Success Story

നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നിങ്ങളുടെ ഭവനം പടുത്തുയര്‍ത്താന്‍ നിങ്ങള്‍ക്ക് തുണയായി ഇനി ഞങ്ങളും: ORANZAI BUILDERS

" WE GAVE FIVE STRONG PILLARS FOR YOUR DREAM HOME ! "

ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഘടകം അവരുടെ വീട് തന്നെയാണ്. എവിടെയെല്ലാം യാത്ര ചെയ്തു വന്നാലും തന്റെ വീട്ടിലെത്തുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ വീട് നിര്‍മിക്കപ്പെടുമ്പോള്‍ അത് കേവലം ഒരു കെട്ടിടത്തിന്റെ നിര്‍മാണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. അത് ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്.

നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നിങ്ങളുടെ ഭവനം നിര്‍മ്മിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് തുണയായി ഇനി ORANZAI BUILDERS ഉണ്ട്. എറണാകുളം ആലുവ ആസ്ഥാനമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.

വളര്‍ച്ചയുടെ പടവുകള്‍
കൃഷ്ണകുമാറും ഭാര്യ രാജശ്രീ നായരും ചേര്‍ന്നാണ് ഈ സംരംഭത്തെ ഇന്നുകാണുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്. സിവില്‍ എഞ്ചിനീയറിങ് മേഖലയില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് കൃഷ്ണകുമാര്‍. ഈ മേഖലയിലേക്ക് തന്റെ പാഷനുമായി കടന്നുവരുമ്പോള്‍ ഏറ്റവും മികച്ച വിജയം തന്നെ നേടാമെന്ന ഉറച്ച വിശ്വാസവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

Oranzai Builders എന്ന തന്റെ സംരംഭം തുടങ്ങുന്നതിനു മുന്‍പ് 17 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. പ്രവൃത്തി പരിചയം തന്നെയാണ് ഏതൊരു മേഖലയെയും അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കുന്നത്. ഇതുതന്നെയാണ് കൃഷ്ണകുമാറിന്റെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യവും.

Oranzai Builders എന്ന തന്റെ സംരംഭത്തിലൂടെ നിരവധി വീടുകളാണ് ഇതിനോടകം തന്നെ പണി പൂര്‍ത്തീകരിച്ച് കസ്റ്റമേഴ്‌സിന് നല്‍കിയത്, അതും 100 ശതമാനം വിശ്വസ്തതയോടെ. 

ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്നു
വീടുകളുടെ കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങി ഓരോ വീടിന്റെയും മുഴുവന്‍ കാര്യങ്ങളും Oranzai Builders വളരെ കൃത്യതയോടെ കസ്റ്റമേഴ്‌സിന് ചെയ്തു നല്‍കുന്നു. അതുപോലെതന്നെ വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള വ്യക്തികള്‍ മാത്രമാണ് ഓരോ വര്‍ക്കുകള്‍ക്ക് പിന്നിലും. അത് വര്‍ക്കിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും കുറഞ്ഞ കാലയളവില്‍ ഒരു വീട് എല്ലാ പണിയും തീര്‍ത്ത് കസ്റ്റമേഴ്‌സിന് നല്‍കുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.

Feel the Magic of renovation…

(Old House)

(New Look after Renovation)

എന്‍ ആര്‍ ഐ കസ്റ്റമേഴ്‌സിന് ഒരു വീട് വയ്ക്കുന്നതിനെപ്പറ്റി യാതൊരുവിധ ആകുലതകളും വേണ്ട എന്നതാണ് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം. ഓരോ കസ്റ്റമറുടെയും ബഡ്ജറ്റ് എന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയും അതോടൊപ്പം തന്നെ അവര്‍ ആഗ്രഹിക്കുന്ന അതേ ക്വാളിറ്റിയില്‍ ഒരു വീട് നല്‍കുക എന്നതുമാണ് Oranzai Builders പിന്തുടരുന്ന നയം.

വീട് നിര്‍മാണം എന്നതിനൊപ്പം തന്നെ റെനോവേഷന്‍ വര്‍ക്കുകള്‍ക്ക് Oranzai Builders നല്‍കുന്ന പ്രാധാന്യവും വളരെ വലുതാണ്. വളരെ കഴിവുള്ള ജോലിക്കാര്‍ ഉള്ളതുകൊണ്ടുതന്നെ ഓരോ വീടിന്റെയും സ്ട്രക്ചറില്‍ ‘സ്റ്റബിലിറ്റി’ മുതല്‍ ‘ആര്‍ക്കിടെക്ചര്‍ ഫീച്ചേഴ്‌സ്’ വരെ വളരെ കൃത്യതയോടും ഭംഗിയോടും ചെയ്ത് നല്‍കുന്നു.

കസ്റ്റമേഴ്‌സിന് ആവശ്യമായ എല്ലാവിധ സര്‍വീസുകളും കൃത്യമായും സമയബന്ധിതമായും Oranzai Builders ഒരു കുടക്കീഴില്‍ ഒരുക്കുന്നു.

Contact :
Oranzai Builders
Murali Arcade, Near Suzuki Showroom
Thottakkattukara, Aluva, Kochi, Kerala 683108
Call or wats app-8089152201/9847552201

https://www.facebook.com/oranzaibuildersernakulam?mibextid=ZbWKwL

https://www.instagram.com/oranzai_builders/

https://oranzaibuilders.com/

https://www.youtube.com/@oranzaibuilders

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button