News DeskSpecial Story

സ്വപ്‌ന ഭവനം; സ്വസ്ഥ ജീവിതം

സ്വപ്‌ന തുല്യമായൊരു വീട് ഏതൊരു മനുഷ്യന്റെയും ആഗ്രഹമെന്നതിലുപരി അടിസ്ഥാന ആവശ്യം കൂടിയാണ്. മനുഷ്യന്‍ സാമൂഹിക ജീവിതം ആരംഭിച്ചതു മുതല്‍ ഈ ആശയവും അവനോടൊപ്പമുണ്ട്. സ്വന്തം വീട്ടില്‍ സമാധാനത്തോടും സ്വസ്ഥതയോടുമുള്ള ജീവിതം ആഗ്രഹിക്കാത്തവര്‍ വിരളം തന്നെയല്ലേ? എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് എന്തെന്നാല്‍ ജീവിതത്തില്‍ കരുതി വച്ചിരിക്കുന്ന സമ്പാദ്യവും ലോണുമെടുത്തു വീടുവയ്ക്കാന്‍ ആരംഭിക്കുന്നു; എന്നാല്‍, വീട് പൂര്‍ത്തിയാകുമ്പോള്‍ ബഡ്ജറ്റിട്ടതിന്റെ ഇരട്ടിയിലധികം തുകയാണ് ചിലവാകുന്നത്. സ്വപ്‌നം സാക്ഷാത്കരിച്ചു കിട്ടുമ്പോള്‍ പലരും കടക്കെണിയില്‍ കുരുങ്ങിയിട്ടുണ്ടാകും എന്നതാണ് സത്യം. ഫലമോ, നമ്മുടെ സ്വപ്‌ന ഭവനത്തില്‍ സന്തുഷ്ടമായൊരു ജീവിതം ആസ്വദിക്കാന്‍ കഴിയാതെ വരുന്നു.

ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള പ്രധാന കാരണം വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തതാണ്. അനുഭവ സമ്പത്തും പരിജ്ഞാനവുമുള്ള, നിര്‍മാണ രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു സ്ഥാപനത്തിന് ഇതെല്ലാം മുന്‍കൂട്ടി കാണുന്നതിനും അത്തരം പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും കഴിയുന്നു. അത്തരത്തില്‍ ഭവന നിര്‍മാണ രംഗത്ത് വിശ്വാസ്യത കൊണ്ടും മികവു കൊണ്ടും തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ സ്ഥാപനമാണ് തുഷാരം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്.

2001-ല്‍ തിരുവനന്തപുരം ജില്ലാ ആസ്ഥാനമായി റ്റി. കെ. ശ്രീജിത്ത് ആരംഭിച്ച സംരംഭമാണ് തുഷാരം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്. നീണ്ടൊരു സേവന കാലയളവ് പൂര്‍ത്തിയാക്കിയ ഈ സ്ഥാപനത്തിന് പിന്നിട്ട വഴികളിലെല്ലാം പൂര്‍ണ വിജയത്തിന്റെ കഥകളാണ് പറയാനുള്ളത്.

കമ്പനിയുടെ ചെയര്‍മാനും ആര്‍ക്കിടെക്ചറുമായ ശ്രീജിത്ത് ഇങ്ങനെ ഒരു സംരംഭം ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലെ ആശയം ഭവനം വലുതോ, ചെറുതോ എന്തുതന്നെയായാലും സമീപിക്കുന്ന കസ്റ്റമേഴ്‌സിന് പൂര്‍ണമായ റിസള്‍ട്ടിനോടൊപ്പം അവരുടെ സാമ്പത്തിക ഭദ്രത കൂടി നിലനിര്‍ത്തി സേവനം ചെയ്യുക എന്നതു കൂടിയായിരുന്നു. കൂടാതെ വാസ്തു പ്രകാരമുള്ള വീടുകളാണ് ശ്രീജിത്ത് നിര്‍മിക്കുന്നത.് ചുരുങ്ങിയത് ഒന്നര സെന്റ് വസ്തുവുള്ളവര്‍ക്ക് പോലും മനോഹരവും മോടിയുമുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള പ്രാവീണ്യം അദ്ദേഹത്തിനുണ്ട്.

സാധാരണ നാട്ടിന്‍പുറങ്ങളില്‍ വീടുകള്‍ നിര്‍മിക്കുമ്പോള്‍ പലപ്പോഴും സാങ്കേതിക വിദഗ്ധന്മാരുടെ മേല്‍നോട്ടമോ വ്യക്തമായ പ്ലാനോ ഒന്നും ഉണ്ടാകണമെന്നില്ല. പ്രത്യേകിച്ചും ഇടത്തരം, ചെറിയ വീടുകള്‍ക്കാണ് ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത്. ഇവിടെയാണ് തുഷാരത്തിന്റെ പ്രസക്തി. എത്ര ചെറിയ വീടായിരുന്നാലും അതിന് കൃത്യമായ എലിവേഷന്‍ നല്‍കി പ്ലാന്‍ തയ്യാറാക്കുന്നു. അതുകൊണ്ടു തന്നെ ശ്രീജിത്തിനെ സംബന്ധിച്ച് വീഴ്ചകള്‍ അസംഭവ്യം തന്നെയാണ്.

തുഷാരം ബില്‍ഡേഴ്‌സ് കൂടുതലും ഏറ്റെടുക്കുന്നത് കോണ്‍ട്രാക്ട് ബേസ് വര്‍ക്കുകളാണ്. അതുകൊണ്ട് തന്നെ വീട് വയ്ക്കണം എന്ന് ആഗ്രഹിച്ചു സമീപിക്കുന്നവര്‍ക്ക് പകുതിയിലധികം ഭാരവും ഒഴിഞ്ഞുപോകുന്നു. ആദ്യമേ തന്നെ വീട് നിര്‍മിക്കാനുള്ള വസ്തു വാസ്തു പ്രകാരം അനുയോജ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നു. അടുത്തതായി വീട് നിര്‍മാണത്തിന് ആവശ്യമായ പ്ലാന്‍ ഡിസൈന്‍ ചെയ്യുന്നു. കസ്റ്റമേഴ്‌സിന്റെ എല്ലാ താല്പര്യങ്ങളും പരിപൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് പ്ലാനിങ.് അതിനോടൊപ്പം തന്റേതായ ആശയങ്ങള്‍ കൂടി ഇതിനിടയില്‍ പൊടിക്കൈ പോലെ അദ്ദേഹം സംയോജിപ്പിക്കാറുണ്ട്.

ട്രന്‍ഡിംഗ് മോഡലിലും പരമ്പരാഗത രീതിയിലുമൊക്കെയുള്ള നിര്‍മാണ രീതികള്‍ കസ്റ്റമേഴ്‌സിനു തിരഞ്ഞെടുക്കാം അടുത്ത പടി ഗവണ്‍മെന്റില്‍ നിന്നും ക്ലിയറന്‍സ് ലഭിക്കുക എന്നതാണ്. അതില്‍ തടസ്സങ്ങള്‍ നേരിടാതിരിക്കാന്‍ വേണ്ട അവശ്യ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് പ്ലാനിംഗ് നടത്തുക. അതുകൊണ്ടുതന്നെ അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുമില്ല. കസ്റ്റമേഴ്‌സിന്റെ ബഡ്ജറ്റിന് അനുസൃതമായി കൃത്യമായ എസ്റ്റിമേറ്റ് പ്രകാരമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത.് നിശ്ചയിച്ച സമയത്തിനുള്ളില്‍ ഡെലിവറി ചെയ്യുന്നുവെന്നതും ഇവരുടെ പ്രത്യേകതയായി നമുക്ക് വീക്ഷിക്കാം.

എക്‌സ്പീരിയന്‍സുള്ള എന്‍ജിനീയറന്മാര്‍, തൊഴിലാളികള്‍, ഗുണമേന്മയുള്ള അത്യാധുനിക മെറ്റീരിയലുകള്‍, വാസ്തുവില്‍ അടിസ്ഥാനമാക്കിയുള്ള പ്ലാനിങ,് ഡിസൈനിങ് ഇവയെല്ലാം തുഷാരം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങള്‍ തന്നെയാണ്.

‘നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ അടിത്തറ’ എന്നാണ് ഇവരുടെ ആപ്തവാക്യം. തങ്ങളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സിന്റെ വിശ്വാസവും സംതൃപ്തിയും തന്നെയാണ് നീണ്ട കാലയളവ് പിന്നിടുമ്പോഴും തുഷാരം ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ അടിത്തറ ശക്തമാക്കുന്നത.് ഇരുന്നൂറിലധികം പ്രോജക്ടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. വ്യക്തിഗത വര്‍ക്കുകള്‍ക്കു പുറമേ നിരവധി ഗവണ്‍മെന്റ് വര്‍ക്കുകളും ശ്രീജിത്ത് ഇപ്പോള്‍ ഏറ്റെടുത്ത് ചെയ്യുന്നു. പല എം.എന്‍.സി കമ്പനികളുടെ പ്രൊജക്ടുകളും മുന്‍പന്തിയില്‍ നില്‍ക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കമ്പനികളുടെ സബ്‌സിഡിയറി വര്‍ക്കുകളും തുഷാരം ബില്‍ഡേഴ്‌സ് കൃത്യമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്നുണ്ട്.

വ്യത്യസ്ഥമായ ആര്‍ക്കിടെക്ചര്‍ ശൈലികളാണ് നിര്‍മാണത്തിനായി ഇവര്‍ സ്വീകരിക്കുന്നത്. പരമ്പരാഗതമായവ, ക്ഷേത്ര രീതിയിലുള്ള മാതൃക, നാലുകെട്ട് മോഡല്‍ തുടങ്ങി പുതിയ ട്രെന്‍ഡിംഗ് മോഡലുകള്‍ വരെ ഇവരുടെ ഡിസൈനിങ് ശൈലിയില്‍ ഉള്‍പ്പെടുന്നു. കൂടാതെ അത്യാധുനികമായിട്ടുള്ള എല്ലാ സൗകര്യങ്ങളും ഇവര്‍ വീടിനുള്ളില്‍ ഒരുക്കുന്നു എന്നതും ശ്രദ്ധേയമാണ്.

റ്റി. കെ. ശ്രീജിത്ത്
(തുഷാരം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്)

അണുകുടുംബ ജീവിതം നയിക്കുന്ന നമ്മുടെ ഇപ്പോഴത്തെ സമൂഹത്തില്‍ വീടുകളെല്ലാം ഒരു കൈ അകലത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. സിറ്റിയില്‍ നല്ലൊരു വീട് വയ്ക്കാന്‍ കുറച്ച് സ്ഥലം മതി. വസ്തുവിന് അനുയോജ്യമാവുന്ന രീതിയില്‍, ഈടും കരുത്തും മോടിയുമുള്ള മനോഹരമായ സൗധങ്ങള്‍ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ നിര്‍മിച്ചു നല്കാന്‍ ഇവര്‍ക്കു സാധിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. കാഴ്ചയില്‍ ചെറുതെന്ന് തോന്നുന്നതും എന്നാല്‍ വിശാലമായ സൗകര്യങ്ങളോടു കൂടിയ മനോഹരങ്ങളായ ഭവനങ്ങള്‍ നിര്‍മാണ രംഗത്ത് സംഭാവന നല്‍കുന്ന ഈ ടീം നിര്‍മാണ മേഖലയ്‌ക്കൊരു മുതല്‍ക്കൂട്ടു തന്നെയാണ്.

For more information, please contact:

Mr. Sreejith, Thusharam Builders & Developers

Mob. No: 7025008107

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button