കുട്ടിക്കൈകളിലൂടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി, മോന്‍ഡിസോറി വിദ്യാഭ്യാസത്തില്‍ വിശ്വാസത്തിന്റെ പേരായി ദിലീന ദില്‍കുമാര്‍

ഒരമ്മയുടെ ആശങ്കയില്‍ നിന്നാരംഭിച്ച യാത്ര ഇന്ന് നൂറുകണക്കിന് കുടുംബങ്ങളുടെ വിശ്വാസമായി മാറിയിരിക്കുകയാണ്. ഒരു കുഞ്ഞിന്റെ പഠനാനുഭവം എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയിറങ്ങിയ ദിലീന ദില്‍കുമാര്‍ ഇന്ന് മോന്‍ഡിസോറി വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്. കുട്ടികളുടെ സന്തോഷവും സ്വാഭാവിക വളര്‍ച്ചയും മുന്‍നിര്‍ത്തി വിദ്യാഭ്യാസത്തെ സമീപിക്കുന്ന അവരുടെ The Little Hands International Montessori House of Children ഇന്ന് തിരുവനന്തപുരത്തെ കുളത്തൂരില്‍ മാതാപിതാക്കളുടെ വിശ്വാസം നേടിയ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു.

അഞ്ച് വര്‍ഷം മുമ്പാരംഭിച്ച ഈ യാത്രയുടെ പിന്നില്‍ ഒരമ്മയുടെ അനുഭവമാണ്. രണ്ടര വയസ്സുള്ള മകനെ സ്‌കൂളില്‍ വിടുമ്പോഴുണ്ടായ കരച്ചിലും വാശിയും ദിലീനയെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയാണ് യാദൃശ്ചികമായി ഒരു മോന്‍ഡിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്ഥാപനത്തിന്റെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെടുന്നത്. അന്ന് മോന്‍ഡിസോറി വിദ്യാഭ്യാസത്തെക്കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. കൂടുതല്‍ മനസ്സിലാക്കാനായി അവിടെ എത്തുകയും മകന് അഡ്മിഷനെടുക്കുകയും ചെയ്തു. അതോടെ കുട്ടിയുടെ പഠനത്തോടുള്ള സമീപനത്തിലുണ്ടായ സന്തോഷകരമായ മാറ്റം ദിലീനയെ ഈ വിദ്യാഭ്യാസരീതിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

മകനൊപ്പം അതേ സ്ഥാപനത്തില്‍ തന്നെ ദിലീനയും മോന്‍ഡിസോറി ടീച്ചേഴ്‌സ് ട്രെയിനിങ്ങിന് പ്രവേശനം നേടി. പഠനം പൂര്‍ത്തിയാക്കിയ ശേഷം കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും ആത്മവിശ്വാസത്തോടെ വളരാനും സഹായിക്കുന്ന മികച്ച പഠനാന്തരീക്ഷം ഒരുക്കണമെന്ന ലക്ഷ്യത്തോടെയാണ് സ്വന്തമായൊരു സ്‌കൂള്‍ ആരംഭിച്ചത്.
ആറ് മാസം മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രായാനുസൃതമായ മോന്‍ഡിസോറി വിദ്യാഭ്യാസവും പരിചരണവും ഇവിടെ ലഭ്യമാണ്. കുട്ടികളുടെ മാനസികവും ബൗദ്ധികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്ന പഠനരീതിയാണ് സ്ഥാപനത്തിന്റെ പ്രത്യേകത. വരും വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ വിദ്യാഭ്യാസം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. കൂടാതെ, ഓഗസ്റ്റില്‍ IMTTC യുടെ ആദ്യ ബാച്ചിനും തുടക്കമാകും.
വിദ്യാഭ്യാസം മാത്രമല്ല, ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ആവശ്യങ്ങളും മനസ്സിലാക്കി വിവിധ സേവനങ്ങളും സ്ഥാപനമൊരുക്കിയിട്ടുണ്ട്. ആറു മാസം മുതല്‍ രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കായി സുരക്ഷിതമായ ഡേകെയര്‍ സൗകര്യം, രണ്ടര വയസ് മുതല്‍ പ്ലേ ക്ലാസുകള്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്കായി ആഫ്റ്റര്‍ കെയര്‍ സര്‍വീസ്, കൂടാതെ വണ്‍ഡെ കെയര്‍ സംവിധാനവും ലഭ്യമാണ്. തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ ഇന്ന് ഈ ആഫ്റ്റര്‍ കെയര്‍ സേവനത്തിന്റെ ഭാഗമാണ്.

ആരംഭകാലത്ത് മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും, സേവനത്തിന്റെ ഗുണമേന്മയില്‍ വിശ്വാസമര്‍പ്പിച്ചാണ് ദിലീന മുന്നേറിയത്. ഇന്ന് കൂടുതല്‍ അഡ്മിഷനുകളും ലഭിക്കുന്നത് മാതാപിതാക്കളുടെ ശുപാര്‍ശകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ്. അതാണ് ഈ സ്ഥാപനം നേടിയ വിശ്വാസത്തിന്റെ ഏറ്റവും വലിയ തെളിവ്.
സ്ഥാപനത്തിന്റെ മികവ് വിവിധ പുരസ്‌കാരങ്ങളിലൂടെയും അംഗീകരിക്കപ്പെട്ടു. 2024ലെ Trivandrum News Success Award,, 2026ലെ Royal Kerala Business Award ഉം സ്‌കൂള്‍ സ്വന്തമാക്കി. കൂടാതെ IAF അഫിലിയേഷന്‍ ലഭിച്ചതും സ്ഥാപനത്തിന്റെ വിശ്വാസ്യത കൂടുതല്‍ ശക്തിപ്പെടുത്തി.

വിദ്യാഭ്യാസരംഗത്തെ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ദൂരദര്‍ശനത്തോടെയാണ് ദിലീന മുന്നോട്ട് പോകുന്നത്. ചെറിയ കുട്ടികളുള്ളതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് പുതിയൊരു തൊഴില്‍വഴി തുറന്നുകൊടുക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. കുട്ടികളെ ഡേകെയറില്‍ ചേര്‍ക്കുന്നതിനൊപ്പം കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയ IMTTC കോഴ്‌സ് നല്‍കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇതിലൂടെ കൂടുതല്‍ പ്രാപ്തരായ മോന്‍ഡിസോറി അധ്യാപകരെ സമൂഹത്തിന് സമ്മാനിക്കാനാണ് അവരുടെ ശ്രമം.
ഭാവിയില്‍ സ്‌കൂളിന്റെയും IMTTC- യുടെയും കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് മോന്‍ഡിസോറി വിദ്യാഭ്യാസം കൂടുതല്‍ കുടുംബങ്ങളിലേക്കെത്തിക്കണമെന്നാണ് ദിലീനയുടെ സ്വപ്‌നം. താന്‍ പഠിച്ച അതേ നിലവാരത്തിലും ആത്മാര്‍ത്ഥതയിലും നൂറ് ശതമാനം പ്രാപ്തരായ അധ്യാപകരെ വാര്‍ത്തെടുക്കണമെന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം.



