EntreprenuershipSuccess Story

കേക്കിന്റെ രുചിപ്പെരുമ വര്‍ധിപ്പിച്ച് Sugar Bliss

രുചിപ്പെരുമയില്‍ കോഴിക്കോടിനെ വെല്ലാന്‍ മറ്റൊരു നാടില്ല. വൈവിധ്യങ്ങളായ ഭക്ഷണകൂട്ടുകളാല്‍ സമ്പുഷ്ടമാണ് കോഴിക്കോട്. ബിരിയാണിയുടെയും പലഹാരങ്ങളുടെയും കാര്യത്തില്‍ മാത്രമല്ല കേക്കിന്റെ രുചിവൈഭവത്തിലും കോഴിക്കോടിന്റെ പേര് മുന്‍പന്തിയില്‍ എത്തിച്ചിരിക്കുകയാണ് ‘Sugar Bliss’ എന്ന ബ്രാന്റിലൂടെ ഹോം ബേക്കറായ താമരശ്ശേരി സ്വദേശി സഫ്‌ന പി.കെ.

വളരെ യാദൃശ്ചികമായാണ് സഫ്‌ന ബേക്കിംഗിലേക്ക് എത്തുന്നത്. വിവാഹശേഷം വീടിനുള്ളിലെ ബോറടി മാറ്റാനായി പങ്കെടുത്ത ഒരു ദിവസത്തെ ബേക്കിംഗ് ക്ലാസാണ് സഫ്‌നയെ ഒരു സംരംഭക എന്ന നിലയിലേക്ക് എത്തിച്ചത്. ഒരു ദിവസത്തെ ക്ലാസില്‍ നിന്നും കേക്ക് നിര്‍മാണത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആദ്യമായി ഉണ്ടാക്കിയ കേക്കിന് മികച്ച അഭിപ്രായം ലഭിച്ചതോടെ സഫ്‌നയുടെ ആത്മവിശ്വാസം വര്‍ധിക്കുകയായിരുന്നു.

പിന്നീട് തന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന സഫ്‌ന നിരവധി പരീക്ഷണങ്ങളിലൂടെ കേക്കിന്റെ പുതിയ റെസിപ്പികള്‍ സ്വന്തമാക്കി. ‘ക്വാളിറ്റി’യുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ തുടക്കത്തില്‍തന്നെ മികച്ച പ്രതികരണമായിരുന്നു കസ്റ്റമേഴ്‌സില്‍ നിന്ന് ലഭിച്ചത്. അങ്ങനെ 2018-ല്‍ ‘Sugar Bliss Delight’ എന്ന പേരില്‍ വാണിജ്യാടിസ്ഥാനത്തില്‍ കേക്ക് നിര്‍മാണം ആരംഭിക്കുകയായിരുന്നു.

ഇതുവരെ രുചിച്ചിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായ വ്യത്യസ്തതരം കേക്കുകളാണ് ഈ സംരംഭക കോഴിക്കോടിന് സമ്മാനിച്ചത്. രുചിയോടൊപ്പം കേക്കിന്റെ ഡെക്കറേഷനിലും ശ്രദ്ധിച്ച സഫ്‌ന ആകര്‍ഷകമായ രീതിയിലായിരുന്നു ഓരോ കേക്കും കസ്റ്റമേഴ്‌സിന് എത്തിച്ചിരുന്നത്. അക്കാലത്ത് ഫോണ്ടന്റ് കേക്കുകള്‍ വളരെ അപൂര്‍വമായിരുന്നതിനാല്‍ സകേക്കിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. കസ്റ്റമൈസ്ഡ് ആയ വെഡിങ് കേക്ക്, പാര്‍ട്ടി കേക്ക് എന്നിവയിലാണ് സഫ്‌ന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അങ്ങനെയിരിക്കെ ഇവന്റ് ഡെക്കറേഷന് വേണ്ടി ആവശ്യക്കാര്‍ സമീപിച്ചു തുടങ്ങിയതോടെ ഭര്‍ത്താവിന്റെ സഹായത്തോടെ ചെറിയ രീതിയില്‍ ഡെക്കറേഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. പിന്നീട് കസ്റ്റമേഴ്‌സ് വര്‍ധിച്ചതോടെ ‘Sugar Bliss Events’ എന്ന പേരില്‍ ഇവന്റ് ഡെക്കറേഷന്‍ യൂണിറ്റും ആരംഭിച്ചു. കൂടാതെ എന്‍ഗേജ്‌മെന്റ് സ്‌പെഷ്യല്‍ ഗിഫ്റ്റ് ഹാമ്പറുകള്‍ വളരെ ആകര്‍ഷകമായി സെറ്റ് ചെയ്തും നല്‍കുന്നുണ്ട്. ഇതോടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ കോഴിക്കോട് അറിയപ്പെടുന്ന ഒരു സംരംഭകയായി മാറാന്‍ സഫ്‌നക്ക് കഴിഞ്ഞു.

ഇവിടംകൊണ്ടും ഒതുങ്ങുന്നില്ല സഫ്‌നയിലെ സംരംഭക. കോഴിക്കോടുള്ള മികച്ച കാറ്ററിംഗ് യൂണിറ്റുമായി ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് രുചി പകരാന്‍ വിവിധ മധുര പലഹാരങ്ങളും സഫ്‌ന ഓര്‍ഡര്‍ അനുസരിച്ച് ചെയ്തുനല്‍കുന്നുണ്ട്.

പുതിയ റെസിപ്പികള്‍ പഠിക്കുന്നതിലും പരീക്ഷിക്കുന്നതിലും തത്പരയായ സഫ്‌ന കേക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവ് നേടി, തന്നിലെ കഴിവ് വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് മുന്നോട്ടുപോകുന്നത്. സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉത്തമ മാതൃക തന്നെയാണ് ഈ യുവസംരംഭക.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button