ആഭരണങ്ങളില്‍ നിന്ന് നൊസ്റ്റാള്‍ജിക് സുഗന്ധങ്ങളിലേക്ക് കടല്‍ കടന്ന My Adorn

വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നതിനൊപ്പം ആത്മവിശ്വാസവും വ്യത്യസ്തതയും പ്രകടിപ്പിക്കാന്‍ സഹായിക്കുന്ന ഫാഷന്‍ ആക്‌സസറികള്‍ക്കും ഓര്‍മകളെ ഉണര്‍ത്തുന്ന സുഗന്ധങ്ങള്‍ക്കും ഇന്ന് വലിയ പ്രാധാന്യമാണുള്ളത്. എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടവും പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഇവയ്ക്ക് വിപണിയിലും ആവശ്യക്കാര്‍ ഏറെയാണ്. ഈ സാധ്യതയെ വ്യത്യസ്തമായ ആശയത്തിലൂടെ പ്രയോജനപ്പെടുത്തുകയായിരുന്നു യുവ സംരംഭകരായ ആതിര പ്രകാശും ധന്യാ ബിമലും.

ആഭരണങ്ങളോടുള്ള താത്പര്യമായിരുന്നു ഇരുവരെയും My Adorn എന്ന സംരംഭത്തിന്റെ ആരംഭത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇന്ന് ആഭരണങ്ങള്‍ക്കപ്പുറം നൊസ്റ്റാള്‍ജിക് പെര്‍ഫ്യൂമുകളിലേക്കും ഈ സ്ഥാപനം വേരുറപ്പിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. ഓരോ ഉത്പന്നവും ഉപഭോക്താവിന് സ്വന്തമെന്ന് തോന്നണമെന്ന ആശയമാണ് My Adorn എന്ന സ്ഥാപനത്തെ മികച്ച ബ്രാന്‍ഡാക്കി രൂപപ്പെടുത്തിയത്.
പ്രവാസ ജീവിതത്തില്‍ സ്വന്തം നാടിന്റെ ഗന്ധങ്ങളും ഓര്‍മകളും നല്‍കുന്ന വൈകാരിക ബന്ധമാണ് സംരംഭത്തിന്റെ പുതിയ സാധ്യതകളിലേക്ക് ഇരുവരെയും നയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിട്ട് സഞ്ചരിച്ച് നിര്‍മ്മാതാക്കളില്‍ നിന്ന് ആഭരണങ്ങള്‍ ഹാന്‍ഡ്പിക്ക് ചെയ്താണ് My Adorn ന്റെ യാത്രയുടെ തുടക്കം.

പൂജ്യം ഫോളോവേഴ്‌സില്‍ നിന്ന് സോഷ്യല്‍ മീഡിയ സാന്നിധ്യം കെട്ടിപ്പടുക്കുന്നതും മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തുന്നതും ആദ്യകാലത്തെ ഇവരുടെ വെല്ലുവിളികളായിരുന്നു. എന്നാല്‍ ഇന്ന് നിരവധി പേരാണ് ഇവരുടെ ആഭരണങ്ങളും പെര്‍ഫ്യൂമുകളും തേടിയെത്തുന്നത്.

ട്രെന്‍ഡി ആഭരണങ്ങള്‍ മുതല്‍ പരമ്പരാഗത ഡിസൈനുകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന കളക്ഷനാണ് My Adorn ന്റെ പ്രത്യേകത. എന്നാല്‍ ബ്രാന്‍ഡിന് വേറിട്ട വ്യക്തിത്വം നല്‍കുന്നത് നൊസ്റ്റാള്‍ജിക് പെര്‍ഫ്യൂമുകളാണ്. ക്ഷേത്രാന്തരീക്ഷത്തെ ഓര്‍മിപ്പിക്കുന്ന ദേവഗന്ധ, കളഭം, ചന്ദനം, ചെമ്പകം, ഇലഞ്ഞി, പൂമുല്ല, താമര തുടങ്ങിയ സുഗന്ധങ്ങള്‍ക്കൊപ്പം പുതുമഴയും നനഞ്ഞ മണ്ണും ഓര്‍മിപ്പിക്കുന്ന ഫ്രാഗ്രന്‍സുകളും ഇവരുടെ പ്രത്യേകതകളാണ്.
ഉപഭോക്താവിന്റെ വ്യക്തിഗത അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനമാണ് ഇവരുടെ മറ്റൊരു പ്രത്യേകത. അതുപോലെ പെര്‍ഫ്യൂമുകള്‍ക്കും വ്യക്തിഗത അനുഭവം നല്‍കുന്ന രീതിയിലാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഒരാള്‍ക്ക് ബാല്യകാലത്തെ മഴയെ ഓര്‍മിപ്പിക്കുന്ന ഗന്ധമാകാം, മറ്റൊരാള്‍ക്ക് നാട്ടിലെ പൂക്കളെയോ, ക്ഷേത്രത്തിനെയോ ഓര്‍മിപ്പിക്കുന്നത്. ഈ വ്യത്യസ്ത ഓര്‍മകളെ സുഗന്ധത്തിലൂടെ ബന്ധിപ്പിക്കുന്നതിലൂടെ ഉത്പന്നത്തെ ഒരു സാധാരണ വാണിജ്യവസ്തുവില്‍ നിന്ന് വ്യക്തിപരമായ അനുഭവമാക്കി മാറ്റുകയാണ് My Adorn ചെയ്യുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ GCC രാജ്യങ്ങളില്‍ നൊസ്റ്റാള്‍ജിക് പെര്‍ഫ്യൂമുകള്‍ക്ക് ശക്തമായ സാന്നിധ്യം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ സുഗന്ധങ്ങള്‍ എത്തിക്കാനും ഇന്ത്യ, യു.എ.ഇ, GCC രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ ആരംഭിക്കാനുമുള്ള തയാറെടുപ്പിലാണ് നിലവില്‍ ഈ വനിതാ സംരംഭകര്‍.




