EntreprenuershipSuccess Story

പ്രതിസന്ധികളെ പടവെട്ടി തോല്പിച്ച സംരംഭകന്‍

പ്ലാസ്റ്റിക് ചെയറുകളും സ്റ്റൂളുകളുമെല്ലാം ഏറെക്കുറെ വീടുകളില്‍ നിന്നും ഒഴിവായി തുടങ്ങിയിരിക്കുന്നു. പകരം സ്ഥാനം പിടിച്ചതാവട്ടെ സോഫകളും സെറ്റികളും മറ്റ് ഫര്‍ണീച്ചറുകളും. നീക്കിവച്ചിരിക്കുന്ന ബജറ്റിനനുസരിച്ച് സോഫകളും ഫര്‍ണീച്ചറുകളും വീട്ടിലെത്തിക്കാമെങ്കിലും പലതിന്റെയും ക്വാളിറ്റി മികച്ചതാവണമെന്നില്ല. ക്വാളിറ്റിയും തുകയും ഇഷ്ടപ്പെട്ടാലും മനസിനിണങ്ങിയ മോഡല്‍ ലഭിക്കണമെന്നുമില്ല. ഇവിടെയാണ് ഇവയെല്ലാം ഒത്തിണങ്ങിയ Lacbay SOFAS വ്യത്യസ്തമാവുന്നത്. മാത്രമല്ല ഇന്ന് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു മുന്‍നിര ബ്രാന്‍ഡ് കൂടിയാണ് ഇവര്‍.

സോഫ, ഫര്‍ണീച്ചര്‍ മേഖലയില്‍ ജോലി ചെയ്തു വരുമ്പോഴാണ് മലപ്പുറത്തെ കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന Lacbayയുടെ ഉടമ അസീസിന് സ്വന്തമായി ഒരു സംരംഭം എന്ന ആശയം ഉദിക്കുന്നത്. സമാന ചിന്താഗതിക്കാരായ നാല് സുഹൃത്തുക്കളും ഒപ്പം കൂടിയതോടെ വൈകാതെ തന്നെ സംരംഭവും ആരംഭിച്ചു. ഇതിന് നേതൃതം നല്‍കിയിരുന്നത് അസീസ് തന്നെയായിരുന്നു. സ്ഥാപനത്തിന് വളരെ വേഗത്തില്‍ തന്നെ നല്ല രീതിയില്‍ വളര്‍ച്ചയുണ്ടായതോടെ പങ്കാളികള്‍ക്കിടയില്‍ ആസ്വാരസ്യങ്ങളും മുറുമുറുപ്പും ആരംഭിച്ചു.

മാത്രമല്ല, പൊതുപ്രവര്‍ത്തനത്തില്‍ കൂടി സജീവമായിരുന്ന അസീസിനെ ഒഴിവാക്കി മുന്നോട്ട് പോകാനായിരുന്നു മറ്റ് പങ്കാളികളുടെ തീരുമാനം. ഇതൊടെ പെട്ടന്നൊരു ദിവസം അസീസിന് സ്ഥാപനം വിട്ട് ഇറങ്ങേണ്ടതായും വന്നു. വിശ്വസിച്ചു കൂടെക്കൂട്ടിയ പ്രിയപ്പെട്ടവര്‍ അവഗണിച്ചതോടെ മാനസികമായി വലിയൊരു തളര്‍ച്ചയിലേക്ക് എത്തപ്പെട്ടു.

ഫര്‍ണീച്ചര്‍ നിര്‍മാണ മേഖലയോട് പോലും യാത്രയാകാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഇനിയെന്ത് എന്ന് ആലോചിച്ച് തലപുകഞ്ഞിരുന്ന അസീസിന് ഉപ്പയും ഉമ്മയും സഹോദരങ്ങളും ഭാര്യയും ആശ്വാസമായി മുന്നോട്ടെത്തി. തളര്‍ച്ചയില്‍ അകമഴിഞ്ഞ പിന്തുണയുമായി നല്ല കുറച്ച് സുഹൃത്തുക്കള്‍ കൂടി എത്തിയത്തോടെയാണ് അസീസിന് മുന്നോട്ട് ഓടാനുള്ള ഊര്‍ജവും Lacbay എന്ന ബ്രാന്‍ഡിന്റെ പിറവിയും സംഭവിക്കുന്നതും.

സോഫ ഉള്‍പ്പടെയുള്ള ഫര്‍ണീച്ചറുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സുലഭമായി വില്‍പന നടക്കുന്ന ഒന്നാണെന്ന് ഈ മേഖലയിലെ പ്രവൃത്തിപരിചയം കൊണ്ട് അസീസിന് അറിയാമായിരുന്നു. എന്നാല്‍ ഇവയിലെ ക്വാളിറ്റി ഒരു പ്രധാന വിഷയമാണെന്നും അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടുതന്നെ മികച്ച ക്വാളിറ്റിയില്‍ ആവശ്യക്കാരന്റെ മനസറിഞ്ഞ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കേരളത്തിന് പുറത്തേക്ക് കൂടി ഇവയെ എത്തിക്കാനും ഇവര്‍ തീരുമാനിച്ചു.

കസ്റ്റമറുടെ ഇഷ്ടം മനസ്സിലാക്കി മുന്തിയ ലെതറില്‍ വരെ മികച്ച ക്വാളിറ്റിയില്‍ ഫര്‍ണീച്ചറുകള്‍ പരിചയപ്പെടുത്തിയതോടെ തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി തുടങ്ങി ഒട്ടുമിക്ക തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും Lacbay Sofaകള്‍ക്ക് ആവശ്യക്കാരുമേറി. ഒപ്പം ആവശ്യക്കാരന്റെ ഇഷ്ടം പരിഗണിച്ച് ഫര്‍ണീച്ചറുകള്‍ കസ്റ്റമൈസ് ചെയ്തു നല്‍കിയും ഇന്റീരിയറും ഓഫീസ് പ്രൊജക്ടുകളും പൂര്‍ണമായും ഒരുക്കി നല്‍കിയും ഇവര്‍ കൈയ്യടിയും നേടി. നിലവില്‍ 25 സ്റ്റാഫുകള്‍ ഉള്‍പ്പടെ കോട്ടക്കലില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍, വൈകാതെ തന്നെ കസ്റ്റമേഴ്‌സിനും തേടിയെത്തുന്ന ക്ലെയിന്റുകള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്ന ഡിസ്‌പ്ലേ സെന്ററും തുടങ്ങാനുള്ള പണിപ്പുരയിലാണ്. ഇതിന്റെ ആദ്യമെന്നോണം ഡിസംബറില്‍ നിര്‍മാണശാലയ്ക്ക് അടുത്തുതന്നെ ആദ്യ ഡിസ്‌പ്ലേ സെന്ററും ആരംഭിക്കാനിരിക്കുകയാണ്.

നിലവില്‍ വിപണിയിലെ നല്ലൊരു ബ്രാന്‍ഡായി വിജയകരമായി മുന്നോട്ടുപോകുന്ന Lacbayക്ക് മുന്നിലുള്ള സ്വപ്നങ്ങളും വലുതാണ്. ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ സോഫ നിര്‍മാതാവായി അറിയപ്പെടുക എന്നതാണ് ഇതിലൊന്ന്. മികച്ച ക്വാളിറ്റിയില്‍ ആവശ്യക്കാരന്റെ മനസ്സിനും നീക്കിയിരിപ്പിനും അനുയോജ്യമായ തങ്ങളുടെ ഉത്പന്നങ്ങളിലൂടെ അത് സാധ്യമാവുമെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു.

വിദേശരാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഫര്‍ണീച്ചറുകളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ഈ രംഗത്ത് സാധ്യതകള്‍ ഏറെയുണ്ടെന്നുമാണ് അസീസിന് പുത്തന്‍ സംരംഭകരോട് പറയാനുള്ളത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും മികച്ച ക്വാളിറ്റിയും ലഭ്യമാക്കാനായാല്‍ ആവശ്യക്കാര്‍ നമ്മളെ തേടിയെത്തുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സംരംഭത്തിന്റെ വിജയത്തിനായി കുറുക്കുവഴികളെ സമീപിക്കരുതെന്നും പുതുമുഖങ്ങളോട് Lacbay പറയുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button