Special StorySuccess Story

ഇനി നിങ്ങളുടെ പല്ലുകളും അഴകോടെ തിളങ്ങട്ടെ, നൂതന ചികിത്സാ രീതികളുമായി ഡോ. പ്രത്യുഷ്

അഴകും ആരോഗ്യവുമുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് ചവച്ച് കഴിക്കാനും കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല എന്നതാണ് വാസ്തവം. പല്ലിലെ കേട്, പല്ല് പുളിപ്പ്, നിര തെറ്റിയതോ മുന്നോട്ട് ഉന്തിയതോ ആയ പല്ലുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് ഇന്ന് പലരും. ഇത് കൂടാതെ പല്ലുകളെ കൂടുതല്‍ മനോഹരമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവരും ഇന്ന് നിരവധിയാണ്. അങ്ങനെ നിങ്ങളുടെ പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നം ഏതുമാകട്ടെ, ശാശ്വതപരിഹാരവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഡോ. പ്രത്യുഷ് പി. പിള്ള.

ദന്തല്‍ ട്രീറ്റ്‌മെന്റുകളോട് ചെറുപ്പംമുതല്‍ താത്പര്യമുണ്ടായിരുന്ന പ്രത്യുഷ് തന്റെ ഉന്നത പഠനത്തിനായി തിരഞ്ഞെടുത്തത് ബിഡിഎസ് തന്നെയായിരുന്നു. ബിഡിഎസ് പഠനത്തിന് ശേഷം ഈ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ നേടുന്നതിനും നൂതന ചികിത്സാ രീതികള്‍ പഠിക്കുന്നതിനുമായി ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഡ്വാന്‍സ് കോഴ്‌സ് ഇന്‍ ഇംപ്ലാന്റ് ദന്തിസ്ട്രി പൂര്‍ത്തിയാക്കി. ഇതിന് പുറമെ കൊറിയ, ചൈന എന്നിവിടങ്ങളില്‍ വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിലും പ്രത്യുഷ് പങ്കെടുത്തിട്ടുണ്ട്. താന്‍ ആര്‍ജിച്ചെടുത്ത കഴിവുകളുടെയും യോഗ്യതകളുടെയും പിന്‍ബലത്തില്‍, എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളുമായി കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി സ്വന്തം നിലയില്‍ വിജയകരമായി ഒരു ക്ലിനിക്ക് നടത്തിവരികയാണ് പ്രത്യുഷ്.

നിലവിലെ പരമ്പരാഗത ദന്തല്‍ ക്ലിനിക്ക് എന്ന ചിന്താഗതിയില്‍ നിന്ന് മാറി നൂതന ടെക്‌നോളജികള്‍ ഉപയോഗിച്ചുള്ള ട്രീറ്റ്‌മെന്റുകളാണ് പ്രധാനമായും പ്രത്യുഷ് ചെയ്തുവരുന്നത്. പല്ലുകളുമായി ബന്ധപ്പെട്ട സാധാരണ ചികിത്സകള്‍ക്ക് പുറമെ കോസ്‌മെറ്റിക് ദന്തിസ്ട്രി, ഏസ്‌തെറ്റിക് ദന്തിസ്ട്രി, ദന്തല്‍ ഇംപ്ലാന്റേഷന്‍, ഡിജിറ്റല്‍ സ്‌മൈല്‍ ഡിസൈനിങ് തുടങ്ങിയവയിലാണ് പ്രത്യുഷ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി പേഷ്യന്റ്‌സിന്റെ വലയവും പ്രത്യുഷിന് നിഷ്പ്രയാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു.

ഡോ.പ്രത്യുഷ് പ്രധാനമായും ചെയ്തുവരുന്ന ഒരു ട്രീറ്റ്‌മെന്റാണ് ഡിജിറ്റല്‍ സ്‌മൈല്‍ ഡിസൈനിംങ്. പല്ലുകള്‍ സൗന്ദര്യവത്കരിച്ച് നമ്മുടെ ചിരി നാം ആഗ്രഹിക്കുന്നതുപോലെ മാറ്റിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ട്രീറ്റ്‌മെന്റിന് മുമ്പുതന്നെ റിസള്‍ട്ട് സ്‌ക്രീനില്‍ നമുക്ക് നേരിട്ട് കാണിച്ചുതരും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതുവഴി ട്രീറ്റ്‌മെന്റിന് ശേഷം നമ്മുടെ മുഖം എങ്ങിനെയായിരിക്കും എന്ന് മുന്‍കുട്ടി കാണാനും സാധിക്കും.

നിലവില്‍ സൗത്ത് ഇന്ത്യയിലെ വിവിധ ഫിലിം ഇന്റസ്ട്രികളില്‍ നിന്ന് നിരവധി താരങ്ങളും മോഡലുകളുമാണ് ഇത്തരം നൂതന ചികിത്സകള്‍ക്കായി പ്രത്യുഷിനെ സമീപിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ഇന്ത്യക്ക് പുറത്തുനിന്ന് വരെ റെഗുലര്‍ പേഷ്യന്റ്‌സ് ട്രീറ്റ്‌മെന്റിന് വേണ്ടി പ്രത്യുഷിന്റെ ക്ലിനിക്കില്‍ എത്തുന്നുണ്ട്.

നിരതെറ്റിയ പല്ലുകള്‍ മനോഹരമാക്കാന്‍ ‘ക്ലിയര്‍ അലൈനര്‍’

നിര തെറ്റിയതോ ഉന്തിയതോ ആയ പല്ലുകള്‍ ശരിയാക്കുന്നതിനായി കമ്പിയിടുന്ന ചികിത്സയാണ് പരമ്പരാഗതമായി ചെയ്തുവരുന്നത്. അതിന്റെ ചെക്കപ്പുകള്‍ക്കായി ഇടയ്ക്കിടെ ക്ലിനിക്കുകള്‍ കയറിയിറങ്ങുകയും വേണം. അതിനുള്ള പരിഹാര മാര്‍ഗം പ്രത്യുഷിന്റെ ക്ലിനിക്കിലുണ്ട്. ‘ക്ലിയര്‍ അലൈനര്‍’ എന്ന ട്രീറ്റ്‌മെന്റിലൂടെ നിരതെറ്റിയ പല്ലുകള്‍ മനോഹരമാക്കാന്‍ സാധിക്കും. കൂടാതെ ഇതുമായി ബന്ധപ്പെട്ട കിറ്റ് പേഷ്യന്റ്‌സിന് നല്‍കുന്നതിനാല്‍ ക്ലിനിക്കില്‍ വരാതെതന്നെ സ്വമേധയാ തുടര്‍നടപടികള്‍ കൈകാര്യം ചെയ്യാനും കഴിയും.

ഇതിന് പുറമെ നിറം കുറവായ പല്ലുകളുടെ നിറം വര്‍ധിപ്പിച്ച് അതിമനോഹരമാക്കുന്ന നൂതന ചികിത്സയും ഡോ.പ്രത്യുഷ് തന്റെ ക്ലിനിക്കല്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിടവുള്ളതോ പൊട്ടിയതോ ആയ പല്ലുകള്‍ വെനീര്‍ എന്ന ചികിത്സയിലൂടെ അതിമനോഹരമായി പേഷ്യന്റ്‌സിന് തിരികെ നല്‍കുകയും ചെയ്യും.

ഇന്ന് കേരളത്തില്‍ അധികം പ്രചാരത്തിലില്ലെങ്കിലും പല്ലുകളില്‍ ഡയമണ്ട്, സ്വര്‍ണം തുടങ്ങിയവ പതിപ്പിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്കായി ടീത്ത് ജ്വല്ലറി ഉള്‍പ്പെടെയുള്ള നൂതന ട്രീറ്റ്‌മെന്റുകളെല്ലാം പ്രത്യുഷ് തന്റെ ക്ലിനിക്കില്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. നിലവില്‍ ഡല്‍ഹി, ബംഗ്‌ളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഡോ.പ്രത്യുഷ് പ്രാക്ടീസ് ചെയ്തുവരുന്നത്.

ദന്തല്‍ ഡോക്ടര്‍ എന്നതിലുപരി നല്ലൊരു സ്പീക്കര്‍ കൂടിയാണ് പ്രത്യുഷ്. നിരവധി ദന്തല്‍ കോണ്‍ഫറന്‍സുകളില്‍ അഡ്വാന്‍സ്ഡ് ട്രീറ്റുമെന്റുകളെ കുറിച്ച് പുതിയ തലമുറയിലുള്ള ഡോക്ടര്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കാറുണ്ട് പ്രത്യുഷ്. അടുത്ത മാസം ഗോവയില്‍ നടക്കുന്ന ദന്തല്‍ കോണ്‍ഫറന്‍സില്‍ സ്പീക്കറായി ക്ഷണം ലഭിച്ചിരിക്കുകയാണ് പ്രത്യുഷിന്.

ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഓറല്‍ ഇംപ്ലാന്റോളജി (ICOI) എന്ന യു.എസ് അസോസിയേഷനില്‍ അംഗം കൂടിയാണ് ഡോ.പ്രത്യുഷ്. കൂടാതെ ഏസ്‌തെറ്റിക് ദന്തിസ്ട്രിയിലെ മികച്ച സംഭാവനകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്‌മൈല്‍ നേഷന്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ അവാര്‍ഡും പ്രത്യുഷിനെ തേടിയെത്തിയിരുന്നു.

ഇന്റര്‍നാഷണല്‍ പേഷ്യന്റ്‌സ് നിരവധിയുള്ളതുകൊണ്ടുതന്നെ തന്റെ ക്ലിനിക്കിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന പ്രത്യുഷ് അധികം വൈകാതെ യൂറോപ്പിലും ദുബായിലും തന്റെ സ്ഥാപനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രത്യുഷിന് പൂര്‍ണ പിന്തുണ നല്‍കി ഭാര്യ അതുല്യയും മക്കളായ ഇവാന്‍ഷിക പ്രത്യുഷ്, ഇവ്യാന്‍ പ്രത്യുഷ് എന്നിവര്‍ കൂടെത്തന്നെയുണ്ട്.

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button