Success StoryTourism

ടൂറിസം മേഖലയിലെ സംരംഭകര്‍ക്ക് കൈത്താങ്ങായി മൈ കേരളാ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ഓരോ നാടിന്റെയും ജൈവവൈവിധ്യം ആ നാടിന്റെതന്നെ സാമ്പത്തിക വികസനത്തിന് കൂടി മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ വിനിയോഗിക്കാന്‍ കഴിയുന്ന ഒരു മേഖലയാണ് ടൂറിസം. അതുകൊണ്ടുതന്നെ ലോകരാഷ്ട്രങ്ങളുടെ വരുമാന സ്രോതസ്സില്‍ വലിയൊരു പങ്കു വഹിക്കുന്ന മേഖല കൂടിയാണ് ടൂറിസം.
നമ്മുടെ ഇന്ത്യയിലെ കാര്യവും വിഭിന്നമല്ല. ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍, പ്രകൃതി ഭംഗി കൊണ്ടും ഘടന കൊണ്ടും കാലാവസ്ഥയിലെ വൈവിധ്യം കൊണ്ടും ‘ദൈവത്തിന്റെ സ്വന്തം നാടാ’യ കേരളത്തിന്റെ സ്ഥാനം വളരെ വലുതാണ്.

കേരളത്തിന്റെ സുഖശീതളിമയാര്‍ന്ന കാറ്റും ചൂടും അനുഭവിച്ചറിയാന്‍ പതിനായിരക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും നമ്മുടെ നാട്ടിലേയ്ക്ക് എത്തുന്നത്. കേരളത്തിന്റെ വരുമാന സ്രോതസ്സിലെ സിംഹഭാഗവും ടൂറിസം മേഖലയുടെ സംഭാവന തന്നെയാണ്.

അതോടൊപ്പം, ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് ലക്ഷക്കണക്കിന് ആളുകളാണ് നമ്മുടെ കേരളത്തില്‍ ജീവിക്കുന്നത്. ഡൊമസ്റ്റിക് & ഇന്റര്‍ നാഷണല്‍ ടൂര്‍ പാക്കേജുകള്‍ നല്‍കുന്നവര്‍ മുതല്‍ ഈ മേഖലയില്‍ വ്യത്യസ്ഥങ്ങളായ സേവനങ്ങള്‍ നല്‍കുന്ന നിരവധി ചെറുകിട- വന്‍കിട സംരംഭങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

വളര്‍ച്ചയുടെ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ടൂറിസം മേഖലയെ, അപ്രതീക്ഷിതമായി കടന്നു വന്ന കോവിഡ് മഹാമാരി ദോഷകരമായി ബാധിച്ചപ്പോള്‍, തകര്‍ത്തടിഞ്ഞത് നിരവധി പേരുടെ സംരംഭക പ്രതീക്ഷകളും ജീവിതങ്ങളുമായിരുന്നു. ഈ മേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തിയിരുന്ന നിരവധി പേരുടെ പ്രതീക്ഷകള്‍ക്കു മേല്‍ ഏറ്റ കനത്ത പ്രഹരമായിരുന്നു ആ കാലഘട്ടം. കടക്കെണിയില്‍പ്പെട്ട്, ഒരു ‘കച്ചിത്തുരുമ്പി’നായി, മുറവിളി കൂട്ടിയ നിരവധി സംരംഭകരെ നാം കണ്ടതാണ്.

അസംഘടിത മേഖല എന്ന നിലയില്‍ ഇത്തരത്തില്‍ പല പ്രശ്‌നങ്ങളും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടാറുണ്ട്. മാത്രവുമല്ല, അംഗീകാരമില്ലാത്ത ടൂറിസ്റ്റ് ഏജന്‍സികളെ സമീപിച്ച് കബളിപ്പിക്കപ്പെടുന്ന സഞ്ചാരികളും കുറവല്ല. ഇത്തരത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട്, ടൂറിസം മേഖലയിലുള്ള സംരംഭകര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് അവരുടെ പ്രശ്‌നങ്ങളെ പൊതു സമൂഹത്തിനു മുന്നില്‍ എത്തിക്കുകയും ആ പ്രശ്‌നങ്ങളെ ഒരുമിച്ചു നിന്ന് നേരിടാന്‍ സഹായിക്കുകയും ചെയ്ത കൂട്ടായ്മയാണ് മൈ കേരള ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.

മെ കേരള ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവിധ സേവനദാതാക്കളുടെയും കൂട്ടായ്മയായി അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ‘മൈ കേരള ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍’ എന്ന സംഘടന രൂപീകരിക്കപ്പെടുന്നത്. 250-ല്‍ പരം ആളുകള്‍ അംഗങ്ങളായുള്ള ഒരു സംഘടനയാണിത്.

ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍, ചെറുതും വലുതുമായ ഹോട്ടലുടമകള്‍, ടൂര്‍ സര്‍വീസ് നല്‍കുന്ന വാഹന ഉടമകള്‍, ഹൗസ്‌ബോട്ട് ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ടൂര്‍ ഗൈഡുകള്‍, എയര്‍ലൈന്‍സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി ടൂറിസം മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വളരെ സാധാരണക്കാരായ ആള്‍ക്കാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ടൂറിസം മേഖലയിലെ പ്രശ്‌നങ്ങള്‍ മുന്നോട്ടു കൊണ്ടു വരാനും ഒപ്പം അതിനെല്ലാം കഴിയാവുന്ന രീതിയില്‍ പരിഹാരം കണ്ടത്താനും ശ്രമിക്കുന്ന സംഘടനയാണ് മൈ കേരള ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ടൂറിസത്തിലൂടെ ഉപജീവനം നടത്തുന്ന ആര്‍ക്കും ഈ കൂട്ടായ്മയില്‍ അംഗമാകാം. അംഗങ്ങളില്‍ നിന്നും ഒരു തരത്തിലുള്ള രജിസ്‌ട്രേഷന്‍ ഫീസും സംഘടന ഈടാക്കുന്നില്ല. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പരസ്പരം സഹായമാകുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.

സംഘടന പ്രര്‍ത്തനങ്ങള്‍
കോവിഡ് മഹാമാരി സാഹചര്യത്തില്‍ ടൂറിസം മേഖലയില്‍ ഉണ്ടായ പല പ്രശ്‌നങ്ങളും പുറം ലോകത്തെ അറിയിക്കാനും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ എത്തിക്കാനും ഈ സംഘടനയ്ക്കു സാധിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്. കോവിഡ് ഒന്നാം തരംഗത്തിന്റെ ഭാഗമായി ആദ്യമായി ഗവണ്‍മെന്റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാ ഡൊമസ്റ്റിക് ഇന്റര്‍നാഷണല്‍ ടൂറുകളും റദ്ദാക്കപ്പെട്ടു. എയര്‍ലെന്‍ കമ്പനികള്‍ ടിക്കറ്റ് റദ്ദു ചെയ്തു പണം തിരികെ നല്‍കാന്‍ തയ്യാറായതുമില്ല. ആ സാഹചര്യത്തില്‍ കമ്പനികളോടു നേരിട്ടു ചര്‍ച്ച ചെയ്തു, പണം നഷ്ടമാകാതെ തിരികെ നല്‍കുന്നതിന് അസോസിയേഷന് കഴിഞ്ഞു.

കൂടാതെ, ഈ സാഹചര്യം ഉപഭോക്താക്കള്‍ക്കിടയിലും പൊതുസമൂഹത്തിലും ടൂര്‍ ഓപ്പറേറ്റേര്‍മാരെ കുറിച്ച് പല തെറ്റായ ധാരണകളും ഉണ്ടാക്കാനിടയാക്കിയിരുന്നു. ഏജന്‍സികളുടെ അനാസ്ഥ കൊണ്ടാണ് വിമാന കമ്പനികള്‍ ടിക്കറ്റിന്റെ തുക തിരികെ നല്കാത്തത് എന്ന തരത്തിലുള്ള വാര്‍ത്തകളുടെ സത്യാവസ്ഥ പ്രസ് മീറ്റിലുടെ ലോകത്തെ അറിയിക്കുകയും ഈ മേഖലയിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ തുറന്നു കാട്ടാനും അസോസിയേഷന് കഴിഞ്ഞു.

അതോടൊപ്പം, കോവിഡ് പ്രതിസന്ധി ഘട്ടത്തിലും നാടിനോടൊപ്പം നിന്ന് മൈ കേരള ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും ‘വാക്‌സിന്‍ ചലഞ്ചി’ലൂടെ അര ലക്ഷത്തോളം രൂപ ശേഖരിക്കുകയും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.

കോവിഡ് കാലഘട്ടത്തിലും അതിനുശേഷവും ഈ കൂട്ടായ്മ, ഈ മേഖലയിലുള്ള സംരംഭകരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കുന്നത്. കോവിഡ് ശാന്തമായ പശ്ചാത്തലത്തില്‍ ടൂറിസം മേഖലയും സജീവമാവുകയാണ്.

കോവിഡിന് ശേഷം ഗോവ ടൂറിസം ഉയര്‍ന്നു വരുന്ന സാഹചര്യം കണക്കിലെടുത്ത് ഗോവ ടൂറിസം പ്രോമോഷന്റെ ഭാഗമായി കേരള ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഗോവയില്‍ ടൂറിസം ഡെവലപ്പ്‌മെന്റ് മീറ്റിംഗ് സംഘടിപ്പിച്ചു. ഗോവ കീരിയാട് പ്രസ്റ്റിജ് ഹോട്ടലില്‍ വച്ചു നടന്ന മീറ്റിംഗില്‍ കേരളത്തിലെ അറുപതോളം ടൂര്‍ ഓപ്പറേറ്റേഴ്‌സാണ് പങ്കെടുത്തത്.

സംഘടനയിലേക്കു പുതിയ അംഗങ്ങളെ കൊണ്ടുവരാനും ടൂറിസവുമായി ബന്ധപ്പെട്ടിട്ടുള്ള ഒട്ടുമിക്ക സേവനങ്ങളും ഈ സംഘടനയിലൂടെ തന്നെ നടപ്പിലാക്കാനുമുള്ള ശ്രമത്തിലാണ് മൈ കേരളാ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. കൂടാതെ സഞ്ചാരികള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ ഒരു വെബ്‌സൈറ്റ് രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ഈ വെബ്‌സൈറ്റിലൂടെ വിശ്വാസ യോഗ്യമായ സ്ഥാപനങ്ങളിലേക്ക് ഓരോ ടൂറിസ്റ്റിനും എത്തിച്ചേരാനാകും. അതോടൊപ്പം, ഈ മേഖലയില്‍ ഉണ്ടായേക്കാവുന്ന ചതിക്കുഴികളെ അതിജീവിക്കാനും ഇത് അവസരമൊരുക്കും.

ഇതിനെല്ലാം പുറമെ സംഘടനയുടെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.
കോവിഡാനന്തര ലോകത്ത് ടൂറിസം മേഖലയില്‍ ഒരു പുതുമാറ്റത്തിനു നാന്ദി കുറിക്കുകയാണ് സാധാരണക്കാരുടെ കൂട്ടായ്മയായ മൈ കേരള ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.

MY KERALA TOUR OPERATORS ASSOCIATION (M K T A)
Reg:No:ALP/TC/213/22
Near Palace Bridge,
AN Puram, Alappuzha – 688001
Mob: 9447103061, 9447399783 ,
9605321248, 8606658343
Email : mykerala.mkta@gmail.com
Web : www.mykeralatourism.in

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button