Career

മികച്ച തൊഴില്‍ സാധ്യതകളുമായി ബയോടെക്‌നോളജി

അര്‍പ്പണബോധവും നിരന്തരഗവേഷണത്തില്‍ കരിയര്‍ കണ്ടെത്താന്‍ താല്‍പര്യവുമുള്ളവര്‍ക്ക് ഇണങ്ങുന്ന പഠനമാര്‍ഗമാണ് ബയോടെക്‌നോളജി. തുടര്‍ഗവേഷണം ഇഷ്ടപ്പെടുന്നവര്‍ക്കുളള മേഖലയാണിതെന്ന് ചുരുക്കം. ബിഎസ്‌സി, ബിടെക്,എംഎസ്‌സി, എംടെക് തുടങ്ങിയ യോഗ്യതകള്‍കൊണ്ട് ഈ രംഗത്ത് ഉയരങ്ങളിലെത്തുക അസാധ്യമാണ്. പിഎച്ച്ഡിയും തുടര്‍ന്നുള്ള ഗവേഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് ബയോടെക്‌നോളജിയില്‍ അനന്തസാധ്യതകളുണ്ട്. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബയോടെക്‌നോളജിയും അതിനോട് ഏറെയടുത്ത ബയോഇന്‍ഫര്‍മാറ്റിക്‌സും. ഈ കാരണം കൊണ്ടുതന്നെയാണ് തുടര്‍ഗവേഷണത്തില്‍ താത്പര്യമുണ്ടാകേണ്ടത്.

ലാബ് പരീക്ഷണങ്ങള്‍ നടത്തി പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയെന്നതല്ല ബയോടെക്‌നോളജിയുടെ ആത്യന്തിക ഗവേഷണലക്ഷ്യം. ജനജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഉല്‍പന്നങ്ങളുണ്ടാക്കുന്നതിന് ബയോളജി അടിസ്ഥാനമാക്കിയുള്ള ടെക്‌നോളജി പ്രയോജനപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്.

ഭക്ഷണം, ഔഷധം, ഇന്ധനം, സസ്യങ്ങളുടെയും ജന്തുക്കളുടെയും പുതിയ ജനുസ്സുകള്‍ എന്നുതുടങ്ങി എത്രയോ മേഖലകളിലെ പുതിയ ഉല്‍പന്നങ്ങളാണ് ബയോടെക്‌നോളജി ഗവേഷണത്തിന്റെ പ്രതിഫലനമായി നമുക്ക് കൈവരുന്നത്. കൃഷി, വ്യവസായം, മൃഗസംരക്ഷണം, മെഡിസിന്‍ എന്നീ മേഖലകളിലെല്ലാം ഈ ശാസ്ത്രശാഖയുടെ പ്രയോഗമുണ്ട്.

എന്നും ഗവേഷണശ്രമങ്ങളിലേര്‍പ്പെടാന്‍ സന്തോഷമുള്ളവര്‍ക്ക് മികച്ച അടിസ്ഥാനസൗകര്യമുള്ള സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചാല്‍ എത്രത്തോളം ഉയരത്തിലേക്കും പറക്കാമെന്നതാണ് ഈ മേഖലയുടെ സവിശേഷത. കരിയര്‍ ഗ്രാഫിന് അതിര്‍വരമ്പുകളില്ല എന്നര്‍ത്ഥം.

മാസ്റ്റര്‍ ബിരുദക്കാര്‍ക്കും അവസരങ്ങള്‍ ഇല്ലാതില്ല. വിദേശത്തും സാധ്യതകളുണ്ട്. പക്ഷേ, മറ്റ് സയന്‍സ് – മാത്‌സ് വിഷയങ്ങള്‍ പഠിച്ചു ബാച്ചിലര്‍, മാസ്റ്റര്‍ ബിരുദ യോഗ്യത നേടുന്നവര്‍ക്കുള്ളിടത്തോളം അധ്യാപക ജോലിസാധ്യത ഇവര്‍ക്കില്ല. എന്നാല്‍, ഏതു ബിരുദവും നേടുന്നവര്‍ക്കുപൊതുവായുള്ള അവസരങ്ങള്‍ (മാനേജ്‌മെന്റ്, സിവില്‍ സര്‍വീസ്, നിയമം, ജേണലിസം, അഡ്വര്‍ടൈസിങ്, പബ്ലിക് റിലേഷന്‍സ്,ഫിലിം, ലൈബ്രറി സയന്‍സ്, സായുധസേന, ബാങ്ക് /ഇന്‍ഷുറന്‍സ് മുതലായവ) ബയോടെക്‌നോളജിക്കാര്‍ക്കുമുണ്ട്.

ബയോടെക്‌നോളജി:
ഗവേഷണത്തിന് അവസരമൊരുക്കുന്ന ചില സ്ഥാപനങ്ങള്‍

Rajiv Gandhi Centre for Biotechnology (RGCB)
Thycaud Post, Poojappura, Thiruvananthapuram – 695 014
Kerala, India.
Phone : 0471-2529400 | 2347975 | 2348753
Fax : 0471-2348096 Email : webmaster@rgcb.res.in
Website: www. rgcb.res.in

University of Calicut
Malappuram (District), PIN 673 635, Calicut University PO, Kerala, India, Phone: 0494 – 2407227, 0494 – 2400816
www.universityofcalicut.info

Department of Computational Biology and Bioinformatics
Universtiy of Kerala, State Inter-Universtiy Cetnre of Excellence in Bioinformatics (SIUCEB), North Campus – Kariavattom, Universtiy of Kerala, Thiruvananthapuram, Keralam, India – 695581. Ph: 0471 2308759
e-mail: sankar.achuth(at)gmail(dot)com
website: sites.google.com/site/centreforbioinformatics

Cochin University of Science & Technology
Cochin University P.O., Cochin – 682 022
Ph: 0484 2577290, 2577550
e-mail: registrar@cusat.ac.in
website: http://www.cusat.ac.in

School of Biosciences (SBS)
MG University, Priyadarsini Hills P.O, Kottayam Kerala, India. Pin – 686 560
Tele : 0481 2731050 to 68
Fax : 0481 2731002, 9, 11
E-mail : mgumgu.ac.in
website: www.mguniversity.edu

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button