Entertainment

‘പെയ്‌തൊഴിയും നേരം’ ശ്രദ്ധേയമാകുന്നു

കൊറോണ കാലത്തെ ലോക്ക് ഡൗണ്‍ പ്രവാസ ജീവതത്തെ പ്രമേയമാക്കി കുവൈറ്റിലെ സൗഹൃദ കൂട്ടായ്മയില്‍ നിര്‍മിച്ച ‘പെയ്‌തൊഴിയും നേരം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
La Lumiere Cine Hub ന്റെ ബാനറില്‍ രൂപം കൊണ്ട ‘പെയ്‌തൊഴിയും നേരം’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിട്ടുള്ളത് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ വിഭീഷ് തിക്കോടിയാണ്.

പ്രമുഖ ചലച്ചിത്ര നടന്‍ അജു വര്‍ഗ്ഗീസിനോടൊപ്പം മീഡില്‍ ഈസ്റ്റിലെ പ്രവാസി സാമൂഹ്യ- സാംസ്‌കാരിക- സാഹിത്യ- കലാ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളായ എന്‍.അജിത് കുമാര്‍, സബീന. എം.സാലി, ബഷീര്‍ തിക്കോടി, മൊയ്തീന്‍കോയ. കെ.കെ, പി.ഉണ്ണിക്കൃഷ്ണന്‍, ഷെമീജ് കുമാര്‍, അബ്ദുറഹിമാന്‍ പുറക്കാട് , പി.വി. വിജയ രാഘവന്‍ എന്നിവര്‍ സംയുക്തമായാണ് അവരുടെ ഫേയ്‌സ് ബുക്ക് പേജുകളിലൂടെ ഫിലിമിന്റെ റിലീസിങ്ങ് നടത്തിയത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതുമായ സന്ദേശം നല്‍കുന്ന, കുവൈറ്റില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാതാവ് മുസ്തഫ ഹംസ പയ്യന്നൂരാണ്. കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ്, ബിന്‍സ് അടൂര്‍ എന്നിവര്‍ മുഖ്യ കഥാപ്രാത്രങ്ങളായുള്ള ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മാധ്യമ പ്രവര്‍ത്തകനായ നൗഫല്‍ മൂടാടിയാണ്.
പ്രശസ്ത സംഗീത സംവിധായകന്‍ അന്‍വര്‍ അമന്‍ സംഗീത സംവിധാനവും വീ മീഡിയ തിരുവനന്തപുരം ചിത്രസംയോജനവും രാജേഷ് മത്തേരി ഡിസൈനിങും നിര്‍വഹിച്ച പെയ്‌തൊഴിയും നേരത്തിന്റെ മീഡിയ പാര്‍ട്ടണര്‍ എസ്സാര്‍ മീഡിയയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button