Career

ഏറനോട്ടിക്കല്‍ എഞ്ചിനീയറിംഗ്

എന്‍ജിനീയറിംഗ് മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്യാവുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് ഏറനോട്ടിക്കല്‍ എന്‍ജിനീയറിംഗ് (Aeronautical Engineering). ഏറോസ്‌പേസ് എന്‍ജിനീയറിംഗിന്റെ പ്രധാന ശാഖയാണ് ഇത്. ഏറോനോട്ടിക്കല്‍ എന്‍ജിനീയറിംഗും ആസ്‌ട്രോനോട്ടിക്കല്‍ എഞ്ചിനീയറിംഗും കൂടിച്ചേരുന്നതാണ് ഏറോസ്‌പേസ് എന്‍ജിനീയറിംഗ്.

വ്യോമസേന രംഗത്തെ ഉദാരവല്‍ക്കരണവും രാജ്യാന്തരസര്‍വീസില്‍ സ്വകാര്യ എയര്‍ ടാക്‌സികളുടെ എണ്ണപ്പെരുപ്പവും ഈ രംഗത്ത് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. യാത്രാവിമാനങ്ങള്‍ക്കു പുറമെ, വ്യാപാര, പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍, മിസൈലുകള്‍, സ്‌പേസ്‌ക്രാഫ്റ്റുകള്‍ എന്നിവയുടെ ഗവേഷണ രൂപകല്പന പദ്ധതികളില്‍ ഒരു ഏറനോട്ടിക്കല്‍ എന്‍ജിനീയറുടെ പ്രതിഭയും സാന്നിധ്യവും പ്രധാനമാണ്. വിമാനത്തിന്റെ ഭാഗമായ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുകയാണ് ഏറനോട്ടിക്കല്‍ എന്‍ജിനീയറുടെ പ്രധാന കടമ. വിമാനങ്ങള്‍ ഓരോ തവണയും സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തേണ്ടത് ഏറനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ സ്‌പെഷ്യലൈസ് ചെയ്ത ഫ്‌ളൈറ്റ് എന്‍ജിനീയറാണ്. ഇന്ധനം നിറയ്‌ക്കേണ്ട ചുമതലയും ഇവരുടെതാണ്. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ഏറനോട്ടിക്കല്‍ എന്‍ജിനീയര്‍മാരടങ്ങിയ വിദഗ്ധസംഘമാണ് വിമാനത്തിന്റെ സാങ്കേതിക ജോലികള്‍ ചെയ്യുന്നത്. മെയിന്റനന്‍സ് പണികളുടെ നേതൃത്വവും ഇവര്‍ക്കാണ്.

നിയമനം എങ്ങനെ?
ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി തസ്തികയിലാണ് എയര്‍ലൈന്‍ കമ്പനികള്‍ തുടക്കത്തില്‍ നിയമനം നല്‍കുന്നത്. വിദ്യാഭ്യാസ യോഗ്യതയുടെയും അഭിരുചിയുടെയും അടിസ്ഥാനത്തില്‍ മെയിന്റനന്‍സിലോ ഓവര്‍ ഹോളിങ്ങിലോ പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് എന്‍ജിനീയര്‍/ അസിസ്റ്റന്റ് ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനു യഥാസമയം വകുപ്പ് പരീക്ഷ പാസാവണം. ഏറനോട്ടിക്കല്‍ എന്‍ജിനീയറെ സഹായിക്കുന്നതിന് എയര്‍ ക്രാഫ്റ്റ് അസിസ്റ്റന്റ് എന്ന തസ്തികയില്‍ വിദഗ്ധരുടെ മറ്റൊരു വിഭാഗം ഉണ്ടായിരിക്കും. അങ്ങേയറ്റം ഉത്തരവാദിത്വമുള്ള ഒരു ജോലിയാണിത് ടീം സ്പിരിറ്റ്, നല്ല കാഴ്ചശക്തി, നല്ല ആരോഗ്യം, മെക്കാനിക്കല്‍ ജോലികളില്‍ അഭിരുചി എന്നിവയുള്ളവര്‍ക്കേ ഈ രംഗത്തു തിളങ്ങാന്‍ കഴിയുകയുള്ളൂ.

യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങളില്‍ പ്ലസ് ടു വിജയമാണ് ഏറനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദ വിദ്യാഭ്യാസം നേടുന്നതിനു വേണ്ട കുറഞ്ഞ യോഗ്യത. മദ്രാസ് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ചണ്ഡീഗഡിലെ പഞ്ചാബ് എന്‍ജിനീയറിംഗ് കോളേജിലും ഏറനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ നാലുവര്‍ഷത്തെ ബിരുദ കോഴ്‌സുണ്ട്. പ്രവേശനപരീക്ഷയിലുടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

1. The Madras Institute of Technology, Chromepat, Chennai, MGR Dist – 600 004.
2.Punjab Engineering College, Chandigarh)

ചെന്നൈ, മുംബൈ, കാണ്‍പൂര്‍, ഖാരഗ്പൂര്‍ എന്നിവിടങ്ങളിലെ ഐ.ഐ.ടികളും ഏറോ/ഏറോസ്‌പേസ് എന്‍ജിനീയറിംഗില്‍ നാലുവര്‍ഷത്തെ ബി.ടെക് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എല്ലാ വര്‍ഷവും ഡിസംബര്‍, മേയ് മാസങ്ങളില്‍ നടത്തുന്ന IIT – JEE പരീക്ഷയിലൂടെയാണ് ഐ.ഐ.ടിയില്‍ പ്രവേശനം നല്‍കുന്നത്.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്ന സ്ഥാപനം ഏറോ എന്‍ജിനീയറിംഗില്‍ എം.ടെക്, എച്ച്.ഡി കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

അസോഷ്യേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ
The Aeronautical Society of India, 13-B, Indraprastha Estate, New Delhi – 110002  എന്ന സ്ഥാപനം നടത്തുന്ന അസോഷ്യേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ വിജയിച്ചാല്‍ അത് ഇന്ത്യയിലെ സര്‍വകലാശാലകളുടെ ഏറനോട്ടിക്കല്‍ എന്‍ജിനീയറിംഗ് ബിരുദത്തിന് തുല്യമായാണ് കണക്കാക്കുന്നത്. സെക്ഷന്‍ ഏ, സെക്ഷന്‍ ബി എന്നീ വിഭാഗങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പരീക്ഷ നടത്തും. സെക്ഷന്‍ എ വിജയിച്ചവര്‍ക്കു മാത്രമേ സെക്ഷന്‍ ബി പരീക്ഷ എഴുതുവാന്‍ കഴിയുകയുള്ളൂ.

ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ പഠിച്ച് 50% മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ പഠിച്ച് രണ്ടാംക്ലാസ് ബി.എസ്.സി അല്ലെങ്കില്‍ 50% മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ എന്‍ജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എ.എം.ഇ യോഗ്യതയോ നേടിയവര്‍ക്ക് സെക്ഷന്‍ എ പരീക്ഷ എഴുതാം. വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരും ഇന്ത്യന്‍ നേവിയുടെ വിവിധ വിഭാഗങ്ങളില്‍ എയര്‍ ടെക്‌നിക്കല്‍ പഴ്‌സണലായി തൊഴില്‍ ചെയ്യുന്നവര്‍ക്കും സെക്ഷന്‍ എ പരീക്ഷ എഴുതാം. എന്‍ജിനീയറിംഗ് ബിരുദധാരികള്‍ ആണെങ്കില്‍ സെക്ഷന്‍ ബി പരീക്ഷയ്ക്ക് നേരിട്ട് അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ സെക്ഷന്‍ എ-യിലെ “Principles of Flight’ എന്ന പേപ്പര്‍ പാസാവണം.
ഫിസിക്‌സ്, മാത്‌സ് വിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഏറോ എന്‍ജിനീയറിംഗ് കോഴ്‌സിന് ഇനി പറയുന്ന സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും.

1. School of Aeronautics. Palam, New Delhi – 110045.
2. Institute of Aviation Technology, Bahadurgarh – 124507.
3. Delhi Institute of Aeronautical Studies, Chirag Delhi, New Delhi – 110 017.
4. Indian Institute of Aeronautical Engineering, Kalidas Road, Dehradun – 248001.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന പരിശീലനം AMASI (Associate Membership of the Aeronautical Society of India) യുടെ അസോ. മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ വിവിധസ്ഥാപനങ്ങള്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിംഗില്‍ മൂന്നുവര്‍ഷത്തെ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിച്ച് 50% മാര്‍ക്കോടെ പ്ലസ്ടു /ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിംഗ് കോഴ്‌സുകള്‍
മൂന്നുവര്‍ഷത്തെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ നടത്തുന്ന ഏതാനും സ്ഥാപനങ്ങളുടെ വിലാസം ചുവടെ. യോഗ്യത ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ 50% മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ ബി.എസ്.സി
ബിരുദം.

1. Flytech Aviation Academy, Secunderabad –
500 026.
2. Bharat Institute of Aeronautics, Patna Airport, Patna – 800 014.
3. School of Aviation Science and Technology, Delhi, Flying Club, Safdarjung Airport, New Delhi.
4. Institute of Aviation Technology, Bahadurgarh – 124 507.
5. Hindustan Institute of Engineering Technology, Chennai 600 016.
6. Nehru College of Aeronautics and Applied Sciences, Coimbatore.
7. VSM Aerospace, Bangalore – 560 043.
8. Punjab Aircraft MaintenanceEngineering College, Civil Aerodrome, Patiala -147 001.
9. Hindustan Institute of Aeronautics, Bhopal.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button