EntreprenuershipSpecial Story

ഹോമിയോപ്പതി മേഖലയില്‍ പുതുചരിത്രം കുറിച്ച് Wellness Homeo Care

ഹോമിയോ ചികിത്സയുടെ സാധ്യതകളെ മറ്റുള്ളവരിലേക്ക് എത്തിക്കുക, ഓണ്‍ലൈനായും ക്ലിനിക്കിലൂടെ നേരിട്ടുള്ള ട്രീറ്റ്‌മെന്റിലൂടെ ഏതൊരാള്‍ക്കും വേണ്ട പരിചരണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ക്കണ്ട് കഴിഞ്ഞ ആറു വര്‍ഷമായി ഹോമിയോപ്പതി മേഖലയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡോക്ടര്‍ അഞ്ജലി എസ് മനോജ്. മൂന്ന് വര്‍ഷം ഹോമിയോ കെയര്‍ ഇന്റര്‍നാഷണല്‍ ശിവമോഗ, ബാംഗ്ളൂരിലെ നമ്മ ഹോമിയോപ്പതി ക്ലിനിക്കിലും പ്രവര്‍ത്തിച്ച എക്‌സ്പീരിയന്‍സോടെയാണ് ഡോക്ടര്‍ അഞ്ജലി നാട്ടിലെത്തി സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചത്.

മലബാര്‍ മേഖലയില്‍ 40 വര്‍ഷക്കാലത്തോളം ഹോമിയോപ്പതി ചികിത്സ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരും ഡോ.അഞ്ജലിയുടെ ഗ്രാന്‍ഡ് പേരന്‍സുമായ ഡോക്ടര്‍ കെ കെ കുട്ടപ്പന്‍, ഡോക്ടര്‍ ടി കെ കല്യാണിക്കുട്ടി എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈയൊരു മേഖലയിലേക്ക് കടന്നുവന്ന ഈ യുവഡോക്ടര്‍ക്ക് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ മനോജ്, അമ്മ ഷൈല എന്നിവരും ഒപ്പമുണ്ട്. ഇതിലെല്ലാമുപരി, ഭര്‍ത്താവ് സജിത്ത്‌ലാല്‍ നല്‍കുന്ന പിന്തുണയാണ് തനിക്ക് ജീവിതത്തില്‍ വിജയങ്ങള്‍ സമ്മാനിച്ചത് എന്ന് ഡോക്ടര്‍ അഞ്ജലി പറയുന്നു.

ഒരു വയസ്സ് പ്രായമുള്ള മകള്‍ മീനാക്ഷിയുടെ കാര്യങ്ങള്‍ക്കൊപ്പം തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുവാനുള്ള എല്ലാ പിന്തുണയും ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഡോക്ടര്‍ നിറഞ്ഞ മനസ്സോടെ പറയുന്നു.

ഏത് തിരക്കുള്ള ആളിനും തന്റെ ‘ഫ്രീ സ്‌പേസി’ല്‍ ഇരുന്ന് അവരുടെ രോഗത്തിന് പരിഹാരം കണ്ടെത്തുകയാണ് രണ്ടു വര്‍ഷമായി എറണാകുളം തൃപ്പൂണിത്തറ ഉദയംപേരൂരില്‍ സ്ഥിതി ചെയ്യുന്ന വെല്‍നസ് ഹോമിയോ കെയര്‍ ചെയ്യുന്നത്. ഒരു രോഗിയുമായി കൃത്യമായി സംസാരിച്ച് അവരുടെ രോഗ കാര്യത്തെയും കാരണത്തെയും അറിഞ്ഞ് വേണ്ട പരിചരണവും മരുന്നുകളും വെല്‍നസ് ഹോമിയോ കെയര്‍ നല്‍കുന്നു.

ഇന്ത്യയില്‍ എവിടെയും അതുപോലെതന്നെ ലോകത്ത് എവിടെയും മെഡിസിന്‍ കൊറിയര്‍ ചെയ്തു എത്തിക്കുന്നതിനും ഹോമിയോ കെയറിന് സാധിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്നതും ഒരുപാട് നാള്‍ മരുന്നു കഴിച്ചിട്ട് മാറാത്ത രോഗങ്ങള്‍ക്കാണ് വെല്‍നസ് ഹോമിയോ കെയര്‍ മുന്‍ഗണന നല്‍കുന്നത്. ചര്‍മ രോഗങ്ങള്‍, ഉദര രോഗങ്ങള്‍, നാഡി രോഗങ്ങള്‍, കുട്ടികളുടെ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വാര്‍ദ്ധക്യ രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍, ഇന്‍ഫെര്‍ട്ടിലിറ്റി, ഹോര്‍മോണല്‍ രോഗങ്ങള്‍, പിസിഒഡി, തൈറോയ്ഡ് തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.

എല്ലാവരുടെയും ആഗ്രഹം പെട്ടെന്ന് രോഗം മാറണം എന്നതാണ്. വിവിധ ഘട്ടങ്ങളിലൂടെ, വിശദമായ Case History എടുത്ത്, രോഗിയേയും രോഗിയുടെ മാനസികാവസ്ഥയും പൂര്‍ണമായും മനസിലാക്കി കൃത്യമായ ചികിത്സയാണ് ഹോമിയോപ്പതി മുന്നോട്ട് വയ്ക്കുന്നത്. മാത്രവുമല്ല, പാര്‍ശ്വഫല രഹിതമായ ഹോമിയോ ചികിത്സയിലൂടെ നമുക്ക് ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഡോ. അഞ്ജലി പറയുന്നത്.

Contact : 6238467671
https://www.instagram.com/wellness_homeocare/?hl=en
https://www.wellnesshomeocare.com/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button