EntreprenuershipSuccess Story

പാരമ്പര്യത്തിന്റെ തനിമയില്‍ ആഗോള ചികിത്സാ നിലവാരം; ആയുര്‍വേദ രംഗത്ത് ഡോ. വിജയകുമാറിന്റെ ‘Elixir’

ആധുനിക ജീവിതശൈലിയും മാറാരോഗങ്ങളും മനുഷ്യന്റെ ആരോഗ്യത്തെ വെല്ലുവിളിക്കുമ്പോള്‍, പാര്‍ശ്വഫലങ്ങളില്ലാത്ത ആയുര്‍വേദ ചികിത്സാ രീതികളിലേക്ക് ലോകം ഇന്ന് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. അയ്യായിരത്തിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്റെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ, രോഗികള്‍ക്ക് ആഗോള നിലവാരത്തിലുള്ള പരിചരണം ഉറപ്പുനല്‍കുകയാണ് തിരുവനന്തപുരം ശാസ്തമംഗലം ശ്രീരംഗം ലെയിനില്‍ പ്രവര്‍ത്തിക്കുന്ന ‘എലിക്‌സിര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് വെല്‍നസ് സെന്റര്‍’ (Elixir Ayurveda Hospital and Wellness Centre).

‘മനുഷ്യരെ സേവിക്കുക’ എന്ന വലിയൊരു ദൗത്യവുമായാണ് ഡോ. എസ്. വിജയകുമാര്‍ ആയുര്‍വേദ ചികിത്സാ മേഖലയിലേക്ക് ചുവടുവെക്കുന്നത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി കഴിഞ്ഞ 27 വര്‍ഷത്തിലേറെക്കാലമായി അദ്ദേഹം ഈ രംഗത്ത് സജീവസാന്നിധ്യമാണ്. ആഗോളതലത്തില്‍ അദ്ദേഹം നേടിയെടുത്ത ഈ വിപുലമായ അനുഭവസമ്പത്ത് തന്നെയാണ് വിജയകരമായ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സഹായകമായത്. ആയുര്‍വേദത്തിന് ആധുനിക യുഗത്തിലും വലിയ ബിസിനസ്സ്ആരോഗ്യ സാധ്യതകളുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ആധുനിക കാലത്തെ രോഗങ്ങളും ബിസിനസ്സ് സാധ്യതകളും മനസ്സിലാക്കി ഇന്ന് ഒട്ടനവധി ചികിത്സാ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അത്തരം മത്സരങ്ങള്‍ക്കൊന്നും എലിക്‌സിര്‍ തയ്യാറല്ല. ബ്രാന്‍ഡിംഗിലോ പരസ്യങ്ങളിലോ അല്ല, മറിച്ച് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഡോ. വിജയകുമാര്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുക എന്ന കൃത്യമായ ലക്ഷ്യം തന്നെയാണ് കടുത്ത മത്സരങ്ങള്‍ക്കിടയിലും എലിക്‌സിര്‍ എന്ന സംരംഭത്തെ വേറിട്ടതാക്കുന്നത്.

പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കുമായി പൂര്‍ണമായും വീല്‍ചെയര്‍ ഫ്രണ്ട്‌ലിയായും ലിഫ്റ്റ് സൗകര്യത്തോടെയുമാണ് അഞ്ച് നിലകളുള്ള ഈ ഹോസ്പിറ്റല്‍ സജ്ജീകരിച്ചിരിക്കുന്നത്. എയര്‍കണ്ടീഷന്‍ ചെയ്ത 10 ഡബിള്‍ ഇന്‍പേഷ്യന്റ് റൂമുകള്‍, 8 മോഡേണ്‍ ട്രീറ്റ്‌മെന്റ് റൂമുകള്‍, യോഗ ഹാള്‍, റൂഫ് ടോപ്പ് ഫുഡ് ഏരിയ എന്നിവയും ഇവിടെയുണ്ട്.

സ്‌പൈന്‍ ആന്‍ഡ് ജോയിന്റ് പ്രശ്‌നങ്ങള്‍, ഓസ്റ്റിയോ ആര്‍െ്രെതറ്റിസ്, റൂമറ്റോയ്ഡ് ആര്‍െ്രെതറ്റിസ്, സയാറ്റിക്ക, ഗൗട്ട്, സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ്, എക്‌സിമ തുടങ്ങി കഠിനമായ സന്ധിവാത രോഗങ്ങള്‍ക്കും വിട്ടുമാറാത്ത ചര്‍മ രോഗങ്ങള്‍ക്കും എലിക്‌സിര്‍ ഹോസ്പിറ്റലില്‍ അതിവിദഗ്ദ്ധമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഔട്ട് പേഷ്യന്റ് (OP), ഇന്‍പേഷ്യന്റ് (IP) ചികിത്സകള്‍ക്കൊപ്പം ശാസ്ത്രീയമായ ആയുര്‍വേദ മരുന്നുകളും യോഗയും പ്രത്യേക ആയുര്‍വേദ ഭക്ഷണക്രമവും രോഗികള്‍ക്കായി ഡോക്ടറുടെ നേരിട്ടുള്ള നേതൃത്വത്തില്‍ ഇവിടെയൊരുക്കുന്നുണ്ട്.

നിലവില്‍ തിരുവനന്തപുരത്തെ ഏറ്റവും വിശ്വസ്തവും മുന്‍നിരയിലുള്ളതുമായ ആയുര്‍വേദ ആശുപത്രികളിലൊന്നായി എലിക്‌സിറിനെ മാറ്റിയെടുക്കാന്‍ ഡോ. വിജയകുമാറിന് സാധിച്ചിട്ടുണ്ട്. ഈ സംരംഭത്തെ ഭാവിയില്‍ ‘കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും ലീഡിങ്ങുമായ ആയുര്‍വേദ ഹോസ്പിറ്റല്‍ ബ്രാന്‍ഡാക്കി മാറ്റുക’ എന്നതാണ് ഈ സംരംഭകന്റെ ലക്ഷ്യവും സ്വപ്‌നവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button