EntreprenuershipSuccess Story

പരിമിതികളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ വനിതാ സംരംഭക

ചെറുപ്പം മുതല്‍ നെയ്ത സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ഏത് മുള്ളും ചവിട്ടാന്‍ തയ്യാറാകണം എന്ന വാശിയോടെ സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്തുയര്‍ത്തിയ വനിതാ സംരംഭകയാണ് ഷംഷാദ് സയ്യദ് താജ്. തന്റെ സ്വപ്‌നങ്ങള്‍ക്ക് പരിധി നിര്‍ണയിക്കാന്‍ അനുവദിക്കാതെ എല്ലാ കടമ്പകളും മറികടന്ന ഷംഷാദ് സയ്യദ് താജിന്റെ വിജയവഴികളിലൂടെ….

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചാണ് തിരുവനന്തപുരം പൂജപ്പുരയില്‍ ഷമാസ് ബ്യൂട്ടി പാര്‍ലറിന് തുടക്കം കുറിച്ചത്. സ്വന്തമായി വരുമാനം കണ്ടെത്തണം എന്നതിനേക്കാള്‍, സ്വപ്‌നം കണ്ട പാതയിലേക്കുള്ള ഒരു വഴി ആയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഹെയര്‍ സ്റ്റൈലിസ്റ്റായ മകന്റെയൊപ്പം ഷമാസ് ബ്യൂട്ടി പാര്‍ലറിനെ Guys N Dolls Hair & Skin Makeover Studio എന്ന് പുനര്‍നാമകരണം ചെയ്ത് പുതിയ തലങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിന് പുറമെ, മികച്ച ക്ലാസിക്കല്‍ ഡാന്‍സറായും ഫാഷന്‍ ഇവന്റ് ഡയറക്ടറായും ഗ്രൂമറായും കഴിവ് തെളിയിച്ച പ്രതിഭയാണ് ഷംഷാദ് സയ്യദ് താജ്.

‘ഒരു സ്റ്റേജ് ഷോ ചെയ്യണം’, ‘റാമ്പ് ചെയ്യണം’, ‘വിജയിക്കണം’ എന്ന ലക്ഷ്യമായിരുന്നു ഷംഷാദ് സയ്യദ് താജിന്. സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിജയം നോക്കി നിന്നിട്ടുണ്ടെന്ന് ഷംഷാദ് സയ്യദ് താജ് പറയുന്നു. കുട്ടികളൊക്കെ വളര്‍ന്നതിന് ശേഷമാണ് തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ സാധിച്ചതെന്ന് ഷംഷാദ് സയ്യദ് താജ് പറയുന്നു.

2019 ലാണ് അവരുടെ ജീവിതത്തില്‍ സുപ്രധാന സംഭവങ്ങള്‍ ഉണ്ടായത്. IFM Mrs. Malayali കോണ്ടെസ്റ്റില്‍ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍… അവിടുന്നങ്ങോട്ട് സ്വപ്‌നങ്ങള്‍ ഓരോന്നായി അവരെ തേടി വന്നുകൊണ്ടിരുന്നു. നിരവധി ഷോകള്‍… നിരവധി അംഗീകാരങ്ങള്‍…! ഏറെ സന്തോഷിപ്പിച്ച നാളുകളായിരുന്നു അതെന്ന് ഷംഷാദ് സയ്യദ് താജ് പറയുന്നു.

2019ല്‍ പൂനെയില്‍ നടന്ന Mrs India Empress of the Nation Diva Pageant Refreshing Beauty Winner ആയും ശ്രീലങ്കയില്‍ നടന്ന Miss & Mrs. Global Universal Best Catwalk വിന്നര്‍ ആയും ഷംഷാദ് തെരഞ്ഞെടുക്കപ്പെട്ടു. 2022ല്‍ സൂം മാഗസിന്റെ Best Model Award, 2022ല്‍ മഹിളാരത്‌ന അവാര്‍ഡ്, 2023ല്‍ ഗോള്‍ഡന്‍ ലേഡി അവാര്‍ഡ് എന്നിവയും കരസ്ഥമാക്കി. 2021ല്‍ Ms വള്ളുവനാട് ആന്‍ഡ് വള്ളുവനാട് ഫാഷന്‍ വീക്കില്‍ മലപ്പുറത്ത് ആദ്യമായി ഒരു പേജന്റ് കൊണ്ടുവന്നത് ഷംഷാദ് സെയ്യദ് താജ് ആണ്. അത് വന്‍വിജയമായിരുന്നുവെന്ന് അഭിമാനത്തോടെ ഷംഷാദ് പറയുന്നു.

ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകള്‍ ഡയറക്റ്റ് ചെയ്തും ഗ്രൂം ചെയ്തും മോഡലിങ്ങിനോടുള്ള പാഷന്‍ നിലനിര്‍ത്തികൊണ്ട് പോകാന്‍ സാധിക്കുന്നു എന്ന് ഷംഷാദ് സയ്യദ് താജ് പറയുന്നു. OVM India Brand Icon & Event Director ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പേരെ ഗ്രൂം ചെയ്യാന്‍ അവസരം ലഭിച്ചതായി ഷംഷാദ് സയ്യദ് താജ് അഭിമാനത്തോടെ പറയുന്നു.

ഷോ ഡയറക്റ്റ് ചെയ്ത തുടങ്ങിയതിന് ശേഷമാണ് സ്വന്തമായി ഒരു ഈവന്റ് തുടങ്ങണം എന്ന ആഗ്രഹം മുള പൊട്ടിയതും SR Fashion Events ന് തുടക്കം കുറിച്ചതും. സ്വന്തമായി ഒരു ഈവന്റ് ഉണ്ടെങ്കില്‍ മാത്രമേ മോഡലിംഗ് ചെയ്യുന്നവര്‍ക്കായി പരിമിതികള്‍ ഇല്ലാതെ ഓരോ കാര്യവും ചെയ്യാന്‍ സാധിക്കു എന്ന തിരിച്ചറിവാണ് SR Fashion Eventsല്‍ എത്തിച്ചത്.

2023 ഫെബ്രുവരി നാലിനും അഞ്ചിനും SR Fashion Events ന്റെ ഐകോണിക് ഫാഷന്‍ വീക്ക് നടത്തിയിരുന്നു. അതിന്റെ പ്രൊഡ്യൂസറായും ഡയറക്ടറായും പ്രവര്‍ത്തിച്ചത് ഷംഷാദായിരുന്നു. നിരവധി സെലിബ്രിറ്റീസിനെ ഗ്രൂം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ഗ്രൂം ചെയ്ത കുട്ടികള്‍ വിവിധ തലങ്ങളില്‍ എത്തി നില്ക്കുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നാറുണ്ടെന്നും ഷംഷാദ് സയ്യദ് താജ് പറയുന്നു.

കളിയാക്കിയവര്‍ക്കും അവഹേളിച്ചവര്‍ക്കുമുള്ള മറുപടിയാണ് തന്റെ ഈ വിജയമെന്ന് ഷംഷാദ് സയ്യദ് താജ് കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button