CareerEntreprenuershipSpecial Story

ശരത് ഘോഷ് ; ഹൃദയം തൊട്ടറിഞ്ഞ ഫോട്ടോഗ്രാഫര്‍ കരിയറിലെ മനോഹരമായ 15 വര്‍ഷങ്ങളും റെയിന്‍ബോ മീഡിയ എന്ന സ്വപ്‌നവും

ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്നെന്നും സൂക്ഷിച്ചു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഫോട്ടോഗ്രഫിയുടെ പ്രാധാന്യം ഒട്ടും സൗന്ദര്യം ചോരാതെ നിലനില്ക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി, അവ അവിസ്മരണീയമാക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിയുണ്ട് ഇവിടെ.. കോഴിക്കോട് സ്വദേശിയായ ശരത് ഘോഷ്… !

ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി ഈരംഗത്ത് അദ്ദേഹം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചെറുപ്പത്തില്‍ തന്നെ ഫോട്ടോഗ്രാഫിയോട് വളരെയധികം താല്പര്യമുണ്ടായിരുന്നു. അന്നു മുതല്‍ തന്നെ പലതും ശ്രദ്ധിക്കാനും പഠിക്കാനും അദ്ദേഹം ശ്രമിച്ചു. ആ നിരീക്ഷണ പാടവം തന്നെയാണ് പ്രൊഫഷനില്‍ മുന്നേറാന്‍ അദ്ദേഹത്തിന് കരുത്തേകിയത്.

അച്ഛന്‍, അമ്മ, ഭാര്യ അമൃത, മകള്‍ ആന്‍മിയ എന്നിവര്‍ അടങ്ങുന്നതാണ് ശരത്തിന്റെ കുടുംബം. കുടുംബത്തിലെ ഓരോ അംഗങ്ങളും ഈ മേഖലയില്‍ തനിക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് ശരത് പറയുന്നു. കേവലം ഒരു പ്രൊഫഷന്‍ എന്നതിലുപരി തന്റെ പാഷന്‍ ആയി തന്നെയാണ് ഈ മേഖല തിരഞ്ഞെടുത്തതെന്ന് ശരത് പറയുന്നു.
കേരളത്തിനകത്തും പുറത്തുമായി നിരവധി വര്‍ക്കുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയെ പാഷനായി കണ്ടവര്‍ക്ക് മാത്രമാണ് മനോഹരമായ ചിത്രങ്ങളെടുക്കാന്‍ സാധിക്കുക. ഒരു പഠനം എന്നതിലുപരി, വിശാലമാണ് അത്.

കോഴിക്കോട് കേന്ദ്രീകരിച്ച് തന്നെയാണ് ശരത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ‘റെയിന്‍ബോ മീഡിയ’ എന്നാണ് ശരത് തന്റെ സംരംഭത്തിന് നല്കിയിരിക്കുന്ന പേര്. ‘റെയിന്‍ബോ മീഡിയ’ ശരിക്കും ശരത്തിന്റെ സ്വപ്‌ന സംരംഭമാണ്. ആ പേരില്‍ തന്നെ പല വര്‍ണങ്ങള്‍ നിറഞ്ഞിരിക്കുന്നു. ആ വര്‍ണങ്ങള്‍ തന്നെയാണ് ശരത് തന്റെ ക്യാമറയിലൂടെ പകര്‍ത്തി വിസ്മയം തീര്‍ക്കുന്നത്.

ഔട്ട്‌ഡോര്‍ ഷൂട്ടിനും മറ്റും സപ്പോര്‍ട്ടായി 10 പേര്‍ ഇപ്പോള്‍ ശരത്തിനൊപ്പമുണ്ട്. വെഡിങ് ഫോട്ടോഷൂട്ട് (അതില്‍ തന്നെ പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്), മെറ്റേണല്‍ ഷൂട്ട്, സെലിബ്രിറ്റി ഫോട്ടോഷൂട്ട് തുടങ്ങി നിരവധി ഫോട്ടോഷൂട്ടുകള്‍ കൈകാര്യം ചെയ്യുന്നു. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ തന്നെ പല സ്ഥലങ്ങളിലും സഞ്ചരിക്കാനും അവിടെയുള്ള കാര്യങ്ങള്‍ കണ്ടുപഠിക്കാനും അത് തന്റെ ക്യാമറയ്ക്കുള്ളിലാക്കുവാനും സാധിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ ഫോട്ടോഷൂട്ടുകളും അതിനായുള്ള ഓരോ സഞ്ചാരങ്ങളും തനിക്ക് സമ്മാനിക്കുന്നത് പുത്തന്‍ അനുഭവങ്ങള്‍ ആണെന്ന് അദ്ദേഹം പറയുന്നു.

സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളില്‍ പലതും വൈറലായിട്ടുണ്ട്. മാമുക്കോയ, മഞ്ജു വാര്യര്‍, എസ്തര്‍ അനില്‍, അനിഖ എന്നിവരുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ലഭിച്ച അംഗീകാരം വളരെ വലുതായിരുന്നു. വനിത പോലുള്ള പല മാഗസിനുകളിലും ശരത്തിന്റെ ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഈ കാലയളവില്‍ എട്ടോളം സിനിമകളുടെ ഭാഗമാകാനും ശരത്തിന് സാധിച്ചിട്ടുണ്ട്.

ഓരോ ആളുകളുടെയും ആവശ്യം എന്താണെന്ന് കൃത്യമായി അറിഞ്ഞും ഓരോ നിമിഷങ്ങളും എങ്ങനെ ‘ക്രിയേറ്റ്’ ചെയ്യണമെന്നും അവയെ എങ്ങനെ കൂടുതല്‍ മനോഹരമാക്കാം എന്നും ആലോചിച്ചാണ് ഓരോ ഷൂട്ടുകളും പ്ലാന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, പ്രമോഷനുകള്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും വളരെയധികം ആളുകള്‍ ശരത്തിന്റെ ശരത്തിന്റെ റെയിന്‍ബോ മീഡിയ തേടിയെത്തുന്നു.

ഈ മേഖലയിലേക്ക് താന്‍ എത്തിപ്പെടുമ്പോള്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നിരവധി കോമ്പറ്റീഷനുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അവയെല്ലാം തന്നെ കാലത്തിന് അനുസൃതമായി മാറുകയായിരുന്നു. നിരവധി അംഗീകാരങ്ങളാണ് ഈ കാലയളവില്‍ ശരത്തിനെ തേടി എത്തിയിട്ടുള്ളത്. ഓള്‍ കേരള ഫോട്ടോഗ്രാഫ് അസോസിയേഷന്റെ ഫോട്ടോഗ്രഫിയ്ക്കുള്ള സമ്മാനം, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ വീഡിയോഗ്രാഫിക്കുള്ള സമ്മാനം (ഡോക്യുമെന്ററി) തുടങ്ങിയവയും അതില്‍ ഉള്‍പ്പെടുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോട്ടോഗ്രാഫറായും മൂന്നുവര്‍ഷക്കാലത്തോളം ശരത് ഘോഷ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ മേഖലയിലേക്ക് കടന്നു വരുന്നവരോട് ശരത്തിന് പറയാനുള്ളത് ഇതാണ്: ”ഏതൊരു മേഖലയാവട്ടെ, അതൊരു ജോലി എന്നതിലുപരി പാഷന്‍ എന്ന രീതിയില്‍ സ്വീകരിക്കുമ്പോഴാണ് വളരെ എളുപ്പമായി മാറുക. അല്ലാത്തപക്ഷം അവിടെ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും.”

https://www.instagram.com/rainbowmedia_photography/?r=nametag

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button