JB Imitations; വിശ്വാസവും വിജയവും കോര്‍ത്തിണക്കിയ എട്ട് വര്‍ഷങ്ങള്‍

ഒരു സംരംഭം തുടങ്ങാന്‍ വലിയ നിക്ഷേപമോ പ്രത്യേക കഴിവുകളോ വേണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ആത്മവിശ്വാസവും കഠിനാധ്വാനവും അവസരങ്ങളെ തിരിച്ചറിയാനുള്ള മനസ്സുമുണ്ടെങ്കില്‍ അസാധാരണ വിജയങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് തെളിയിക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ ജയലക്ഷ്മി. ഇന്ന് ആഭരണ വിപണിയില്‍ സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന JB Imitations എന്ന ബ്രാന്‍ഡിന്റെ പിന്നിലെ കരുത്താണ് ഈ വനിതാ സംരംഭക.
ഒരു സാധാരണ കുടുംബിനിയായിരുന്ന ജയലക്ഷ്മിക്ക് എന്നും ജോലിയോടും സംരംഭകത്വത്തോടും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ജ്വല്ലറി മേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തെങ്കിലും, ഒരിക്കല്‍ സ്വന്തമായെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു. ആ ആഗ്രഹത്തിന് ചിറകുകള് ലഭിച്ചത് കോവിഡ് കാലത്തായിരുന്നു.

ലോകം നിശ്ചലമായിരുന്ന ആ സമയത്ത് പലരും അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന് കരുതിയപ്പോള്‍, ജയലക്ഷ്മി പുതിയ അവസരങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഫാഷന്‍ ഡിസൈനിങ്ങും ജ്വല്ലറി മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്തിയ അവര്‍, ഒരു ചെറിയ ആശയത്തെ വലിയ സംരംഭമാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചു. യാദൃശ്ചികമായി ഒരു ആഭരണത്തിന്റെ ചിത്രം സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോഴാണ് ഈ മേഖലയിലെ സാധ്യതകളെക്കുറിച്ച് അവര്‍ തിരിച്ചറിഞ്ഞത്.
അങ്ങനെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരു ചെറിയ കൂട്ടായ്മയായി തുടങ്ങിയ സംരംഭത്തിന് പിന്നീട് JB Imitations എന്ന പേര് നല്കി. സ്വന്തം പേരും ഭര്‍ത്താവ് ബിന്‍സന്റെ പേരും ചേര്‍ന്നാണ് ഈ ബ്രാന്‍ഡ് രൂപം കൊണ്ടത്. ചെറുതായി ആരംഭിച്ച യാത്ര ഇന്ന് എട്ട് വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള നിരവധി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു.
പരമ്പരാഗത ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് JB Imitations ന്റെ പ്രധാന ആകര്‍ഷണം. മികച്ച ഡിസൈനുകളും ഗുണനിലവാരവും ഒരുമിച്ച് നല്‍കുന്നതിലൂടെ വ്യത്യസ്ത പ്രായക്കാരുടെയും അഭിരുചികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് നിരവധി റീസെല്ലര്‍മാരും സ്ഥിരം ഉപഭോക്താക്കളും JB Imitations ന്റെ വളര്‍ച്ചയുടെ ഭാഗമാണ്.
അതോടൊപ്പം ട്രെഡിഷനല്‍ ജ്വല്ലറികളുടെ കസ്റ്റമൈസേഷനാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ഏത് ജ്വല്ലറികളുടെ ഡിസൈന്‍ തന്നാലും പ്രീമിയം ക്വാളിറ്റി ഗോള്‍ഡ് പ്ലേറ്റിങ്ങ് ഉപയോഗിച്ച് പണിത് നല്‍കുകയും ചെയ്യുന്നു.
വ്യാപാരവിജയം മാത്രം ലക്ഷ്യമിടാതെ, കൂടുതല്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കൊടുക്കുകയെന്നതും ജയലക്ഷ്മിയുടെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായി നിരവധി വനിതകള്‍ക്ക് റീസെല്ലര്മാരായി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നുണ്ട്.
JB Imitations ഇന്ന് നിരവധി സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നൊരു സംരംഭക വേദിയായി വളര്‍ന്നു. ഓരോ ആഭരണവും വര്‍ഷങ്ങളുടെ വിശ്വാസത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതീകമാണെന്ന് ബ്രാന്‍ഡ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഒരു സ്മാര്‍ട്ട്ഫോണില്‍ ആരംഭിച്ച ചെറിയ ശ്രമം ഇന്ന് ആയിരങ്ങളുടെ വിശ്വാസം നേടിയ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യമുള്ളവര്‍ക്ക് വിജയത്തിന്റെ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുമെന്ന് JB Imitations ന്റെ യാത്ര നമ്മെ ഓര്‍മിപ്പിക്കുന്നു. എട്ട് വര്‍ഷങ്ങളുടെ വിശ്വാസവും ഗുണനിലവാരവും ഉപഭോക്തൃ പിന്തുണയും കൈമുതലാക്കി, കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ഈ ബ്രാന്‍ഡ്.



