EntreprenuershipSuccess Story

സ്വപ്‌ന ഭവനത്തിലേക്ക് ചുവട് വയ്ക്കാന്‍ ഒപ്പം ഞങ്ങളുണ്ട്‌

ഹൗസ് കീപ്പിംഗ്, പ്ലംബിംഗ്, സ്വിമ്മിങ്ങ് പൂള്‍ മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്, പെയിന്റിംഗ്‌സ്, പുട്ടി വര്‍ക്ക് തുടങ്ങി പത്തോളം ജോലികള്‍ ഒറ്റ പോയിന്റില്‍ നിന്നും ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ കമ്പനിയാണ് സര്‍വ്യൂ ഫെസിലിറ്റി മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. എറണാകുളം കാക്കനാട് ചിറ്റേത്തുകരയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണിത്.

ഒരു ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് ആയിട്ടാണ് കമ്പനിയുടെ തുടക്കമെങ്കിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് തിരിഞ്ഞിട്ട് രണ്ടുവര്‍ഷത്തോളമായി. നിലവില്‍ പത്തോളം സര്‍വീസുകള്‍ സ്ഥാപനം നല്‍കുന്നുണ്ട്. ഒരു വീടിന്റെ ബെയ്‌സ് പ്ലാന്‍, ഡ്രോയിങ് മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ് തുടങ്ങി ഒരു വീടിന്റെ ഫിനിഷ്ഡ് വര്‍ക്ക് വരെ സര്‍വ്യൂ ഫെസിലിറ്റി മാനേജ്‌മെന്റ് ഏറ്റെടുക്കുന്നു.

കസ്റ്റമറിനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഏത് സര്‍വീസും ചെയ്തുകൊടുക്കാന്‍ സര്‍വ്യൂ ഫെസിലിറ്റി മാനേജ്‌മെന്റ്‌പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗുണമേന്മ ഉറപ്പുവരുത്തി ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് പണികള്‍ പൂര്‍ത്തീകരിച്ച് ഉറച്ച കാല്‍വയ്‌പോടെ മുന്നോട്ട് പോകാന്‍ സര്‍വ്യൂ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിക്ക് കഴിയുന്നുണ്ട്.

നിങ്ങള്‍ക്കും മനോഹരമായ വീടിന്റെ ഉടമകളാകാം

നിങ്ങളുടെ വീട് എന്ന സ്വപ്‌നത്തിന് കരുത്തേകാന്‍ സര്‍വ്യൂ ഫെസിലിറ്റി മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കഴിയും. ചെയ്യുന്ന വര്‍ക്കില്‍ ഒരു ശതമാനം പോലും ‘കോംപ്രമൈസ്’ ചെയ്യാതെ പൂര്‍ണമായും കസ്റ്റമേഴ്‌സിന്റെ ഇഷ്ടാനുസരണം വര്‍ക്കുകള്‍ ചെയ്തു നല്‍കുന്നു.
വീടിന്റെ കോണ്‍ട്രാക്ട് വര്‍ക്ക് സര്‍വ്യൂ ഫെസിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ വീടിന്റെ പ്ലാന്‍ നിങ്ങള്‍ക്ക് സൗജന്യമായി വരച്ചു നല്‍കുന്നതാണ്.

കമ്പനി ഉപയോഗിക്കുന്ന ക്വാളിറ്റിയുള്ള സിമന്റ്, സ്റ്റീല്‍, മറ്റ് മെറ്റീരിയല്‍സ് എന്നിവയുടെ ലിസ്റ്റുണ്ട്. ഗുണമേന്മ കുറഞ്ഞ മെറ്റീരിയല്‍സ് കസ്റ്റമറിന് കമ്പനി സജസ്റ്റ് ചെയ്യാറില്ല. കസ്റ്റമര്‍ ഡിമാന്‍ഡ് ചെയ്താലും കസ്റ്റമറിന് ബഡ്ജറ്റ് കുറവുണ്ടെന്ന് പറഞ്ഞാലും കമ്പനി മികച്ച നിലവാരത്തോടെ മാത്രമേ വര്‍ക്ക് പൂര്‍ത്തിയാക്കുകയുള്ളൂ. അതാണ് കമ്പനിയുടെ വിജയത്തിന്റെ അടിസ്ഥാനവും.

നിജു വിജയന്റെ ചെറിയ ബിസിനസ് സംരംഭം ഇന്നു കാണുന്ന ഉയര്‍ച്ചയിലേക്ക് എത്തിയതിന്റെ പിന്നില്‍ സ്വാധീനം ചെലുത്തിയ പ്രധാന വ്യക്തിയാണ് ഷെലില്‍ മുഹമ്മദ്. സാമ്പത്തിക സഹായം നല്‍കുകയും ബിസിനസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഒന്നിച്ചു നില്‍ക്കുകയും ചെയ്തു. ദുബായ് കേന്ദ്രീകരിച്ചാണ് ഷെലില്‍ മുഹമ്മദ് പ്രവര്‍ത്തിക്കുന്നത്. Zed ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമയാണ് അദ്ദേഹം.

നിജു വിജയന്റെ വിജയത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയാണ് രേഖ എന്‍ മേനോന്‍. കമ്പനിയുടെ രൂപീകരണത്തിലും അക്കൗണ്ട്‌സ് സംബന്ധമായ കാര്യങ്ങളിലും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കമ്പനിയെ മുന്നോട്ട് നയിച്ചു. രേഖ എന്‍ മേനോന്‍ അരുണ്‍ അസോസിയേറ്റ്‌സിന്റെ ഉടമയാണ്.

നിജു വിജയനും ഷെലില്‍ മുഹമ്മദുമാണ് സര്‍വ്യൂ ഫെസിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്ഥാപകര്‍. കമ്പനിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് നിജു വിജയനാണ്. കൂടാതെ, അദ്ദേഹത്തിന്റെ ഭാര്യ സരിതയുമാണ് ബിസിനസ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്.

കൊച്ചിയിലും പരിസരത്തുമായി പത്തോളം വില്ല പ്രോജക്ടുകള്‍ കമ്പനി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ നാല് പ്രോജക്ടുകളുടെ പണി പുരോഗമിക്കുന്നു. കൂടാതെ, എറണാകുളത്ത് പറവൂരിന് സമീപം സ്വന്തമായി ഒരു വില്ല പ്രോജക്ട് തുടങ്ങാന്‍ ഒരുങ്ങുകയാണ് സര്‍വ്യൂ ഫെസിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. പദ്ധതിക്കായി ഇതിനകം ഒരേക്കര്‍ സ്ഥലം കമ്പനി ഏറ്റെടുത്തു. മൂന്നാറിലും വാഗമണ്ണിലും രണ്ട് ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോട്ടലുകള്‍ തുടങ്ങുന്നതിനും കമ്പനി ആലോചിക്കുന്നുണ്ട്.
Contact No : 9846667772

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button