ഐ.ടി മേഖലയില്‍ നിന്ന് കേക്ക് ബിസിനസിലേക്ക്; പാഷനെ വിജയമാക്കി സൗമ്യ

ആഘോഷങ്ങളുടെയും സന്തോഷനിമിഷങ്ങളുടെയും ഭാഗമായ കേക്കുകള്‍ക്ക് ഇന്ന് രുചിക്കൊപ്പം ഗുണമേന്മയ്ക്കും വ്യത്യസ്തതയ്ക്കും വലിയ പ്രാധാന്യമുണ്ട്. തൃശൂര്‍ സ്വദേശിനിയായ സൗമ്യ 2024 ഫെബ്രുവരി 10ന് കാക്കനാട് കേന്ദ്രീകരിച്ചാണ് Mocco Cake House എന്ന സംരംഭം ആരംഭിച്ചത്. കേക്ക് ബേക്കിങ് സംരംഭങ്ങള്‍ പൊതുവെ കുറവായ ഇടങ്ങളിലും മറ്റും പ്രീമിയം കേക്കുകള്‍ ചുറ്റുമുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് Mocco Cake House എന്ന സംരംഭത്തിന് സൗമ്യ തുടക്കം കുറിക്കുന്നത്. ഐ.ടി മേഖലയില്‍ പ്രോജക്ട് മാനേജര്‍ തലത്തില്‍ ജോലി ചെയ്തിരുന്ന സൗമ്യയെ, അവരുടെ കേക്കുകളോടുള്ള ഇഷ്ടവും അഭിരുചിയുമാണ് തികച്ചും വ്യത്യസ്തമായ ഈ ബിസിനസ് മേഖലയിലേക്ക് എത്തിയത്.
കേക്കുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവ് പോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍ നിരവധി പരീക്ഷണങ്ങളിലൂടെയാണ് സൗമ്യ തന്റെ ഈ സംരംഭ യാത്ര ആരംഭിച്ചത്. പേസ്ട്രിയുമായി ബന്ധപ്പെട്ട കോഴ്‌സുകളും പരിശീലനങ്ങളും ബാങ്കോക്കില്‍ നിന്നും മറ്റും പൂര്‍ത്തിയാക്കിയ ശേഷമാണ് Mocco Cake House ഇവര്‍ ആരംഭിച്ചത്.

ഒരിക്കല്‍ ഒരു ഉള്‍പ്രദേശത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ കേക്ക് കഴിക്കണമെന്ന ആഗ്രഹം തോന്നുകയും എന്നാല്‍ സമീപപ്രദേശത്ത് മികച്ച കേക്ക് ഷോപ്പ് ഇല്ലെന്ന് ശ്രദ്ധിക്കുകയും ചെയ്തതോടെയാണ് ഈ ബിസിനസ് ആശയത്തിന് തുടക്കമായത്. തുടക്കത്തില്‍ ട്രേഡ്മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങളും ബിസിനസ് മാനേജ്‌മെന്റിലെ വെല്ലുവിളികളും നേരിടേണ്ടിവന്നുവെങ്കിലും പരാജയപ്പെടാതെ ലക്ഷ്യത്തില്‍ തന്നെ ശ്രദ്ധ കൊടുക്കുകയായിരുന്നു സൗമ്യ. ഏകദേശം ആറ് – ഏഴ് മാസത്തെ പരിശ്രമത്തിനും പഠനത്തിനും ശേഷമാണ് സംരംഭം സ്ഥിരതയോടെ മുന്നേറിയത്.
പ്രീമിയം ബട്ടര്‍ ക്രീം, ഫ്രഷ് ക്രീം കേക്കുകള്‍, കസ്റ്റം കേക്കുകള്‍, ചീസ് കേക്കുകള്‍, പേസ്ട്രികള്‍, ബ്രൗണീസ്, വാഫിള്‍സ്, പാന്‍കേക്കുകള്‍, ഷേക്കുകള്‍ എന്നിവയാണ് Mocco Cake House ന്റെ പ്രധാന ഉത്പന്നങ്ങള്‍. ക്രിസ്മസ് സീസണിലെ പ്രീമിയം പ്ലം കേക്കുകള്‍ക്കും മികച്ച ആവശ്യകതയുണ്ട്. വലിയ പരസ്യപ്രചാരണങ്ങളേക്കാള്‍ ഉപഭോക്താക്കളുടെ അനുഭവത്തിലൂടെയും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയുമാണ് ഈ ബ്രാന്‍ഡ് വളര്‍ന്നത്. സംരംഭത്തിന്റെ വളര്‍ച്ചയില്‍ തുടക്കം മുതല്‍ കൂടെയുള്ള ഷൈമയും മറ്റ് സ്റ്റാഫംഗങ്ങളും ഈ സ്ഥാപനത്തിന്റെ വിജയത്തിന് വഹിച്ചത് നിര്‍ണായക പങ്കാണ്.
കേക്ക് ബേക്കിങ്ങില്‍ ഏറെ പരിചയസമ്പത്തും പ്രാവീണ്യവുമുള്ള ഷൈമയുടെ പരിശ്രമം കൂടിയാണ് Mocco Cakes നെ ഇന്ന് ഈ കാണുന്ന വിജയത്തിലേക്ക് എത്തിച്ചത്. പുതിയ ഉത്പന്നങ്ങള്‍ പരീക്ഷിക്കുന്നതിലും ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതിലും ഇവരുടെ പിന്തുണ ഏറെ വലുതാണ്. കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിനൊപ്പം ഇറ്റാലിയന്‍ സ്ട്രീറ്റ് ഫുഡ്, പിസ്സ, ബര്‍ഗര്‍ ഉള്‍പ്പെടെയുള്ള പുതിയ ഭക്ഷ്യവിഭാഗങ്ങളിലേക്ക് കൂടി കടന്ന് Mocco Cakes നെ കൂടുതല്‍ വിപുലമായ ബ്രാന്‍ഡാക്കി വളര്‍ത്തുകയാണ് സൗമ്യയുടെ നിലവിലെ സ്വപ്‌നം.



