Special StorySuccess Story

വീടിനെ അതിന്റെ മികച്ച സൗന്ദര്യത്തിലേക്ക്എത്തിച്ച് ‘ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്’

ലോകത്തിന്റെ എവിടെപ്പോയാലും സ്വന്തം വീട്ടില്‍ വരുന്നതും അവിടെ നമുക്ക് ഇഷ്ടമുള്ള ഒരിടത്ത് പോയി ഇരിക്കുന്നതും എല്ലാവര്‍ക്കും മനസമാധാനവും സന്തോഷവും തരുന്ന കാര്യമാണ്. വീട് എത്ര മനോഹരമാകുന്നോ അത്രയും സന്തോഷവും നമുക്ക് ലഭിക്കും. എന്നാല്‍ ഇന്ന് പലപ്പോഴും വീട് ഒരു ആഡംബര വസ്തുവായി മാറാറുണ്ട്. നമ്മുടെ ആവശ്യങ്ങളും പരിമിതികളും അറിഞ്ഞുവേണം ഏതൊരു വീടും നിര്‍മിക്കാന്‍. ഇതേ ആശയം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുകയാണ് ഇവിടെ മാരാരിക്കുളം സ്വദേശിനും മഞ്ജു കൃഷ്ണ തന്റെ ‘ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിലൂടെ’.

തന്റെ ക്രിയേറ്റിവിറ്റിയിലൂടെ മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുകയാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിന്റെ ലക്ഷ്യം. ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സും വാസ്തുവിദ്യയുടെ ഉള്ളറകളെ കുറിച്ചും പഠനം നടത്തിയ മഞ്ജു തന്റെ ഓരോ വര്‍ക്കും പൂര്‍ത്തീകരിക്കുന്നത് അത്രയധികം പെര്‍ഫെക്ഷനോടെയാണ്. ഭവന നിര്‍മാണ രംഗത്ത് മഞ്ജുവിന് പൂര്‍ണ പിന്തുണ നല്‍കാന്‍ സിവില്‍ എഞ്ചിനീയറായ അഭിലാഷും മക്കളും കൂടെയുണ്ട്.

രണ്ട് ശാഖകളായാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ് പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ തെറ്റില്ല. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാശി ബില്‍ഡേഴ്‌സിലൂടെ, അഭിലാഷിന്റെ നേതൃത്വത്തില്‍ മുന്നേറുമ്പോള്‍ ഡിസൈനിങ് മുതലുള്ള സേവനങ്ങള്‍ ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിലൂടെ മഞ്ജുവും പൂര്‍ണതയില്‍ എത്തിക്കുന്നു.

വോള്‍ഡെക്കറിന്റെ തന്നെ വൈവിധ്യങ്ങളുമായി തക്ഷകി ഹോം ഡെക്കറാണ് ക്രിയേറ്റീവ് ബില്‍ഡേഴ്‌സിന്റെ നിര്‍മിതിയില്‍ ഇപ്പോള്‍ സവിശേഷ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പാശ്ചാത്യനിര്‍മിതിയില്‍ വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയാണ് തക്ഷകി ഹോം ഡെക്കറിലൂടെ മഞ്ജു എന്ന വനിത സംരംഭക മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.

പാശ്ചാത്യ നിര്‍മിതിയില്‍ വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്ന തരത്തിലുള്ള ഹാന്‍ഡ് വര്‍ക്കുകളും പെയിന്റിങ്ങുകളുമാണ് തക്ഷകി ഹോം ഡെക്കറിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ഏത് വലിപ്പത്തിലും ഇത് ചെയ്യാം എന്നതുകൊണ്ടുതന്നെ തക്ഷകി ഹോം ഡെക്കറിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. പെയിന്റിങ്ങ്, ഹാന്‍ഡ് വര്‍ക്ക്, വുഡന്‍ ലൈറ്റ് എന്നിവയ്ക്ക് പുറമെ ആന്റിക് ഫര്‍ണിച്ചര്‍ കൂടി ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന പുതിയൊരു ചിന്തയുമായി മഞ്ജു കൃഷ്ണ തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ശരീരത്തില്‍ വരുന്ന ‘ബ്ലോക്ക്’ നീക്കം ചെയ്ത് എനര്‍ജി ബാലന്‍സ് ചെയ്യാനും വാസ്തുവിദ്യയുടെ ദോഷങ്ങളും വീടിന്റെ നെഗറ്റീവ് എനര്‍ജിയും നീക്കം ചെയ്യാനും പെന്‍ഡുലം തെറാപ്പി സഹായിക്കുന്നു എന്നാണ് മഞ്ജു പറയുന്നത്. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത ആദ്യ സംരംഭകയും മഞ്ജു തന്നെയാകും. സാധാരണ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വീട് എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button