Be +vebusinessBusiness ArticlesEntertainment

മുന്നോട്ട് കുതിക്കാം; ‘ചീറ്റ’യെ പോലെ

‘എന്റര്‍പ്രണര്‍’ എന്ന വാക്കിന്റെ ഉത്ഭവം അഡ്വെഞ്ചറര്‍ അഥവാസാഹസികത ഇഷ്ടപ്പെടുന്നവര്‍ എന്നതില്‍ നിന്നാണ്. നമ്മുടെ നാട്ടിലെ എല്ലാ സംരംഭകരും സാഹസികത ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ്. പലപ്പോഴും ഒട്ടുമിക്ക കാര്യങ്ങളും ഇവര്‍ക്ക് ഒറ്റയ്ക്ക് തന്നെ നേരിടേണ്ടിയും വരുന്നു.

ഇവിടെയാണ് ബിസിനസ് കണ്‍സള്‍ട്ടിങിന്റെ ആവശ്യകത. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Onward Business Consulting & Training LLP-യുടെ സാരഥി ബാനര്‍ജിഭാസ്‌കരന്‍, അടിക്കടി മാറുന്ന ഇന്നത്തെ ബിസിനസ് സാഹചര്യങ്ങളില്‍ ട്രെയ്‌നിങിന്റെയും കണ്‍സള്‍ട്ടന്‍സിയുടെയും പ്രസക്തിയെ കുറിച്ച് വിശദീകരിക്കുന്നു.

എന്താണ് ബിസിനസ് കണ്‍സള്‍ട്ടിങ്?

ഒരു ബിസിനസുകാരന്റെ ഏറ്റവും വിലപ്പെട്ട സ്വത്ത് എന്നത് സമയമാണ്. ഉയരാന്‍ ആഗ്രഹിക്കുമ്പോള്‍, അനുഭവവും അറിവും നേടുന്നതിന് സമയം ചെലവഴിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് വരില്ല. ഇവിടെയാണ് ബിസിനസ് കണ്‍സള്‍ട്ടിങ്ങിന്റെ പ്രസക്തി.
കണ്‍സള്‍ട്ടിങ് ഒരു പ്രൊഫഷണല്‍ ഉപദേശക സേവനമാണ്. ഒരു സ്ഥാപനത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും സമയബന്ധിതമായി ജോലി പൂര്‍ത്തീകരിക്കുവാനുമെല്ലാം കണ്‍സള്‍ട്ടിങ് നമ്മെ സഹായിക്കുന്നു. അതോടൊപ്പെം തന്നെ, ഒരു കണ്‍സള്‍ട്ടന്റിനു തന്റെ കസ്റ്റമറുടെ സ്ഥാപനത്തിന് ആവശ്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയും അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദീകരിച്ചു കൊടുക്കുവാന്‍ സാധിക്കും. ഒരുപരിധി വരെ അത് നടപ്പില്‍ വരുത്താനും കഴിയുന്നു

ഒരു സ്ഥാപനം എന്തുകൊണ്ട് ഒരു കണ്‍സള്‍ട്ടിന്റെ സേവനം ഉപയോഗപ്പെടുത്തണം?

മിടുക്കരായ സംരംഭകര്‍ ബിസിനസ് കണ്‍സള്‍ട്ടിംഗ് സേവനങ്ങളിലേക്ക് പോകുന്നതിനുള്ള കാരണം, ഇരുപതു വര്‍ഷത്തെ അനുഭവ പരിചയം ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് തന്റെ ബിസിനസിന് ലഭിക്കുന്നു എന്നുതന്നെയാണ്.

നിങ്ങളുടെ ബിസിനസ്സ് സ്‌കെയില്‍ അപ്പ് ചെയ്യുവാന്‍ ഒരു ബിസിനസ് കണ്‍സള്‍ട്ടന്റിന്റെ സേവനം അത്യാവശ്യമാണ്. കണ്‍സല്‍ട്ടന്റ്, ഒരു സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും ദൗത്യങ്ങളും നടപ്പില്‍ വരുത്തുവാന്‍ സഹായിക്കുന്നു. പുതിയ അവസരങ്ങള്‍ മനസ്സിലാക്കുവാനും അത് മുതലെടുക്കാവാനും കണ്‍സല്‍ട്ടന്റ് നമ്മെ സഹായിക്കുന്നു. കാലങ്ങളായി നമ്മള്‍ ശ്രമിച്ചിട്ട് നടപ്പിലാക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ നമ്മുടെ സ്ഥാപനത്തില്‍ കൊണ്ടുവരുവാന്‍സഹായിക്കുന്നു.
സെയില്‍സിലും മാര്‍ക്കറ്റിങ്ങിലും മാനേജ്മന്റ്, ഹ്യൂമന്റിസോഴ്‌സസ്, ഫിനാന്‍സ്, അങ്ങനെ നമ്മുടെ സ്ഥാപനത്തിലെ എല്ലാവിധമായ മേഖലകളിലും ഒരു കണ്‍സള്‍ട്ടന്‍സിയുടെ പ്രവര്‍ത്തനം ചെന്നെത്തുന്നു. അതിലൂടെ ബിസിനിസ്സില്‍ അടിമുടി പുരോഗതി കൈവരിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു.

കണ്‍സള്‍ട്ടിങ്ങിലെ ഘട്ടങ്ങള്‍ എന്തൊക്കെയാണ്?

ഏതെങ്കിലും ഒരു സ്ഥാപനം കണ്‍സള്‍ട്ടിങ് ആവശ്യപ്പെട്ടാല്‍, ഞങ്ങള്‍ ആദ്യം തന്നെ ആ സ്ഥാപനത്തിന്റെ ‘ബിസിനസ് ഹെല്‍ത്ത്’ പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇത് തികച്ചും സൗജന്യമാണ്. ഏതു മേഖലയിലാണ് സ്ഥാപനം പിന്നോക്കം നില്‍ക്കുന്നതെന്ന് കണ്ടെത്തി ഉടമയെ ധരിപ്പിക്കുന്നു. അത് മാര്‍ക്കറ്റിംഗ് ആകാം, ഫിനാന്‍സ് ആകാം, സ്ഥാപനത്തിന്റെ വിഷനും മിഷനും… അങ്ങനെഎന്തും ആകാം.

സ്ഥാപനം ആവശ്യപ്പെടുന്ന പക്ഷം ഞങ്ങള്‍ കണ്‍സള്‍ട്ടന്‍സി പ്രൊപോസല്‍ നല്‍കുകയാണ് അടുത്ത ഘട്ടം. ഈ പ്രൊപ്പോസലില്‍, ഏതൊക്കെയാണ് ‘ഡെലിവെറബ്ള്‍സ്’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. അതോടൊപ്പം, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ്, സ്ട്രാറ്റജിസ്റ്റ് ഇവരുടെയൊക്കെ ആഴ്ചതോറുമുള്ള വിസിറ്റ് പ്ലാന്‍ എന്നിവയും വളരെ കൃത്യമായി ഉണ്ടാകും.

പ്രൊപോസല്‍ സ്വീകാര്യമാകുന്ന പക്ഷം, കണ്‍സള്‍ട്ടസിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയായി. ആദ്യമാസം, ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും അവിടുത്തെ ജീവനക്കാരുടെ ജോലി മാതൃകകളുമെല്ലാം വളരെ ആഴത്തില്‍ വിലയിരുത്തുന്നു. അതോടൊപ്പം തന്നെ ഞങ്ങളുടെ ഇന്റേര്‍ണല്‍ സ്റ്റാഫ് (റിസേര്‍ച്ച് അനലിസ്റ്റുകള്‍), സ്ഥാപനത്തിന്റെ ബിസിനസ് മേഖലകളും, കോമ്പറ്റിഷന്‍ ആക്ടിവിറ്റികളും ഇന്‍ഡസ്ട്രി ബെസ്റ്റ് പ്രാക്റ്റീസും ഒക്കെ റിസര്‍ച്ച് ചെയ്യുകയും ചെയ്യുന്നു.

സിസ്റ്റം സ്റ്റഡി എന്ന ഈ പ്രവര്‍ത്തനത്തിന്റെ അവസാനം, കണ്‍സള്‍ട്ടന്‍സി അവരുടെ കണ്ടെത്തലുകള്‍, മെച്ചപ്പെടുത്താന്‍കഴിയുന്ന മേഖലകള്‍, തെറ്റായ സമ്പ്രദായം പിന്തുടരുന്ന മേഖലകള്‍, എന്ത് ആക്ഷനാണ് ഇനിഎടുക്കേണ്ടത് എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു വിശദമായ റിപ്പോര്‍ട്ട് തന്നെ സ്ഥാപന ഉടമക്ക്/ മാനേജ്‌മെന്റിന് നല്‍കുന്നു.

പിന്നീടങ്ങോട്ട് ആ സ്ഥാപനത്തില്‍ വേണ്ടുന്ന മാറ്റങ്ങള്‍കൊണ്ടുവരുന്നതിനുള്ള Implementation Phase ആണ്. മാനേജ്‌മെന്റ്കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, സ്ട്രാറ്റജിസ്റ്റ് മുതലായവരുടെ കൃത്യമായ വിസിറ്റ് പ്ലാനോടു കൂടിയാണ് ഇത് സാധ്യമാകുന്നത്. സ്ഥാപനത്തിലെ ഓരോ അംഗത്തിനും പരിശീലനം നല്കുന്നത് ഉള്‍പ്പെടെയുള്ള ഈ ഘട്ടത്തില്‍, കൃത്യമായ അവലോകനവും നടത്തപ്പെടുന്നു. പുതിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നഈ സമയത്തു, കണ്‍സള്‍ട്ടന്‍സിയുടെ പൂര്‍ണമായ മേല്‍നോട്ടത്തില്‍ അത് പ്രാവര്‍ത്തികമാകുമെന്നു ഉറപ്പു വരുത്തുന്നു.

അവസാന ഘട്ടത്തില്‍, നടപ്പില്‍ വരുത്തിയ മാറ്റങ്ങള്‍ സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യമായും വ്യക്തമായും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു. മാറ്റങ്ങള്‍ എന്ന് പറയുമ്പോള്‍ ഒരു സ്ഥാപനത്തിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുതല്‍ വര്‍ത്തമാനകാല മാര്‍ക്കറ്റിംഗ ്‌  സ്ട്രാറ്റജി വരെ ആകാം. അങ്ങനെ ആ സ്ഥാപനത്തിന്റെ ബിസിനിസ്സില്‍അടിമുടി പുരോഗതി കൈവരിക്കുവാന്‍ സാധിക്കുന്നു. അതോടെ കണ്‍സള്‍ട്ടന്‍സി സേവനം അവസാനിപ്പിക്കാം.

മാനേജ്‌മെന്റ്കണ്‍സള്‍ട്ടിങും ബിസിനസ് കണ്‍സള്‍ട്ടിങും തമ്മിലുള്ള വ്യത്യാസം എന്താണ്?

മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് എന്നത് മാനേജ്‌മെന്റിന്റെ ഭാഗമായി കണക്കാക്കുന്ന പ്രവര്‍ത്തനങ്ങള്‍, വിഷയങ്ങള്‍, പ്രശ്‌നങ്ങള്‍എന്നിവയില്‍ ഒതുങ്ങുന്നു. ഒരു Mentoring എന്നൊക്കെ പറയാം.

എന്നാല്‍, ബിസിനസ് കണ്‍സള്‍ട്ടിങ് ഒരു വിശാലമായ ആശയവും പോര്‍ട്ട്‌ഫോളിയോയുമാണ്. മാനേജ്‌മെന്റ് മാര്‍ഗനിര്‍ദ്ദേശം, ജീവനക്കാരുടെ പരിശീലനവും വികസനവും, സങ്കീര്‍ണമായ ബിസിനസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുക, ബിസിനസ് മൂല്യം സൃഷ്ടിക്കുക, ലാഭം വര്‍ദ്ധിപ്പിക്കുക എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന ഒരു ‘വണ്‍-സ്റ്റോപ്പ്’ പ്രൊഫഷണല്‍ സേവനമാണിത്.

എന്താണ് ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടെ കാലാവധി?

നിങ്ങളുടെ സ്ഥാപനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് കുറഞ്ഞത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കണ്‍സള്‍ട്ടന്‍സി സേവനം ആവശ്യമാണ്. എന്നിരുന്നാലും, ബിസിനസ്സിന്റെ സങ്കീര്‍ണതകള്‍ അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. ചില ഓര്‍ഗനൈസേഷനുകള്‍ അവരുടെ അടുത്ത ലെവല്‍ ബിസിനസ് വളര്‍ച്ചയ്ക്കായി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നിരന്തരം തേടുന്നതിനാല്‍ അത്തരം പരമാവധി കാലയളവ് എത്രയെന്ന് പറയാനാവില്ല.

എന്റെ സ്ഥാപനത്തിലെ കണ്‍സള്‍ട്ടന്‍സി പ്രക്രിയയുടെ വിജയത്തിനായി സ്ഥാപന ഉടമ എന്ന നിലയില്‍ ഞാന്‍ എന്തു ചെയ്യണം? Onward Business Consulting & Training LLPയുടെ സേവനം എനിക്ക് എങ്ങനെ ലഭ്യമാക്കാന്‍ സാധിക്കും ?

കണ്‍സള്‍ട്ടന്‍സിയുടെ വിജയം ഓര്‍ഗനൈസേഷന്റെയും മാനേജ്‌മെന്റിന്റെയും സംയുക്ത ഉത്തരവാദിത്തങ്ങളെ ആശ്രയിച്ചിരിക്കുന്നു. രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള ദൃഢമായ ആശയവിനിമയം ഒരു പ്രധാന ഘടകമാണ്.

ഓണ്‍വേര്‍ഡിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആദ്യം മുതല്‍ഒരു സിംഗിള്‍ പോയിന്റ്‌കോണ്‍ടാക്റ്റ് ആയിരിക്കും. അതുപോലെ തന്നെ സ്ഥാപനത്തിന്റെ ഭാഗത്തും ഒരു സിംഗിള്‍ കോണ്‍ടാക്ട് ഉണ്ടായിരിക്കണം. അത് സ്ഥാപന ഉടമയോ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോ ആകാം.
കണ്‍സള്‍ട്ടന്റുമാര്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും സമയാസമയങ്ങളില്‍ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് നല്‍കണം. ഇപ്രകാരം നല്‍കുന്ന വിവരങ്ങള്‍ രഹസ്യാത്മകമായി തന്നെ സൂക്ഷിക്കപ്പെടുന്നു

Onward Business Consultancyയുടെ സേവനത്തിനായി, ഞങ്ങളെ Contact ചെയ്താല്‍ മാത്രം മതിയാകും. ആദ്യ ഘട്ടമെന്ന നിലയില്‍ നമ്മുടെ കണ്‍സള്‍ട്ടന്റ് താങ്കളുടെ സ്ഥാപനത്തില്‍ എത്തി Free Business Health Check നടത്തുകയും അവലോകന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്യും

ആരാണ് ഒരു ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം തേടേണ്ടത്?

സ്വന്തം സ്ഥാപനത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും ഒരു കണ്‍സള്‍ട്ടന്‍സിയുടെ സേവനം തേടാന്‍ കഴിയുന്നതാണ്. കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ ഒരു ചിലവായി കാണാതെ നമ്മുടെ സ്ഥാപനത്തിലേക്കുള്ള ഒരു നിക്ഷേപമായി കാണുവാന്‍ ശ്രമിക്കുക.
അഞ്ചു മുതല്‍ പത്തു വരെയൊക്കെയുള്ള ജീവനക്കാരെ ഒരു സ്ഥാപന ഉടമയ്ക്ക് മാനേജ് ചെയ്തുകൊണ്ട് പോകാന്‍ പറ്റും. പക്ഷേ, സ്ഥാപനത്തിന് വളര്‍ച്ച ഉണ്ടാകണമെങ്കില്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടാകണം, കൂടുതല്‍ കസ്റ്റമേഴ്‌സ് ഉണ്ടാകണം, കൂടുതല്‍ വിറ്റഴിവ് ഉണ്ടാകണം, പുതിയ പുതിയ സെയില്‍സ് മേഖലകള്‍ ഉണ്ടാകണം, അതിനായി മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ ആവശ്യമായി വരുന്നു. ഇത്തരം കാര്യങ്ങള്‍ സ്വന്തം സ്ഥാപനത്തില്‍ നടപ്പില്‍ വരുത്തണമെന്നുള്ള ആര്‍ക്കും ഒരു ബിസിനസ ്കണ്‍സള്‍ട്ടന്‍സിയുടെ സേവനം തേടാവുന്നതാണ്.

ഇന്ന് ലോകത്തിലെ ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അങ്ങനെ എല്ലാമേഖലകളിലും കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഉപയോഗിക്കപ്പെടുന്നു.

Cheetah Clique നെ കുറിച്ച് വളരെയധികം കേട്ടിട്ടുണ്ട്. അതിനെ കുറിച്ചു ഒന്ന് വിശദീകരിക്കാമോ?

ബിസിനസ് ഓണേഴ്‌സിന് വേണ്ടി മാത്രമുള്ള ഒരു പ്രോഗ്രാമാണ് Cheetah Clique . ഒരു മുഴുവന്‍ ദിവസ Knowledge Enhancement Session ആണ് ഇത്.  ലോകത്തിലെ ഏറ്റവും വേഗതയേറിയ ചീറ്റ എന്ന മൃഗം പോലും പല തവണ പരാജയപെട്ടുപോകുന്നു. വളരെയധികം ശ്രമങ്ങള്‍ക്കൊടുവിലാണ് അത് ജയിക്കുന്നത്. സംരംഭകത്വവും അതുപോലെയാണ്. അനേക തവണയുള്ള പരിശ്രമങ്ങളുടെ ഫലമാണ് വിജയം എന്നുള്ളത്. Clique എന്ന വാക്കിന്റെ അര്‍ത്ഥം ഒരു ചെറിയ വളരെ ക്ലോസായ ‘ഗ്രൂപ്പ് ഓഫ് പീപ്പിള്‍’ എന്നാണ്. ആ ഒരു ആശയത്തില്‍ നിന്നുള്‍ക്കൊണ്ടതാണ് Cheetah Clique.

ഇതൊരു ട്രെയിനിങ് അല്ല. മറിച്ച് വളരെ സംവേദനാത്മകമായ ഒരു പ്രോഗ്രാമാണ്. പങ്കെടുക്കുന്നവര്‍ അവരുടെ ബിസിനസിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനും അതിലൂടെ നൂതന ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരുവാനും ഈ സെഷന്‍ അവരെ സഹായിക്കുന്നു. അതോടൊപ്പം, ഉപഭോക്തൃസംതൃപ്തി, ക്വാളിറ്റി മുതലായവയില്‍ നമ്മുടെ ബിസിനിസിനെ സംബന്ധച്ചു മറ്റുള്ളവരുടെ ധാരണ എന്താണ് എന്ന് മനസ്സിലാക്കാക്കുവാന്‍ ഇതിലൂടെ കഴിയുന്നു.

അപകടസാധ്യതയും അനിശ്ചിതത്വവും എങ്ങനെ നമ്മുടെ ബിസിനിസില്‍ സ്വാധീനമുണ്ടാക്കുന്നു. സമയനിഷ്ഠ ഒരു സംരംഭകന് എത്രത്തോളം പ്രധാനപ്പെട്ടതാകുന്നു എന്നിങ്ങനെ പല വിധ മേഖലകളില്‍ ഒരുസംരംഭകനെ മനസിലാക്കികൊടുക്കുന്ന ഒരു പ്രോഗ്രാമാണ് Cheetah Clique. ഇതുവരെ പങ്കെടുത്ത എല്ലാ എന്റര്‍പ്രണേഴ്‌സും ഒരേ രീതിയില്‍ ഈപ്രോഗ്രാമിനെ കുറിച്ച് വളരെ നല്ല പ്രതികരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെമറ്റുനഗരങ്ങളിലേക്കും ‘ചീറ്റ ക്ലിക്’ എത്തുന്നതായിരിക്കും.

സ്ഥാപന ഉടമകള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വേണ്ടിയും വിവിധങ്ങളായ ട്രെയിനിംഗുകള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്. ജീവനക്കാരുടെ Will and Skill Enhancement Training ആണ് അതില്‍ പ്രധാനമായത്.

Banarji Bhaskaran
CEO, Onward Business Consulting & Training LLP,
Thiruvananthapuram.
www.bizonward.com
www.banarji.com

# 91 9495 8359 88

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button