EntreprenuershipSuccess Story

സ്വപ്‌നഭവനങ്ങള്‍ക്ക് വിശ്വാസത്തിന്റെ കരുത്ത്; മഹാലക്ഷ്മി കണ്‍സ്ട്രക്ഷന്‍സിന്റെ വിജയകഥ

ഒരു വീടെന്നത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും സുരക്ഷിതമായ ഭാവിക്കും അടിത്തറ പാകുന്ന ഒരു വലിയ ദൗത്യമാണ്. ആ ഉത്തരവാദിത്വത്തെ ഒരു ബിസിനസായി മാത്രമല്ല, ആത്മാര്‍ത്ഥതയും കലയുമൊന്നിക്കുന്നൊരു സൃഷ്ടിയായി കാണുന്ന സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മഹാലക്ഷ്മി കണ്‍സ്ട്രക്ഷന്‍സ്’.

അനേകം വര്‍ഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, ഇതിനോടകം തന്നെ വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പേരില്‍ നിരവധി കുടുംബങ്ങളുടെ പ്രിയപ്പെട്ട നിര്‍മാണ പങ്കാളിയായി മാറിയിരിക്കുകയാണ്. ഈ വിജയത്തിന് പിന്നില്‍ 38 വര്‍ഷത്തെ നിര്‍മാണ രംഗത്തെ അനുഭവസമ്പത്തുമായി മുന്നേറുന്ന കൃഷ്ണകുമാറിന്റെ ദീര്‍ഘകാല പ്രയത്‌നവും ആത്മസമര്‍പ്പണവുമുണ്ട്.

കൃഷ്ണകുമാറിന്റെ കുടുംബത്തിന് നിര്‍മാണരംഗവുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. പിതാവ് ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഈ മേഖലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആ പാരമ്പര്യവും അനുഭവസമ്പത്തും കൈമുതലാക്കിയ അദ്ദേഹം, 14 വര്‍ഷത്തെ ഗള്‍ഫിലെ പ്രവൃത്തി പരിചയവും ചേര്‍ത്ത് ഇന്ന് നിര്‍മാണ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. ഓരോ പ്രോജക്ടും ഉയര്‍ന്ന നിലവാരത്തോടെയും കൃത്യതയോടെയും പൂര്‍ത്തിയാക്കണമെന്ന ഉറച്ച നിലപാടാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ നിന്ന് തുടങ്ങി, അതനുസരിച്ച് വീട് പൂര്‍ണമായി നിര്‍മിച്ച് കൈമാറുന്നതുവരെ എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കുകയാണ് മഹാലക്ഷ്മി കണ്‍സ്ട്രക്ഷന്‍സ്.

ക്ലെയിന്റിന്റെ ആവശ്യങ്ങളും ജീവിതശൈലിയും ബജറ്റും മനസ്സിലാക്കി, അതിനനുസരിച്ചുള്ള ‘കംപ്ലീറ്റ് ഹോം സൊല്യൂഷന്‍’ ഒരുക്കുന്നതിലാണ് സ്ഥാപനത്തിന്റെ പ്രത്യേക ശ്രദ്ധ. ഒരു വീട് നിര്‍മിക്കുന്നതിലുപരി, അതില്‍ താമസിക്കുന്ന കുടുംബത്തിന്റെ സന്തോഷമുറപ്പാക്കുകയെന്നതാണ് ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം. മത്സരം ശക്തമായ മേഖലയാണെങ്കിലും, വിലക്കുറവിന്റെ മത്സരത്തിനു പിന്നാലെ പോകാതെ ഗുണമേന്മയും വിശ്വാസവുമാണ് മഹാലക്ഷ്മി കണ്‍സ്ട്രക്ഷന്‍സിന്റെ ഏറ്റവും വലിയ മൂലധനം.

നിര്‍മാണത്തിന് ആവശ്യമായ മെറ്റീരിയലുകള്‍ വാങ്ങുന്നതിന് മുമ്പ് ക്ലെയിന്റിനെ നേരിട്ട് പങ്കെടുപ്പിച്ച്, അവരുടെ പൂര്‍ണ സമ്മതത്തോടെയാണ് ഓരോ തീരുമാനവും കൈക്കൊള്ളുന്നത്. ഈ തുറന്ന സമീപനമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ സ്ഥാപനത്തിന് കൂടുതല്‍ വിശ്വാസ്യത നേടിക്കൊടുത്തത്. ഒരു സംരംഭകന്റെ വിജയം ലാഭത്തില്‍ മാത്രം അളക്കാനാകില്ല. തന്റെ സംരംഭത്തിലൂടെ നിരവധി പേര്‍ക്ക് തൊഴിലും വരുമാനവുമുറപ്പാക്കാന്‍ കഴിഞ്ഞതാണ് കൃഷ്ണകുമാര്‍ ഏറ്റവും വലിയ നേട്ടമായി കാണുന്നത്.

ഇന്ന് കേരളത്തിന്റെ ഏത് ഭാഗത്തും മഹാലക്ഷ്മി കണ്‍സ്ട്രക്ഷന്‍സിന്റെ സേവനങ്ങള്‍ ലഭ്യമാണ്. പരിചയസമ്പന്നരായ ടീം, കൃത്യമായ ആസൂത്രണം, സമയബന്ധിതമായ പൂര്‍ത്തീകരണം എന്നിവയാണ് ഓരോ പ്രോജക്ടിന്റെയും കരുത്ത്. ഈ വിജയയാത്രയില്‍ ഭാര്യയും കുടുംബവും നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് കൃഷ്ണകുമാര്‍ അഭിമാനത്തോടെ പറയുന്നു.

അനുഭവസമ്പത്ത്, സത്യസന്ധത, സുതാര്യത, മികച്ച നിലവാരം എന്നിവയുടെ ശക്തിയില്‍ ‘മഹാലക്ഷ്മി കണ്‍സ്ട്രക്ഷന്‍സ്’ ഇന്ന് അനേകം കുടുംബങ്ങളുടെ വിശ്വാസമായി മാറിക്കഴിഞ്ഞു. നാളെയും അതേ ആത്മാര്‍ഥതയോടെ, സുരക്ഷിതവും മനോഹരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സ്വപ്‌നഭവനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നിര്‍മാണ രംഗത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ഈ സ്ഥാപനം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button