CareerEntreprenuership

മത്സരബുദ്ധിയല്ല, കൈപിടിച്ചുയര്‍ത്തല്‍; ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കിടയിലെ സില്‍ന കണ്ണോത്ത് എന്ന ‘പെണ്‍കരുത്ത്’

ബിസിനസുമായി മുന്നോട്ടുപോകുന്നവരെ സംബന്ധിച്ചു ഏറെ തലവേദന പിടിക്കുന്ന വേളയാണ് ടാക്‌സ് റിട്ടേണിങ്ങിനോട് അടുക്കുന്ന സമയം. കാലങ്ങളായി ഓരോ ടാക്‌സ് പ്രാക്ടീഷണര്‍മാരുടെ സേവനം തേടുന്നവരാണെങ്കിലും ഇടയ്ക്കിടെ ഈ മേഖലയില്‍ വരുന്ന പരിഷ്‌കാരങ്ങളിലെ വ്യക്തതയില്ലായ്മ കൂടുതലായും ബാധിക്കുക ആവശ്യക്കാരനെ തന്നെയാണ്.

ടാക്‌സ് റിട്ടേണിങ്ങിലെ നൂലാമാലകളും സബ്മിഷനുമായി ബന്ധപ്പെട്ട രേഖകളുമായി ഓടുന്ന ഈ സമയത്ത് ഭൂരിഭാഗം ആളുകളും ചിന്തിക്കുക, കാര്യങ്ങള്‍ കണ്ടറിഞ്ഞ് വേണ്ടവിധം ചെയ്യുന്ന ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്നുതന്നെയാവും. ഇത്തരത്തില്‍, ഒരാളുടെ സംരംഭവുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗിലെയും ടാക്‌സ് ഫയലിങ്, റിട്ടേണിങ് തുടങ്ങി എല്ലാവിധ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് Gayathri Associates ഉം ടാക്‌സ് പ്രാക്ടീഷണര്‍ സില്‍ന കണ്ണോത്തും.

മാത്രമല്ല, നിരവധി പ്രാവശ്യം നേരിട്ടെത്തിയും അതിലുമധികം ഫോണ്‍കോളുകളിലൂടെയും പരസ്പരം ബന്ധപ്പെട്ട് സാധ്യമാക്കേണ്ട ഈ സേവനങ്ങളത്രയും, ലോകത്തിന്റെ ഏത് കോണില്‍ നിന്ന് വേണമെങ്കിലും ഓണ്‍ലൈനായി സ്വീകരിച്ച് നടപ്പിലാക്കാറുണ്ട് എന്നത് ഇവരെ പോലെ വിരലില്‍ എണ്ണാവുന്നവരുടെ മാത്രം പ്രത്യേകതയുമാണ്.

2001 ല്‍ ബിരുദം പൂര്‍ത്തിയാക്കി പ്രമുഖനായ ഒരു അക്കൗണ്ടന്റിനു കീഴിലാണ് സില്‍ന കണ്ണോത്ത് ആദ്യമായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിന് കീഴില്‍ ആറുവര്‍ഷം ജോലി ചെയ്ത് അക്കൗണ്ടിംഗിനെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം ഇവര്‍ ടാക്‌സ് പ്രാക്ടീഷണറായി എന്റോള്‍ ചെയ്തു. തുടര്‍ന്ന് വിവാഹശേഷം 2007 മുതല്‍, വീട്ടിലെ പരിമിതമായ സൗകര്യങ്ങളിലിരുന്ന് ടാക്‌സ് ഫയലിങ്ങും റിട്ടേണിങ്ങുമെല്ലാം ചെയ്തുവന്നു.

ആ സമയത്ത് കേരളത്തില്‍ നിലവിലുണ്ടായിരുന്നത് വാല്യൂ ആഡഡ് ടാക്‌സ് (വാറ്റ്) ആയിരുന്നതുകൊണ്ടുതന്നെ ആവശ്യക്കാര്‍ക്ക് അതിന്റെ രേഖകള്‍ ഓണ്‍ലൈനായും അതിന്റെ ഹാര്‍ഡ് കോപ്പികള്‍ നേരിട്ട് ഓഫീസുകളിലെത്തിച്ചും നല്‍കിയിരുന്നു. ഈ സേവനങ്ങള്‍ക്കായി കൂടുതല്‍ ആളുകള്‍ എത്തിതുടങ്ങിയതോടെ സില്‍ന കണ്ണോത്ത്, 2011 ല്‍ കണ്ണൂരിലെ ചാലോടില്‍ Gayathri Associates എന്ന സ്ഥാപനം ആരംഭിച്ച് അവിടേയ്ക്ക് മാറി.

ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ച് സ്റ്റാഫുകളും കൂടുതല്‍ ക്ലെയിന്റുകളുമായി ഇവര്‍ കണ്ണൂരിലെ പേരുകേട്ട അസോസിയേഷനിലെ അംഗവുമായി. ഒപ്പം ഫേസ്ബുക്ക് ആഡ്‌സ്, ഗൂഗിള്‍ ആഡ്‌സ് തുടങ്ങി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചതോടെ ഇതുവഴി മാത്രം ഒരു വര്‍ഷത്തിനിടെ 400ലധികം ആദായ നികുതി റിട്ടേണുകളും സമര്‍പ്പിച്ചു. വളരെ ചുരുങ്ങിയ സമയത്ത് ഇത്രമാത്രം ജോലികള്‍ ഓണ്‍ലൈന്‍ മാത്രമായി നടന്നുവെങ്കില്‍ എന്തുകൊണ്ട് ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചുകൂടാ എന്ന വേറിട്ട ആശയം ഈ സമയത്താണ് സില്‍ന കണ്ണോത്തിന് തോന്നുന്നത്.

അതിന്റെ ഭാഗമായി ജിഎസ്ടി ഫയലിങ്ങിനെക്കുറിച്ചുള്ള കോച്ചിങ് ക്ലാസുകള്‍ ഇവര്‍ ഓണ്‍ലൈനായി ആരംഭിച്ചു. മാത്രമല്ല ഓഫീസില്‍ നേരിട്ട് ഇന്റേണ്‍ഷിപ്പിനെത്തുന്ന കുട്ടികള്‍ക്ക് പരമാവധി പഠനസൗകര്യവും ഇവര്‍ ലഭ്യമാക്കി. അതേസമയം, കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് തിരിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന മത്സരങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ ആശങ്കപ്പെടുമ്പോഴാണ് സില്‍ന കണ്ണോത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇതിലേക്ക് അടുപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

അക്കൗണ്ടന്റായി ജോലി ചെയ്തു വരുന്നവര്‍ക്കും ബി.കോം പാസായവര്‍ക്കും ജിഎസ്ടി ഫയലിങ്ങിനെക്കുറിച്ച് അറിയണമെന്നില്ല. മാത്രമല്ല ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കി ജോലി തേടി നടക്കുന്നവര്‍ക്ക് ഇതിന്റെ സാധ്യതകളെക്കുറിച്ച് ആരും വ്യക്തമാക്കി കൊടുത്തിട്ടുമുണ്ടാവില്ല. ഇങ്ങനെയുള്ളവര്‍ക്ക് എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്ന തരത്തിലായാണ് സില്‍ന കണ്ണോത്ത് തന്റെ ക്ലാസുകളിലൂടെ ജിഎസ്ടി ഫയലിങ്ങിനെ കുറിച്ച് പാഠമെടുക്കുന്നത്.

ഇതുവഴി കൂടുതല്‍ ആളുകള്‍ എത്തുന്നത്തോടെ ക്ലെയിന്റുകളുടെ വിഷയങ്ങളില്‍ ഓരോ ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കുമുള്ള ജോലിഭാരം കുറക്കാമെന്നും അനാവശ്യ പിഴകള്‍ അവസാനിപ്പിക്കാമെന്നും ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ജിഎസ്ടിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍, ഫയലിങ്, ഓഡിറ്റിങ്, വ്യക്തികളുടെ ഇപിഎഫ്, ഇഎസ്‌ഐ തുടങ്ങിയുള്ള നീളുന്ന സേവനങ്ങളുടെ തിരക്കിനൊപ്പം ആദായ നികുതിയുമായി ബന്ധപ്പെട്ട കോച്ചിങ് ആരംഭിക്കുന്നതിന്റെ പണിപ്പുരയിലാണ് സില്‍ന കണ്ണോത്ത്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button