Entertainment

ആഭരണങ്ങളുടെ രാജകുമാരി; കണ്ണഞ്ചിപ്പിക്കും കമ്മല്‍ ശേഖരവുമായി ബരിറയുടെ ഹാബ്‌സ് ഇയറിങ്‌സ്

‘The elegance of her face with earrings stops my heartbeat !’
വസ്ത്രമേതായാലും പെണ്ണഴകിന് മാറ്റുകൂട്ടുവാന്‍ കമ്മലോളം പോന്ന മറ്റൊന്നുമില്ല. ഏറ്റവും ചെറിയ കല്ലുവച്ച കമ്മലുകള്‍ മുതല്‍ ട്രഡീഷണല്‍ ലുക്ക് തരുന്ന ബാഹുബലി കമ്മലുകള്‍ വരെ വിപണിയില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ ലോലാക്കുകളുടെ ലോകത്ത് എഴുതി ചേര്‍ക്കപ്പെട്ട ബ്രാന്‍ഡായി മാറുകയാണ് ‘ഹാബ്സ് ഇയറിങ്‌സ്’.

2022ല്‍ ആരംഭിച്ച ഹാബ്‌സ് ഇയറിങ്സിനെ ആളുകള്‍ക്ക് സുപരിചിതമാക്കിയത് ബരീറ ബഷീര്‍ എന്ന കൊല്ലം സ്വദേശിനിയാണ്. സിവില്‍ എഞ്ചിനീയറിങ്ങിനു ശേഷം ജോലിയും കുടുംബവുമായി മുന്നോട്ടു പോയ ബരീറയ്ക്ക് കോവിഡിന് ശേഷം ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഓണ്‍ലൈന്‍ ബിസിനസിനെപ്പറ്റി ചിന്തിക്കുകയും അത് ചെയ്യാന്‍ തയ്യാറാവുകയും ചെയ്തത്.

ആദ്യം ഒരു പരസ്യം കണ്ട് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്ക് കടന്ന ഈ സംരംഭകക്ക് അവിടം അത്ര തൃപ്തി നല്‍കിയില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്നതും സാധ്യതകള്‍ ഒരുപാട് തുറന്നിടുന്നതുമായ ജ്വല്ലറി ബിസിനസിനെ കുറിച്ച് ബരീറ അടുത്തറിയുന്നത്.

പോളിടെക്‌നിക്ക് അധ്യാപികയായ ബരീറ ചെറിയ തോതില്‍ ആദ്യം ആരംഭിച്ച സംരംഭം ചില പ്രശ്‌നങ്ങള്‍ കാരണം ഉപേക്ഷിക്കേണ്ടിവന്നു. ഇനി ഇതുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ടീച്ചിംഗ് പ്രൊഫഷനുമായി മുന്നോട്ട് പോകാം എന്ന് കരുതിയെങ്കിലും ബരീറയുടെ മനസ്സ് ഇടയ്ക്ക് എപ്പോഴോ ഇഷ്ടപ്പെട്ട പാഷനില്‍ തന്നെ കുരുങ്ങിക്കിടക്കുകയായിരുന്നു. അങ്ങനെ അധ്യാപനത്തോടൊപ്പം ബരീറ തന്റെ സ്ഥാപനത്തെ പ്രവര്‍ത്തനസജ്ജമാക്കി.

തുടക്കത്തില്‍ കസ്റ്റമേഴ്‌സ്ഡ് ആഭരണങ്ങള്‍ ആയിരുന്നു വിറ്റിരുന്നതെങ്കില്‍ ഇന്ന് കമ്മലുകളുടെ ഹോള്‍സെയില്‍ ഡീലര്‍ ആയ ഈ സംരംഭക ബ്രൈഡല്‍, ഗോള്‍ഡ് പ്ലേറ്റഡ് ആഭരണങ്ങളും ആളുകളിലേക്ക് എത്തിക്കുന്നു. കമലുകള്‍ക്ക് പുറമേ വള, മാല എന്നിവയും ഹാബ്സ് ഇയറിങ്‌സില്‍ വില്‍പ്പനയ്‌ക്കൊരുങ്ങുന്നുണ്ട്.

പത്തു രൂപ മുതല്‍ ആരംഭിക്കുന്ന കമ്മലുകള്‍ ഇവിടെ ലഭ്യമാണ്. ദിവസേന ഉപയോഗിക്കുന്ന മോഡലുകള്‍ മുതല്‍ പാര്‍ട്ടിവെയര്‍ വരെയുള്ള കമ്മലുകളുടെ വലിയൊരു ശേഖരം തന്നെയാണ് ബരീറ തന്റെ സ്ഥാപനത്തില്‍ ഒരുക്കിയിരിക്കുന്നത്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ആഭരണങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ എല്ലായിടത്തും എത്തിച്ചു കൊടുക്കുന്ന ഈ സംരംഭക തന്റെ ബിസിനസ് ലോകത്താകമാനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഹാബ്‌സ് ഇയറിങ്‌സ് എന്ന സംരംഭം ആരംഭിച്ച് ആറുമാസത്തിനു ശേഷമാണ് ബരീറയ്ക്ക് ഒരു ഓര്‍ഡര്‍ ലഭിച്ചത്. ‘പെട്ടെന്ന് എല്ലാം നേടാന്‍ കഴിയും എന്ന് ചിന്തിക്കാതിരിക്കുക, പകരം നേട്ടത്തിനു വേണ്ടി മനസ്സിനെയും ചുറ്റുപാടിനെയും സജ്ജമാക്കി വയ്ക്കുക’ എന്ന ചിന്തയില്‍ ഉറച്ചു വിശ്വസിച്ച ബരീറ കുര്‍ത്ത പോലെയുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ വസ്ത്ര വിപണന രംഗത്തേക്ക് ചുവട് വയ്ക്കുവാനും ഒരുങ്ങുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Ph:6282474279
Facebook: habs earrings
insta id: habs_earrings


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button