businessEntreprenuershipTech

സാധാരണക്കാര്‍ക്കും ഓണ്‍ലൈനില്‍ സ്മാര്‍ട്ടാകാന്‍ ഒരു മൊബൈല്‍ ആപ്പ്

ഓണ്‍ലൈന്‍ സാധ്യതകള്‍ വഴി ഒരു ഉത്പന്നം വാങ്ങുമ്പോള്‍ സാധാരണക്കാരായ കടക്കാര്‍ക്ക് ലഭിക്കേണ്ട പണമാണ് നാം വിദേശ കമ്പനികളില്‍ എത്തിക്കുന്നത്. സൗകര്യത്തില്‍ വീട്ടിലിരുന്ന് ഒരു ഉത്പന്നം ഓണ്‍ലൈനായി വാങ്ങുമ്പോള്‍ നാം അറിയാതെ പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ പണം വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്നുവെന്നത്. നമ്മുടെ നാട്ടിലെ കച്ചവടക്കാര്‍ക്ക് ലഭിക്കേണ്ട തുക, അതുവഴിയുണ്ടാകുന്ന മെച്ചപ്പെട്ട ജീവിതം, ഗവണ്‍മെന്റിന് കിട്ടേണ്ട ടാക്‌സ്… എല്ലാം പോകുന്നത് മറ്റൊരു രാജ്യത്തിലേക്കാണ്. ഈ ചിന്തയില്‍ നിന്നാണ് കൊല്ലം സ്വദേശിയായ ആല്‍ബി ജോയിയുടെ മനസ്സില്‍ ക്യു-ഡിസ്‌കൗണ്ട്‌സ് എന്ന സാധാരണക്കാരുടെ മൊബൈല്‍ ആപ്പ് ആശയം ഉടലെടുത്തത്.

ക്യു-ഡിസ്‌കൗണ്ട്‌സ് എന്ന ആപ്പില്‍ എത്ര ചെറിയ കടയുടമയാണ് നിങ്ങളെങ്കിലും രജിസ്റ്റര്‍ ചെയ്യാം. അതില്‍ പരസ്യപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ഉല്‍പന്നങ്ങള്‍ എല്ലാവരിലേക്കും എത്തുന്നു. നിങ്ങളുടെ നാട്ടുകാരെ നിങ്ങളുടെ കച്ചവടം എന്താണെന്ന് അറിയിക്കാം. ഹോട്ടലുകള്‍, പലചരക്ക്, സ്റ്റേഷനറി, തുണിക്കടകള്‍ തുടങ്ങി എല്ലാവിധ കച്ചവടക്കാര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ഡ്രൈവര്‍ തുടങ്ങിയ സര്‍വീസുകാര്‍ക്കും വളരെ ഉപകാരപ്രദമാണ് ഈ ആപ്പ്.

നിങ്ങളുടെ സര്‍വീസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഓണ്‍ലൈന്‍ മേഖല വഴി നിങ്ങള്‍ക്ക് ആളുകള്‍ക്കിടയില്‍ സുപരിചിതരാവാം.
യാതൊരു ചാര്‍ജുമില്ലാതെ, സൗജന്യമായി ആര്‍ക്കും ഈ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാമെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് തൊട്ടടുത്തുള്ള കടകളും അവയുടെ ഉല്‍പന്നങ്ങളും അറിയാന്‍ സാധിക്കുന്നു. ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍ എന്നിവ അറിയുന്നതിനു പുറമേ നിങ്ങള്‍ക്ക് നേരിട്ട് കണ്ട് ഉചിതമായ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

കൂടാതെ, നിങ്ങള്‍ വാങ്ങിയ ഉല്‍പന്നത്തില്‍ എന്തെങ്കിലും തരത്തിലുള്ള ന്യൂനതകള്‍ കണ്ടെത്തിയാല്‍, ഉല്‍പന്നം വാങ്ങിയ സ്ഥാപനം അറിയാവുന്നതുകൊണ്ട് തന്നെ ഉല്‍പന്നം തിരിച്ചെത്തിച്ച്, ന്യൂനതകള്‍ ഇല്ലാത്ത ഉല്‍പന്നം സ്വന്തമാക്കാന്‍ സാധിക്കും. മറ്റ് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നും ക്യൂ ഡിസ്‌കൗണ്ട്‌സിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്.

ക്യു-ഡിസ്‌കൗണ്ട്‌സ് നല്‍കുന്ന ഗുണങ്ങളില്‍ പ്രധാനപ്പെട്ടത് സാധാരണക്കാര്‍ക്കും ഇനി ഓണ്‍ലൈന്‍ ആകാം എന്നതാണ്. അതുവഴി അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ സാധിക്കും. അങ്ങനെ വിദേശ ഓണ്‍ലൈന്‍ കമ്പനികളിലേക്ക് പോകുന്ന കച്ചവടവും സമ്പത്തും നാട്ടില്‍ തന്നെ നിലനില്‍ക്കും.

ഇലക്ട്രീഷ്യന്‍, പെയിന്റര്‍, മെക്കാനിക്ക്, ഡ്രൈവര്‍ തുടങ്ങിയ എല്ലാവര്‍ക്കും ഓണ്‍ലൈനായി തങ്ങളുടെ സര്‍വീസ് ഇതാണ് എന്ന് അറിയിക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്തുള്ള വ്യാപാരിയെ നേരിട്ട് ബന്ധപ്പെടാന്‍ കഴിയും. ഫോണ്‍ നമ്പര്‍, വാട്‌സ്ആപ്പ്, ലൊക്കേഷന്‍, ദൂരം, പേര്, സ്ഥലം എന്നിവ ക്യു-ഡിസ്‌കൗണ്ട്‌സിലൂടെ കസ്റ്റമേഴ്‌സിന് കാണാന്‍ സാധിക്കും. ഇടനിലക്കാരില്ലാതെ, കച്ചവടക്കാര്‍ക്ക് കസ്റ്റമറുമായി നേരിട്ട് കച്ചവടം നടത്താന്‍ ഇതുവഴി കഴിയും. ഈ മൊബൈല്‍ ആപ്പ് ലോകത്തിലുള്ള ഏത് കച്ചവടക്കാര്‍ക്കും ഉപയോഗിക്കാം.

ആപ്പില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഓഫറുകള്‍ വേണമെങ്കിലും ഒരേ സമയം പോസ്റ്റ് ചെയ്യാം. നിശ്ചിത ഫീസ് നല്‍കിയാല്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ ‘എലമൗേൃലറ’ പരസ്യവും നല്‍കാം. റസ്റ്റോറന്റുകള്‍ക്ക് ‘പേപ്പര്‍ മെനു’ ഒഴിവാക്കി കസ്റ്റമറിന്റെ മൊബൈലില്‍ കാണിക്കാന്‍ വേണ്ടി Digital QR Code നല്‍കുന്നുണ്ട്.

യാത്രകളെയും ഭക്ഷണത്തെയും ഇഷ്ടപ്പെടുന്നത് പോലെയാണ് ആല്‍ബി തന്റെ ‘പാഷനാ’യ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ഇഷ്ടപ്പെടുന്നത്. 12 വര്‍ഷത്തിലധികമായി ഖത്തറില്‍ ജീവിക്കുന്ന ആല്‍ബി, നാടിന്റെ വളര്‍ച്ച ആഗ്രഹിക്കുന്നത് കൊണ്ടാണ് നാട്ടിലെ കച്ചവടക്കാര്‍ക്കായി ഇങ്ങനെയൊരു സേവനം ഒരുക്കുന്നത്. വിദേശ കമ്പനികള്‍ നമ്മുടെ പണം അവരുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതു പോലെ അവിടെ നിന്നും ഇങ്ങോട്ട് പണം എത്തണം എന്ന ആഗ്രഹത്താലാണ് ആല്‍ബി ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.

നിങ്ങളുടെ കച്ചവടം ഓണ്‍ലൈന്‍ ആക്കാനും നാട്ടുകാരിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് ക്യൂ ഡിസ്‌കൗണ്ട്‌സില്‍ ധൈര്യമായി രജിസ്റ്റര്‍ ചെയ്യാം. ഒപ്പം തന്നെ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ തൊട്ടടുത്തുള്ള മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും അറിയാനും സാധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close