വീടിന്റെ മുറ്റം മനോഹരമാക്കാം; ഒപ്പമുണ്ട് BENGLAVIL LANDSCAPES

വീടിനെ മനോഹരമാക്കുന്നത് എപ്പോഴും കല്ലുകള്‍ പാകിയ മുറ്റവും പൂന്തോട്ടവും പച്ചപ്പുമാണ്. വീടിന്റെ മുഖം എന്നാണ് മുറ്റത്തെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ എപ്പോഴും മനോഹരമായി ലാന്‍ഡ്സ്കേപ്പിംഗിലൂടെ മുറ്റം ഒരുക്കുന്നവര്‍ ധാരാളമാണ്. ലാന്‍ഡ്സ്കേപ്പിംഗ് എന്നാല്‍ നിസാരമല്ല. കൃത്യമായ പ്ലാനിങ്ങോടെയും ഭൂമിയുടെ ചെരിവ്, താഴ്ച്ച, കാലാവസ്ഥ എന്നിവ മനസിലാക്കിയും ചുറ്റുപ്പാടുമായി ചേരുന്ന രീതിയിലാകണം ലാന്‍ഡ്സ്കേപ്പിംഗ് നടത്തേണ്ടത്. അത്തരത്തില്‍ ലാന്‍ഡ്സ്കേപ്പിംഗില്‍ പ്രാവീണ്യവും മികവുമുള്ള ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് BENGLAVIL LANDSCAPES.
2006 ലാണ് BENGLAVIL LANDSCAPES എന്ന സ്ഥാപനത്തിന് അടൂര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ രൂപം നല്‍കുന്നത്. ആദ്യമൊക്കെ ചെറിയ രീതിയിലാണ് ലാന്‍ഡ്സ്കേപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ BENGLAVIL LANDSCAPES നടത്തിയിരുന്നത്. എന്നാല്‍ സിവില്‍ എഞ്ചിനീയറിങ് പഠനശേഷം മകന് രാഹുല്‍ കൃഷ്ണകുമാര്‍ കൂടി ഈ സ്ഥാപനത്തിന്റെ ഭാഗമായതോടെ നൂതന ലാന്‍ഡ്സ്കേപ്പിംഗ് സംവിധാനങ്ങളിലൂടെ വളരെ വേഗമാണ് കേരളത്തിലെ ഏറ്റവും മികച്ച ലാന്‍ഡ്സ്കേപ്പിംഗ് സംരംഭമായി BENGLAVIL LANDSCAPES മാറിയത്.

അച്ഛന്റെ ലാന്‍ഡ്സ്കേപ്പിംഗ് ബിസിനസ് കണ്ടു വളര്‍ന്ന ഈ യുവസംരംഭകന് ഈ മേഖലയിലേക്ക് തന്നെ പഠനശേഷം എത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം തന്നെയാണ് ലാന്ഡ്സ്കേപ്പിംഗിന്റെ വിവിധ വശങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കാനും ഈ മേഖലയില്‍ പ്രാവീണ്യം നേടാനും രാഹുല്‍ കൃഷ്ണകുമാറിന് ഊര്‍ജമേകിയത്.
ലാന്‍ഡ്സ്കേപ്പിംഗ് ഡിസൈന്‍ മുതല്‍ ഒരു പ്ലോട്ടിനെ ഭംഗിയായി ഒരുക്കുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും കൃത്യതയോടെയും വ്യക്തതയോടെയുമാണ് ഇവര്‍ ചെയ്തു നല്‍കുന്നത്. ഓരോ വീടിനും അനുയോജ്യമായ രീതിയിലും കസ്റ്റമറുടെ മനസിലുള്ള ചിത്രത്തെ മനസിലാക്കിയുമാണ് ഓരോ ഡിസൈനും ഇവര്‍ തയാറാക്കുന്നത്.

കസ്റ്റമറുടെ ബഡ്ജറ്റിന് അനുസരിച്ച് ഏറ്റവും മനോഹരമായ രീതിയിലാണ് ലാന്‍ഡ്സ്കേപ്പിംഗ് ഇവര്‍ ചെയ്തു നല്‍കുന്നത്. മാത്രമല്ല ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണമേന്മ അനുസരിച്ച് നേരിട്ട് കണ്ട് മനസിലാക്കി കസ്റ്റമര്‍ക്ക് തിരഞ്ഞെടുക്കാനും ഇവര്‍ അവസരം നല്കുന്നു എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. വീടിന് മുറ്റം മുഴുവന്‍ നിരത്തുന്ന ഇന്റര്‍ലോക് കട്ടകളും അശാസ്ത്രീയമായ ലാന്‍ഡ്സ്കേപ്പിങ്ങും ചുറ്റുമതിലുമെല്ലാം വീടിന്റെ ഭംഗി നശിപ്പിക്കുന്ന ഈ കാലത്ത് കാലവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയില്‍ മുറ്റമൊരുക്കുകയാണ് BENGLAVIL LANDSCAPES.



