Special StorySuccess Story

കടലാസും കടന്ന് ശരീരത്തില്‍ വര തീര്‍ത്ത് Outlayer Tattoo

ഓരോ വസ്തുവിന്റെയും പുതുമ അത് സ്വന്തമാവുന്നതോടെ ക്രമേണയോ ക്രമാതീതമായോ കുറയാറുണ്ട്. എന്നാല്‍ കൂടെ കൂടുന്നത് മുതല്‍ ജീവിതാവസാനം വരെ ആ ‘പകിട്ട്’ ചോരാതെ കൂടെയുണ്ടാവുന്ന അപൂര്‍വം ചില വസ്തുക്കളും പ്രക്രിയകളും കാണും. അത്തരത്തില്‍ ഒന്നാണ് ടാറ്റൂകള്‍.

ഏറെ പ്രിയപ്പെട്ടതും ഓര്‍ത്തുവയ്ക്കാന്‍ ഇഷ്ടപ്പെട്ടതുമായവയെ കടലാസിലോ മറ്റ് മാര്‍ഗങ്ങളിലോ മാറ്റി സൂക്ഷിക്കാതെ, നമ്മളുടെ സ്വന്തം ശരീരത്തിലേക്ക് നേരിട്ട് ചേര്‍ത്തുവയ്ക്കുന്ന രീതി കൂടിയാണിത്. അത്രമാത്രം പ്രിയങ്കരമായവയെ ശരീരത്തിലേക്ക് പകര്‍ത്തുമ്പോള്‍ വളരെയധികം ശ്രദ്ധയും പരിചയസമ്പത്തും അതിലുപരി കലാ-കരവിരുതും അത്യാവശ്യവുമാണ്.

ഇതെല്ലാം പരിഗണിക്കുന്ന ഒരാളെ സംബന്ധിച്ചു മറുതൊന്നും ചിന്തിക്കാതെ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന Outlayer Tattoo Studio യിലേക്ക് വച്ചുപിടിക്കാം. കാരണം കലകളില്‍ മികച്ചുനില്‍ക്കുന്ന ചിത്രരചന സുദീര്‍ഘമായ പഠനം കൊണ്ടും പരിചയസമ്പത്ത് കൊണ്ടും കടലാസില്‍ നിന്നും ശരീരത്തിലേക്ക് പകര്‍ത്തപ്പെട്ടതിന്റെ പേര് കൂടിയാണ് Outlayer Tattoo Studio.

Outlayer Tatoo Studio എന്ന സംരംഭത്തിന്റെ ജനനം

ചിത്രരചനയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് അതുമായി ബന്ധപ്പെട്ട് ബിരുദമെടുത്ത് മുന്നേറാന്‍ ഉദ്ദേശിക്കുന്ന ഒരു ചെറുപ്പക്കാരന്‍… എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധവും വീട്ടിലെ സാഹചര്യവുമെല്ലാം പരിഗണിച്ച് ഇഷ്ടം ഒഴിവാക്കി ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച് കടല്‍ കടക്കുന്നു. ഖത്തറില്‍ ഷെഫായി ജോലി നോക്കുന്നതിനിടയിലും ഒഴിവുസമയങ്ങളില്‍ ചിത്രരചന തുടര്‍ന്നു. അങ്ങനെയിരിക്കെ, ഇത് കാണാനിടയായ ഒരു ഫിലിപ്പീനി സുഹൃത്ത്, അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ഫിലിപ്പീനി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ പരിചയപ്പെടുത്തുന്നു. വരയിലെ കമ്പം മനസിലാക്കിയതോടെ താന്‍ ജോലി ചെയ്യുന്നത് കണ്ട് പഠിച്ചോളൂ എന്ന് ഇദ്ദേഹം അനുവാദവും നല്‍കുന്നു.

അങ്ങനെ ഉച്ച മുതല്‍ രാത്രി 12 മണി വരെ നീളുന്ന റെസ്റ്റോറന്റ് ജോലി കഴിഞ്ഞ്, ആ യുവാവ് നേരെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ എത്തി മാറിയിരുന്ന് ഇതെല്ലാം കണ്ടുപഠിക്കുന്നു. ക്രമേണ ഉപകരണങ്ങളും ആളിന്റെ കൈകളിലേക്ക്. മുന്‍പേ ഒപ്പമുള്ള വരയും ഒപ്പം ടാറ്റൂ സ്റ്റുഡിയോയും കൂടെക്കൂടിയതോടെ ആ ചെറുപ്പക്കാരന്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

അത്യാവശ്യം ഉപകരണങ്ങളെല്ലാം ശേഖരിച്ച് വീട്ടുകാര്‍ക്ക് മുന്നില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്ന അതേ എതിര്‍പ്പുകള്‍ വീണ്ടും ഉയര്‍ന്നു. ഒപ്പം നല്ലൊരു ജോലി കളഞ്ഞുകുളിച്ച് ഉത്സവപ്പറമ്പില്‍ കാണുന്ന ‘പച്ചക്കുത്തി’ലേക്ക് ഇറങ്ങാനാണോ എന്ന പരിഹാസവും. എന്നാല്‍ ഒരിക്കല്‍ പ്രാരാബ്ധങ്ങള്‍ക്ക് മുന്‍പില്‍ വിട്ടുകൊടുത്ത ഇഷ്ടത്തെ ഇത്തവണ ഉപേക്ഷിക്കാന്‍ വിഷ്ണു സുരേഷ് എന്ന ആ യുവാവ് തയ്യാറല്ലായിരുന്നു. അതുകൊണ്ട് തന്നെ ടാറ്റൂവുമായി ബന്ധപ്പെട്ട പുത്തന്‍ അറിവുകളും കൂടുതല്‍ പ്രഗത്ഭരായ ആര്‍ട്ടിസ്റ്റുകളെ നേരില്‍കണ്ട് പഠിക്കാനുമായി നീണ്ട യാത്രകളും ആരംഭിച്ചു.

തുടര്‍ന്ന് ആദ്യം ഫ്രീലാന്‍സറായും തുടര്‍ന്ന് Outlayer Tatoo Studio എന്ന സ്വന്തം ബ്രാന്‍ഡിലേക്കും കടന്നു. ആദ്യം വീടിനടുത്തായി ചെറിയ സ്റ്റുഡിയോ തുടങ്ങിയെങ്കിലും പിന്നീട് തിരക്കുകളിലേക്ക് നീങ്ങിയപ്പോള്‍ ദൂരെ നിന്നും അന്വേഷിച്ചെത്തുന്ന ആവശ്യക്കാര്‍ക്കായി ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തിലേക്ക് തന്നെ Outlayer Tattoo Studio സ്റ്റുഡിയോ നീങ്ങി. ഒപ്പം ഇവരെ മാത്രം തേടിയെത്തുന്ന വര്‍ക്കുകളും എല്ലാദിവസവും പ്രത്യേക അപ്പോയ്ന്റ്‌മെന്റുകളുമായി.

നിലവില്‍ കേരളത്തിലും പുറത്തുമായി ടാറ്റൂ മേഖലയിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കിടയിലും വളരെ സുപരിചിതമാണ് വിഷ്ണുവും Outlayer Tattoo Studio സ്റ്റുഡിയോയും. എന്നാല്‍പോലും നിത്യവും വരയും പുതിയ സ്‌റ്റൈല്‍ പരിശീലിച്ചും തന്നെയാണ് ഇവര്‍ മുന്നോട്ടുപോവുന്നത്. മാത്രമല്ല, ടാറ്റൂ വരയില്‍ ഒതുങ്ങാതെ, ഇതിനെ ഇഷ്ടപ്പെടുന്ന കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി Tattoo with Art School എന്ന ലക്ഷ്യത്തിന്റെ പണിപ്പുരയിലുമാണ് വിഷ്ണു. അദ്ദേഹത്തിന് കൂട്ടായും ഊര്‍ജമായും ജീവിതപങ്കാളിയും ഒപ്പമുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button