EntreprenuershipSuccess Story

ലോക വേദികളിലേക്ക് ക്യാമറ ഫ്രെയിമുകള്‍ വളര്‍ത്തിയ Lensout Media; വിജയയാത്ര തുടര്‍ന്ന് നവാസ് ഷാന്‍

ക്യാമറ കൈയില്‍ പിടിച്ച് ജീവിതം തുടങ്ങുമ്പോള്‍, അതൊരു ജോലിയായി മാത്രം കാണുന്നവരായിരിക്കും പലരും. എന്നാല്‍ ചിലര്‍ക്കത് ഒരു സ്വപ്‌നമായി, ഒടുവിലത് ഒരു ബ്രാന്‍ഡായി മാറും. കോട്ടയം സ്വദേശി നവാസ് ഷാന്‍ അതുപോലൊരു സ്വപ്‌നത്തില്‍ നിന്നാണ് തന്റെ പ്രൊഫഷണല്‍ യാത്ര ആരംഭിച്ചത്. ഇന്ന് Lensout Media എന്ന ബ്രാന്‍ഡിനെ ഇന്ത്യയ്ക്കപ്പുറം ലോക രാജ്യങ്ങളിലേക്ക് വളര്‍ത്തുകയാണ് നവാസ് ഷാന്‍.

പഠനകാലം മുതല്‍ നവാസ് ഷാന്റെ ജീവിതം സാമ്പത്തിക വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ബേക്കറികളില്‍ ജോലി ചെയ്തു, കാറ്ററിങ് ജോലികള്‍ ചെയ്തു, ഓട്ടോ ഡ്രൈവറായും ജോലി ചെയ്തു. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്ത് ജോലി ലഭിച്ചാലും ചെയ്തിരുന്ന കാലമായിരുന്നു അത്. പക്ഷേ, ആ ശ്രമങ്ങള്‍ക്കിടയിലും, അദ്ദേഹത്തിന്റെയുള്ളില്‍ വലിയ ലക്ഷ്യം വളരുകയായിരുന്നു.

അത് യാഥാര്‍ത്ഥ്യമായത് കോട്ടയത്തെ ഒരു ലോക്കല്‍ ചാനലായ ആദിത്യ ചാനല്‍ വഴിയായിരുന്നു. അവിടെ ഓഫീസ് ജോലിക്കായി എത്തിയപ്പോള്‍ ലഭിച്ചത് ക്യാമറാമാനാകാനുള്ള അവസരമായിരുന്നു. അതായിരുന്നു ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ്. മൂന്ന് മാസം ട്രെയ്‌നിയായി തുടങ്ങിയ സ്ഥാപനത്തില്‍ തന്നെ ക്യാമറ ചീഫായി വളരാന്‍ നവാസ് ഷാന് സാധിച്ചു. പിന്നീട് സ്റ്റാര്‍ വിഷന്‍ ചാനലില്‍ ജോലി ചെയ്ത സമയത്താണ് വെഡ്ഡിങ് വര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചത്.

ആല്‍ബങ്ങളും ഫോട്ടോകളും ആളുകള്‍ ഏറ്റെടുത്തപ്പോള്‍, തന്റെ ഭാവി സാധ്യതകളെ അദ്ദേഹം തിരിച്ചറിയുകയായിരുന്നു. അതോടെയാണ്, ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമായൊരു സ്റ്റുഡിയോ ആരംഭിച്ചത്. ഇന്നത് Lensout Media എന്ന പേരില്‍ വിശ്വാസം നേടിയെടുത്ത ഒരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു.

ആരംഭകാലത്ത് ‘ഫ്രണ്ട്‌സ് സര്‍ക്കിളു’കളില്‍ നിന്നായിരുന്നു വര്‍ക്കുകള്‍ ലഭിച്ചിരുന്നതെങ്കില്‍ പിന്നീട് ഇന്‍സ്റ്റഗ്രാം വഴിയും റെക്കമന്‍ഡേഷനുകളിലൂടെയും അവസരങ്ങള്‍ വളര്‍ന്നു. ഇന്ത്യയിലാകെ വര്‍ക്കുകള്‍ ചെയ്യുന്ന ടീമായി വളരാന്‍ Lensout Media ക്ക് സാധിച്ചു. വെഡ്ഡിങ്ങിന് പുറമെ, ബേബി ഷൂട്ട്, മെറ്റേണിറ്റി, കിഡ്‌സ് ഫോട്ടോഗ്രഫി, ലൈവ് സ്ട്രീമിങ്, ബ്രോഡ്കാസ്റ്റ്, അഡ്വര്‍ടൈസ്‌മെന്റുകള്‍ തുടങ്ങി ഓരോ മേഖലയിലും തങ്ങളുടെ സാന്നിധ്യം തെളിയിച്ചിരിക്കുകയാണ്. ചെറുതായാലും വലുതായാലും ഓരോ വര്‍ക്കിനും ഒരേ പ്രാധാന്യം നല്‍കുന്ന സമീപനമാണ് ക്ലെയിന്റുകളുടെ വിശ്വാസം നേടാന്‍ അവരെ സഹായിച്ചത്.

തുടര്‍ന്ന് വലിയ അവസരങ്ങളായിരുന്നു നവാസ് ഷാനെ തേടിയെത്തിയത്. മലയാള സിനിമകളായ ലൂസിഫര്‍, ഒരു പഴയ ബോംബ് കഥ, ജയസൂര്യയുടെ കത്തനാറുള്‍പ്പെടെ 18-ഓളം പ്രമുഖ സിനിമകളില്‍ ഹെലികാം അസിസ്റ്റന്റായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സൂരജ് ലൈവ് മീഡിയയുടെ പിന്തുണയോടെയാണ് സിനിമകളിലേക്കും തന്റെ വര്‍ക്കുകള്‍ വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.

ധനുഷിന്റെ ഉള്‍പ്പടെ പ്രമുഖ തമിഴ് സിനിമകളിലും അദ്ദേഹം ഭാഗമായി. അഡ്വര്‍ടൈസ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വിദേശ രാജ്യങ്ങളിലേക്കും തന്റെ വര്‍ക്കുകള്‍ വ്യാപിപ്പിക്കാന്‍ നവാസ് ഷാന് സാധിച്ചു. റഷ്യ, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചതും മുന്നോട്ടുള്ള യാത്രക്ക് കൂടുതല്‍ ശക്തി നല്‍കി.

ഇന്ന് Lensout Media കോട്ടയത്ത് മാത്രം ഒതുങ്ങുന്ന സ്ഥാപനമല്ല, മറിച്ച് ഇന്റര്‍നാഷണല്‍ ലെവലിലേക്ക് വളരുന്ന ഒരു ബ്രാന്‍ഡാണ്. നവാസ് ഷാന്റെ ക്ലെയിന്റുകളുമായി കാത്തുസൂക്ഷിച്ച വലിയ വിശ്വാസബന്ധവും ഈ വളര്‍ച്ചക്ക് ശക്തമായ അടിത്തറയായി മാറി. ഒരിക്കല്‍ ലഭിച്ച വര്‍ക്കില്‍ നിന്ന് കൂടുതല്‍ അവസരങ്ങളിലേക്കും പിന്നീട് ഇന്റര്‍നാഷണല്‍ ലെവലിലേക്ക് വര്‍ക്കുകള്‍ വ്യാപിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

2030 -ഓടെ ഇന്ത്യയില്‍ അറിയപ്പെടുന്ന ബ്രാന്‍ഡായി ഉയരുന്നതിനൊപ്പം ലോകവേദിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് നവാസ് ഷാന്റെ ലക്ഷ്യം. അങ്ങനെ കോട്ടയത്ത് നിന്ന് ലോകവേദികളിലേക്ക് ക്യാമറ ഫ്രെയിമിലൂടെ സ്വന്തം ജീവിതം പകര്‍ത്തി മുന്നേറുകയാണ് നവാസ് ഷാന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button