പ്രൊഫഷണല്‍ ടീമുമായി Weddphy മുന്നേറുകയാണ്.
ഒരു ജീവിതം മുഴുവന്‍ ഓര്‍മിക്കാവുന്ന അനുഭവമാണ് ഓരോ വെഡ്ഡിങ് ഷൂട്ടുമെന്ന വിശ്വാസത്തിലൂടെ, കൂടുതല്‍ മികച്ച സേവനങ്ങളും വ്യത്യസ്തമായ ഫ്രെയിമുകളും സൃഷ്ടിച്ച്, Weddphy യെ ഉയര്‍ന്ന നിലയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് വിഷ്ണു.

ഗുരുവായൂരിലെ വിശുദ്ധ മുഹൂര്‍ത്തങ്ങളില്‍ നിന്ന് കേരളത്തിനകത്തും പുറത്തുമുള്ള പ്രീമിയം വെഡ്ഡിങ് ലോകത്തേക്കും തന്റെ ഫ്രെയിം യാത്ര തുടരുകയാണ് ഈ യുവ സംരംഭകന്. ഒരു ക്യാമറയും ഒരു സ്വപ്നവും മാത്രം മുതല്‍ കൂട്ടാക്കി ആരംഭിച്ച യാത്ര, ഇന്ന് വിശ്വാസത്തിന്റെ ഒരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്.
https://www.instagram.com/vishnuparayilanjoor?igsh=cWE0aGFvdXB5bXBi




