EntreprenuershipSuccess Story

ക്യാമറക്കണ്ണിലൂടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് SD Wedding Stories

ഓരോ ആഘോഷത്തിന്റെയും ഏറ്റവും വിലപ്പെട്ട നിമിഷങ്ങളെ കാലം കഴിഞ്ഞും ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന മേഖലയാണ് ഫോട്ടോഗ്രഫി. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഈ മേഖലയിലെ സാധ്യതകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറം സ്വദേശിയായ സുബിന്‍ ദാസ് 2020ല്‍ ആരംഭിച്ച SD Wedding Stories എന്ന സംരംഭത്തിലൂടെ ഫോട്ടോഗ്രഫി രംഗത്ത് സ്വന്തമായ ഇടം സൃഷ്ടിച്ചിരിക്കുകയാണ്. വിവാഹം ഉള്‍പ്പെടെയുള്ള ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളെ മനോഹരമായി പകര്‍ത്തുകയാണ് SD Stories ന്റെ പ്രധാന ലക്ഷ്യം.

ഫോട്ടോഗ്രഫിയോടുള്ള താത്പര്യം പഠനകാലത്തുതന്നെയാണ് സുബിന്‍ ദാസിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് പാര്‍ട്ട് ടൈമായി സ്റ്റുഡിയോ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു ഈ ചെറുപ്പക്കാരന്റെ തുടക്കം. വെഡ്ഡിംഗ് ആല്‍ബം ഡിസൈനര്‍ ആയി കരിയര്‍ സ്റ്റാര്‍ട്ട് ചെയ്ത സുബിന്‍ പിന്നീട് ഫോട്ടോഗ്രഫിയിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടും ഒരുമിച്ച് കൊണ്ട് പോവുന്നുണ്ട്.


ഏകദേശം എട്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിനിടെ വിവിധ തരത്തിലുള്ള ഷൂട്ടുകള്‍ ഏറ്റെടുത്ത അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി പ്രധാനമായും ഫ്രീലാന്‍സായാണ് പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ ആവശ്യമായ സാങ്കേതിക അറിവുകളും കഴിവുകളും സ്വയം വികസിപ്പിച്ചെടുത്താണ് ഓരോ ഘട്ടവും മുന്നോട്ട് കൊണ്ടുപോയത്. സുഹൃത്തുക്കള്‍, കുടുംബപരിചയങ്ങള്‍, റഫറന്‍സുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഇന്ന് ഇദ്ദേഹത്തിന് ധാരാളം വര്‍ക്കുകള്‍ ലഭിക്കുന്നത്.

വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് SD Stories ന്റെ പ്രധാന മേഖല. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, ബേബി ഷവര്‍, പോര്‍ട്രെയിറ്റ്, ബര്‍ത്ത്‌ഡേ തുടങ്ങിയ വിവിധ ആഘോഷങ്ങളുടെയും പ്രത്യേക നിമിഷങ്ങളുടെയും ഷൂട്ടുകളും ഇവര്‍ ഏറ്റെടുക്കുന്നു. സാധാരണയായി ഒറ്റയ്ക്കാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും വലിയ പ്രോജക്ടുകള്‍ ലഭിക്കുമ്പോള്‍ ആവശ്യാനുസരണം ടീമിനെ ഒരുക്കിയാണ് SD Stories ന്റെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ തങ്ങളെ സമീപിക്കുന്ന കസ്റ്റമറുടെ സന്തോഷത്തിനാണ് ഇവര്‍ ഏറെ പ്രാധാന്യം നല്‍കുന്നത്.


കസ്റ്റമറുടെ ബഡ്ജറ്റിന് അനുസരിച്ച് മികച്ച ക്വാളിറ്റിയില്‍ ഏറ്റവും മനോഹരമായ സര്‍വീസ് നല്‍കുന്നു എന്നതാണ് ഇവരുടെ പ്രത്യേകതകളിലൊന്ന്. ഭാര്യ ശരണ്യയുടെയും കുടുംബത്തിന്റെയും പിന്തുണയും ഈ യാത്രയില്‍ ശക്തിയായി സുബിന് കൂടെയുണ്ട്. ഇഷ്ടമുള്ള മേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ വിജയം കൈവരിക്കാമെന്നതിന് മികച്ച ഉദാഹരണമാണ് ഈ ചെറുപ്പക്കാരന്‍…!

https://www.instagram.com/sd_stories_?stkn=ODl0M3duc3NvaHh1

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button