EntreprenuershipSpecial StorySuccess Story

നിയമരംഗത്ത് നാല് പതിറ്റാണ്ടിന്റെ സേവനപാടവം; അഡ്വ. കെ. വൈ. സുധീന്ദ്രന്റെ ജീവിതയാത്ര

Ad Infinitum Legal & Management Service എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും നിയമരംഗത്ത് നാല് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും അന്താരാഷ്ട്ര കോര്‍പ്പറേറ്റ് മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വവുമായ അഡ്വ. കെ. വൈ. സുധീന്ദ്രനാണ് സക്‌സസ് കേരളയുടെ ഈ ലക്കത്തില്‍ നമുക്കൊപ്പമുള്ളത്. സ്വന്തം സംരംഭം സ്വപ്‌നം കാണുന്ന നിരവധി പേര്‍ക്കാണ് അദ്ദേഹം കോര്‍പ്പറേറ്റ് മേഖലയിലെ നിയമവശങ്ങളെ കുറിച്ചുള്ള അറിവും മികച്ച സംരംഭകനാകാനുള്ള പരിശീലനവും നല്‍കി വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്.

പ്രചോദനദീപ്തമായ അദ്ദേഹത്തിന്റെ വിജയകഥയിലൂടെ നമുക്ക് സഞ്ചരിക്കാം…

വേറിട്ടൊരു ആശയവുമായാണ് Ad Infinitum എന്ന സ്ഥാപനം താങ്കള്‍ ആരംഭിച്ചത്. ഇന്ന് അതൊരു വിജയ സംരംഭമാണ്. ഈ ആശയത്തിലേക്കുള്ള താങ്കളുടെ യാത്ര എങ്ങനെയായിരുന്നു ?

1987ലാണ് അഭിഭാഷകനായി ഞാന്‍ കരിയര്‍ ആരംഭിക്കുന്നത്. 2007 വരെ ഇന്ത്യയിലെ വിവിധ കോടതികളില്‍ ഞാന്‍ പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് Advanced Petrochem, ArcelorMittal, Sepam തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളില്‍ Legal Head, Acting Company Secretary, Compliance Officer തുടങ്ങിയ ചുമതലകളും വഹിച്ചു. 2017 ലാണ് ഈ അനുഭവങ്ങളെ കേരളത്തിലെ സംരംഭകര്‍ക്കായി എന്ത് കൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ എന്ന് ഞാന്‍ ചിന്തിക്കുന്നത്. കാരണം പല സംരംഭകര്‍ക്കും നിയമവശങ്ങളെ കുറിച്ച് അറിവില്ലാതെയാണ് ബിസിനസ് ആരംഭിക്കുന്നത്. പിന്നീട് നിയമകാരണങ്ങളാല്‍ ബിസിനസ് പരാജയപ്പെടുമ്പോഴായിരിക്കും അവര്‍ അത് മനസിലാക്കുന്നത്. അതായിരുന്നു Ad Infinitum എന്ന സംരംഭത്തിലേക്കുള്ള എന്റെ തുടക്കം.

ഒരു സംരംഭകന്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ തന്റെ ആശയത്തിന്റെ നിയമപരവും സാമ്പത്തികവും മാനേജ്‌മെന്റ് സംബന്ധമായ സാധ്യതകളും പരിശോധിക്കേണ്ടത് വളരെ പ്രധാനമാണല്ലോ. പലരും പ്രശ്‌നങ്ങള്‍ ഉണ്ടായശേഷമാണ് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തുടക്കം മുതല്‍ വളര്‍ച്ച വരെ 360 ഡിഗ്രി പിന്തുണ നല്‍കുന്ന സംവിധാനം എന്ന ആശയത്തില്‍ Ad Infinitum ആരംഭിച്ചത്.

Ad Infinitum എന്ന വാക്കിന്റെ അര്‍ത്ഥം അവസാനമില്ലാത്തത് എന്നാണല്ലോ. എന്ത് കൊണ്ടാണ് അങ്ങനെയൊരു പേര് തിരഞ്ഞെടുത്തത്?

ഞങ്ങളുടെ സ്ഥാപനത്തിന്റെ സേവനം ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ് അതിന് അര്‍ത്ഥം. സംരംഭവിജയത്തിന് ആവശ്യമായ നിയമപരമായ പിന്തുണ നല്‍കി, എല്ലാ കാലവും ജനങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടായിരിക്കും. LLP, Partnership, One Person Company എന്നിവയുടെ രൂപീകരണം മുതല്‍ Project Report, Audit, Company Secretary, Statutory Compliance, Contracts, Intellectual Property, Patent, Copyright, Trademark, Taxation, Litigation, Arbitration, Real Estate, M&A, HR, Asset Management, ISO/TQM, Government Liaising, Healthcare, Import-Export എന്നിവയ്ക്ക്‌ ആവശ്യമായ സേവനങ്ങള്‍ വരെ ഞങ്ങള്‍ നല്‍കുന്നു. ഇതിലൂടെ സംരംഭകര്‍ക്ക് വിവിധ കാര്യങ്ങള്‍ക്കായി പല ഇടങ്ങളിലേക്ക് പോകേണ്ടിവരാതെ ഒരു സ്ഥാപനത്തില്‍ നിന്ന് തന്നെ സമഗ്രമായ പിന്തുണ ലഭിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ ഈ കാണുന്ന വിജയത്തിന് കാരണം. ആ പിന്തുണ ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്ന ഉറപ്പാണ്. ഇതുവരെ ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തിഗത ക്ലെയിന്റുകള്‍ക്കും Ad Infinitum സേവനം നല്‍കിയിട്ടുണ്ട്.

താങ്കളുടെ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് എത്രത്തോളം സഹായകരമായിട്ടുണ്ട് ?

ഇന്ത്യയിലെ കോടതികളിലെ പ്രാക്ടീസിനൊപ്പം സൗദി അറേബ്യയിലും യൂറോപ്പിലും അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നിയമരംഗത്തും പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. London Court of Arbitration-Â International Arbitration കേസ് നടത്താനും International Bar Association ല്‍ അംഗമാകാനും എനിക്ക് അവസരം ലഭിച്ചു. ഈ അനുഭവമാണ് ക്ലെയിന്റുകള്‍ക്ക് ആഗോള നിലവാരത്തിലുള്ള നിയമ മാനേജ്‌മെന്റ് സമീപനം നല്‍കാന്‍ എന്നെ സഹായിക്കുന്നത്.

അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ Legal Head, Compliance Officer തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍, വിവിധ രാജ്യങ്ങളിലെ കോര്‍പ്പറേറ്റ് നിയമപരിചയം, International Arbitration അനുഭവം എന്നിവ വ്യക്തിപരമായ എന്റെ നേട്ടങ്ങളാണ്. അതിനേക്കാള്‍ വലിയ നേട്ടം, ഇന്ത്യയിലും സൗദി അറേബ്യയിലും ബഹറൈനിലും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ സേവനം നല്‍കാന്‍ കഴിഞ്ഞു എന്നതാണ്.

Ad Infinitumന്റെ അടുത്ത സ്വപ്‌നം എന്താണ്?

അടുത്ത ഘട്ടത്തില്‍ ബംഗളൂരുവില്‍ ഒരു ഓഫീസ് ആരംഭിച്ച് അവിടെയുള്ള മലയാളി വ്യവസായികള്‍ക്കും സംരംഭകര്‍ക്കും സമഗ്രമായ Legal & Management Services Package നല്‍കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ഇവിടെ Industrial Counselling Division കൂടി ഉള്‍പ്പെടുത്തി, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംരംഭകര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സമഗ്ര പ്രൊഫഷണല്‍ പിന്തുണ നല്‍കി ഈ മേഖല കൂടുതല്‍ വിപുലീകരിക്കാനാണ് അടുത്തതായി ഞാന്‍ ലക്ഷ്യമിടുന്നത്.

സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന യുവാക്കളോട് താങ്കള്‍ നല്‍കുന്ന പ്രധാന ഉപദേശം എന്താണ്?

യുവസംരംഭകര്‍ ആദ്യം തങ്ങള്‍ക്ക് പരിചയമുള്ളതും കഴിവും അറിവുമുള്ളതുമായ മേഖലയാണ് സംരംഭത്തിനായി തിരഞ്ഞെടുക്കേണ്ടത്. പരിചയമില്ലാത്ത മേഖലയാണെങ്കില്‍ സംരംഭം ആരംഭിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് കൃത്യമായി പഠിക്കുകയും സാധ്യതകളും അപകടസാധ്യതകളും മനസ്സിലാക്കുകയും വേണം. ഒരു ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അതിന്റെ സാങ്കേതിക, സാമ്പത്തിക, നിയമപരമായ വശങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കണം.

എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ ശ്രമിക്കാതെ ഓരോ മേഖലയിലും വിദഗ്ധരുടെ സഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. തുടക്കത്തില്‍ തന്നെ ശരിയായ പഠനവും പരിശോധനയും നിയമപരമായ മുന്‍കരുതലുകളും സ്വീകരിച്ചാല്‍ പിന്നീട് ഉണ്ടാകാവുന്ന വലിയ സാമ്പത്തിക നഷ്ടങ്ങളും നിയമപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സാധിക്കും… ഇതാണ് എനിക്ക് യുവസംരംഭകരോട് പറയാനുള്ളത്‌.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button