EntreprenuershipSuccess Story

സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നൊരു സംരംഭക ; ഗുണമേന്മയും വിശ്വാസവും ചേര്‍ത്ത് വിജയമൊരുക്കുന്ന ജയലക്ഷ്മിയുടെ JLK ബ്രാന്‍ഡ്

ഒരു സംരംഭം വിജയിക്കണമെങ്കില്‍ വലിയ നിക്ഷേപം മാത്രം മതിയാകില്ല. ആത്മാര്‍ത്ഥതയും കഠിനാധ്വാനവുമുണ്ടെങ്കില്‍ ചെറിയൊരു ആശയം പോലും വലിയ വിജയമായി വളരാം. ഇഷ്ടപ്പെട്ട കാര്യം തൊഴില്‍മേഖലയാക്കി മാറ്റാന്‍ ധൈര്യം കാണിച്ചവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരത്തില്‍ തന്റെ പാഷനെ ജീവിതവിജയമാക്കി മാറ്റിയ സംരംഭകയാണ് കോട്ടയം സ്വദേശിനിയായ ജയലക്ഷ്മി. ഫാഷനോടുള്ള ഇഷ്ടവും പാചകത്തോടുള്ള താല്‍പര്യവും ഒരുപോലെ വളര്‍ത്തിയെടുത്ത അവരിന്ന്, JLK Online Boutique, JLK Food Products എന്നീ രണ്ട് സംരംഭങ്ങളിലൂടെ നിരവധി ആളുകളുടെ വിശ്വാസം നേടിയെടുക്കുകയാണ്.

പിതാവിന്റെ ബിസിനസ് പാരമ്പര്യത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജയലക്ഷ്മി സംരംഭകത്വത്തിലേക്ക് കടന്നുവരുന്നത്. ചെറുപ്പം മുതലേ ഫാബ്രിക്കുകളോടും ഡിസൈനിങ്ങിനോടുമുണ്ടായിരുന്ന പ്രിയം പിന്നീട് സ്വന്തമായൊരു ബുട്ടിക്കെന്ന സ്വപ്‌നത്തിലേക്ക് വഴി തുറന്നു. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ ഘട്ടത്തിലും കരുത്തും പ്രോത്സാഹനവും നല്‍കി ഒപ്പമുണ്ടായിരുന്നത് ഭര്‍ത്താവ് കിരണ്‍ കൃഷ്ണയാണ്. കുടുംബത്തിന്റെയും സഹോദരി ശ്രീലക്ഷ്മി മോഹന്റെയും പിന്തുണ കൂടിയായപ്പോള്‍ ആ യാത്ര കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറി.

2020ലാണ് JLK Online Boutique പ്രവര്‍ത്തനമാരംഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഗുണമേന്മയും വിശ്വാസ്യതയും കൊണ്ട് നിരവധി സ്ഥിരം ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ ഈ സംരംഭത്തിന് കഴിഞ്ഞു. കസ്റ്റമൈസ്ഡ് ഡിസൈനുകള്‍, Mom & Kid Combo കളക്ഷനുകള്‍, ട്രഡിഷണല്‍ വെയര്‍, റെഡിമെയ്ഡ് ഡ്രസുകള്‍, ഡെയിലി വെയര്‍ കുര്‍ത്തികള്‍, വനിതകള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ തുടങ്ങി ഫാഷനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭ്യമാണ്. കൂടാതെ കുട്ടികള്‍ക്കായുള്ള ഡിസൈനര്‍ വെയറുകളും ട്രഡിഷണല്‍ ഫാമിലി കോംബോയില്‍ പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങളും ഒരുക്കി കൂടുതല്‍ സമഗ്രമായ ഷോപ്പിംഗ് അനുഭവമാണ് JLK സമ്മാനിക്കുന്നത്.

JLK Online Boutique ന്റെ ഏറ്റവും വലിയ പ്രത്യേകത ഗുണമേന്മയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. ഓരോ വസ്ത്രത്തിനും ആവശ്യമായ ഫാബ്രിക് ജയലക്ഷ്മി നേരിട്ട് തിരഞ്ഞെടുക്കുന്നു. ഉപഭോക്താവിന്റെ ബഡ്ജറ്റും ആവശ്യങ്ങളും മുന്‍നിര്‍ത്തി ഏറ്റവും മികച്ച മെറ്റീരിയല്‍ നിര്‍ദേശിക്കുകയും അത് പൂര്‍ണമായി അംഗീകരിച്ചതിന് ശേഷമേ ഡിസൈനിംഗും സ്റ്റിച്ചിംഗും ആരംഭിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഓരോ വസ്ത്രവും വിശ്വാസത്തോടെ കൈമാറുന്ന ഒരു വാഗ്ദാനമാണ്.

ഫാഷനൊപ്പം പാചകത്തോടുള്ള ഇഷ്ടവും ജയലക്ഷ്മിയെ മറ്റൊരു സംരംഭത്തിലേക്ക് എത്തിച്ചു. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച JLK Food Products ഇന്ന് നിരവധി കുടുംബങ്ങളുടെ വിശ്വാസം നേടിയ ഒരു ബ്രാന്‍ഡായി വളരുകയാണ്. ചെറിയ രീതിയില്‍ വീട്ടില്‍ തയ്യാറാക്കിയ അച്ചാറുകളില്‍ നിന്ന് തുടങ്ങിയ ഈ സംരംഭം ഇന്ന് കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നുള്ള ഗുണമേന്മയുള്ള ടീ ഉത്പന്നങ്ങള്‍, ഏലക്ക, ഗ്രാമ്പൂ, നാടന്‍ പൊടികള്‍ തുടങ്ങി വീട്ടുപാചകത്തിന് ആവശ്യമായ നിരവധി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുന്നു.

നിലവില്‍ സോഷ്യല്‍ മീഡിയയിലൂടെയും മൗത്ത് പബ്ലിസിറ്റിയിലൂടെയുമാണ് ഇരുസംരംഭങ്ങള്‍ക്കും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍, വിദേശത്തുനിന്ന് വരെ JLK Online Boutique തിരഞ്ഞെടുക്കാന്‍ തുടങ്ങിയതാണ് ജയലക്ഷ്മിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഒരിക്കല്‍ വാങ്ങിയവര്‍ വീണ്ടും തിരികെയെത്തുന്നതും പുതിയ ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നതുമാണ് ഈ ബ്രാന്‍ഡിന്റെ വിശ്വാസ്യത തെളിയിക്കുന്നത്.

ഭാവിയില്‍ വസ്ത്രങ്ങള്‍ക്കൊപ്പം ആഭരണങ്ങളും ഉള്‍പ്പെടുത്തി എല്ലാവിധ ഫാഷന്‍ ആവശ്യങ്ങളും ഒരിടത്ത് ലഭ്യമാകുന്ന മനോഹരമായൊരു ബുട്ടിക്ക് ആരംഭിക്കുകയാണ് ജയലക്ഷ്മിയുടെ ഏറ്റവും വലിയ സ്വപ്‌നം. ആ സ്വപ്‌നത്തിലേക്കുള്ള ഓരോ ചുവടും ഇന്ന് കൂടുതല്‍ ആത്മവിശ്വാസത്തോടെയും ഉറച്ച ലക്ഷ്യബോധത്തോടെയുമാണ് മുന്നേറുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button