CareerEduPlus

ജീവിതത്തില്‍ പല സാഹചര്യങ്ങളാല്‍ പഠനം പാതി വഴിയില്‍ മുടങ്ങി പോയവരാണോ നിങ്ങള്‍? എങ്കില്‍ ചിന്തിച്ചിരിക്കാന്‍ സമയമില്ല.. വിദ്യാഭ്യാസ രംഗത്ത് എത്ര തന്നെ പിന്നിട്ട് നില്‍ക്കുന്നവരാണെങ്കിലും നിങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഇനി മുതല്‍ ഞങ്ങള്‍ ഉണ്ടാകും നിങ്ങളുടെ ഒപ്പം; LB അക്കാദമി ഓണ്‍ലൈന്‍ ക്ലാസസ്സ്.

പഠനം എന്ന് പറയുന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മുടെ സമൂഹത്തില്‍ പലരും പല കാരണങ്ങളാല്‍ പാതിയില്‍ വച്ച് പഠനം മുടങ്ങി പോയവരും പരാജയപ്പെട്ടവരുമായിരിക്കാം. പിന്നീട് തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ് വിഷമിച്ചിരിക്കുന്ന ഇത്തരക്കാര്‍ക്ക് ഏറ്റവും നല്ല ഒരു അവസരമാണ് എല്‍ ബി അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസ് നല്‍കുന്നത്.

ഒരു Complete Learning Boutique ആണ് എല്‍ ബി അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസ്. ആറുമാസം കൊണ്ട് നിങ്ങള്‍ക്ക് എസ് എസ് എല്‍സിയും പ്ലസ്ടുവും നേടിയെടുക്കാം. ഓണ്‍ലൈന്‍ വഴി റെക്കോര്‍ഡഡ് ആയി നല്‍കുന്ന ക്ലാസുകള്‍ ആയതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തിന്റെ എവിടെനിന്നു വേണമെങ്കിലും പഠിക്കാവുന്നതാണ്; അതും വിദ്യാര്‍ഥികളുടെ സൗകര്യപ്രദമായ സമയമനുസരിച്ച്.

അപ്‌സര ബിജു എന്ന വ്യക്തിയാണ് എല്‍ ബി അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസ് എന്ന ഈ സംരംഭത്തിന്റെ സ്ഥാപക. കോട്ടയം ജില്ലയില്‍ പാലാ കയ്യൂര്‍ സ്വദേശിനിയാണ് അപ്‌സര. ജീവിതത്തില്‍ വളരെ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെങ്കിലും ആ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മുന്നോട്ടു പോയതുകൊണ്ടാണ് അപ്‌സരയ്ക്ക് ഇന്ന് കാണുന്ന നിലയില്‍ എത്താന്‍ സാധിച്ചത്. കൂടാതെ ഭര്‍ത്താവ് നിതിന്റെയും മകന്‍ ദക്ഷിതിന്റെയും പരിപൂര്‍ണ പിന്തുണയും അപ്‌സരക്കുണ്ട്.

തന്റെ സംരംഭത്തിലൂടെ കുറച്ചു പേര്‍ക്ക് തൊഴില്‍ നല്‍കാനും അതിലുപരി നിരവധി പേര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുവാനും ഇന്ന് സാധിക്കുന്നു എന്നത് അപ്‌സരയെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടം തന്നെയാണ്. 2015 ല്‍ ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക് പൂര്‍ത്തിയാക്കിയ അപ്‌സര ബിജൂവിന് പിന്നീട് തുടര്‍ന്ന് പഠിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നതിനാല്‍ പെട്ടെന്ന് ഒരു ജോലി നേടുക എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം. അങ്ങനെ രണ്ടു വര്‍ഷക്കാലം വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയും 2018 ല്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന ആഗ്രഹം ഉണ്ടാവുകയും ചെയ്തു. അങ്ങനെ ഒരു ട്യൂഷന്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിക്കുന്നു.

അച്ഛന്‍ ബിജു, അമ്മ അമ്പിളി, അനിയത്തി അപര്‍ണ എന്നിവരുടെ മുഴുവന്‍ സപ്പോര്‍ട്ടോടു കൂടി അപ്‌സര അന്ന് തുടങ്ങിയ സംരംഭമാണ് എല്‍ ബി ട്യൂഷന്‍ സെന്റര്‍. സ്ഥാപനം തുടങ്ങിയപ്പോള്‍ വെറും 18 കുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് അങ്ങോട്ടുള്ള കഠിനപ്രയത്‌നങ്ങളുടെ ഫലമായി ഇന്ന് നിരവധി കുട്ടികളാണ് ഇവിടെ നിന്നും പഠനം പൂര്‍ത്തീകരിക്കുന്നത്.

സ്ഥാപനം തുടങ്ങുമ്പോള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അപ്‌സര നേരിട്ടിരുന്നു. സ്ഥാപനത്തിന്റെ വാടക, കറണ്ട് ബില്‍ തുടങ്ങിയ സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം തന്റെ സ്ഥാപനത്തില്‍ പഠിപ്പിക്കാന്‍ എത്തിയ അധ്യാപകര്‍ മറ്റൊരു സ്ഥാപനം തുടങ്ങി അപ്‌സരയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതുവരെ ഇതില്‍പ്പെടുന്നു. കൂടാതെ ആ കാലഘട്ടത്തെ ഏറ്റവും വലിയ പ്രതിസന്ധിയായ കൊറോണയും അപ്‌സരയ്ക്ക് മുന്നില്‍ പണിതുയര്‍ത്തിയത് ഭാരിച്ച ഒരു മതില്‍ക്കെട്ട് തന്നെയായിരുന്നു. പിന്നീട്, സുഹൃത്ത് അനീജ് കൃഷ്ണന്‍ പറഞ്ഞത് അനുസരിച്ചാണ് അപ്‌സര ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.

പഠനം മുടങ്ങിയവര്‍ക്കും പരാജിതര്‍ക്കും പ്രായപരിധിയില്ലാതെ ആറുമാസം കൊണ്ട് വീട്ടിലിരുന്ന് എസ്എസ്എല്‍സി, പ്ലസ് ടു നേടുവാന്‍ സാധിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങ് പ്രോഗ്രാമിന്റെതാണ് ആദ്യത്തെ വീഡിയോ. അത് നിരവധി ആളുകള്‍ കാണാനിടയാവുകയും അപ്‌സരയെ നേരിട്ട് വിളിക്കുകയും ചെയ്തു.

യൂട്യൂബിലൂടെ എല്‍ബി അക്കാദമി ഓണ്‍ലൈന്‍ ക്ലാസിനെ കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങി. അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെ ട്യൂഷന്‍ എടുത്തു നല്‍കാന്‍ തുടങ്ങി. പിന്നീട് ഓഫ്ലൈന്‍ ക്ലാസ്സുകള്‍ പൂര്‍ണമായും നിര്‍ത്തുകയും തുടര്‍ന്ന് ഇപ്പോള്‍ ട്യൂഷന്‍ മുഴുവനായും ഓണ്‍ലൈന്‍ വഴി ആക്കുകയും ചെയ്തു.

പരീക്ഷകളോടനുബന്ധിച്ച് മാത്രമാണ് ലൈവ് ക്ലാസുകള്‍ ഉണ്ടായിരിക്കുക. ആറുമാസത്തെ എസ്എസ്എല്‍സി കോഴ്‌സുകള്‍, പ്ലസ് ടു കോഴ്‌സുകള്‍, സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് സി സ്‌കൂള്‍ ട്യൂഷനുകള്‍ (ഒന്നു മുതല്‍ പ്ലസ് ടു വരെ) എന്നിവയ്ക്ക് എല്ലാം പ്രത്യേകം ക്ലാസുകള്‍ ഇവിടെ നിന്നും ലഭ്യമാണ്. പ്ലസ് വണ്‍ പ്ലസ് ടു സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്ന സബ്ജക്ടുകള്‍ എല്‍ബി അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നു. ഇതിനോടകം നിരവധി വിദ്യാര്‍ത്ഥികളാണ് LB അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ വിജയത്തിന്റെ കൊടുമുടിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു വില്ലനാവുന്നുവോ? പഠനം നിങ്ങള്‍ക്കൊരു സ്വപ്‌നമായി മാത്രം അവശേഷിക്കുന്നുവോ ? എന്നാല്‍ നിങ്ങള്‍ക്ക് സധൈര്യം എല്‍ബി അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസ്സിനെ ബന്ധപ്പെടാവുന്നതാണ്.

LB അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസിന്റെ വിദഗ്ധ ഹസ്തങ്ങളില്‍ നിങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കും. ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം…. സ്വപ്‌നങ്ങള്‍ക്കായി. കൈകോര്‍ക്കാം LB അക്കാദമി ഓണ്‍ലൈന്‍ ക്ലാസ്സസിനൊപ്പം…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button