EntreprenuershipSpecial Story

നിങ്ങളുടെ വീട് സ്വയം ഡിസൈന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ?

വരൂ... 20 ദിവസം കൊണ്ട് നിങ്ങള്‍ക്കും ഒരു പ്രൊഫഷണല്‍ ഡിസൈനര്‍ ആവാം : ഡിസൈന്‍ വാലി

ഡിസൈനിങ് മേഖല എന്ന് പറയുമ്പോള്‍ വളരെ പ്രാവീണ്യം നേടിയ ആളുകള്‍ക്ക് മാത്രം എഴുതപ്പെട്ട മേഖലയാണ് എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഒരു സാധാരണക്കാരന് ഒരു വീട് ഡിസൈന്‍ ചെയ്‌തെടുക്കാന്‍ സാധിക്കുമോ ? അതായത്, ഒരു വീടിന്റെ മൊത്തമായിട്ടുള്ള ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ വര്‍ക്ക് സ്വന്തമായി ചെയ്ത് തന്റെ വീട് താന്‍ ആഗ്രഹിക്കുന്നത് പോലെ സുന്ദരമാക്കാന്‍ സാധിക്കുമോ ? എന്നാല്‍ ഈ ചോദ്യത്തിന് ഇവിടെ ഫുള്‍സ്റ്റോപ്പ് ഇടുകയാണ്.  ‘സാധിക്കും’ എന്ന് തന്നെയാണ് ഉത്തരം. അതിനുള്ള സാഹചര്യമാണ് ‘ഡിസൈന്‍ വാലി’ എന്ന സംരംഭം നിങ്ങള്‍ക്കായി ഒരുക്കുന്നത്.

കോഴിക്കോട് മലാപ്പറമ്പ് കേന്ദ്രമാക്കിയാണ് ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. ഫജര്‍ അല്‍ അമീന്‍ എന്ന യുവ സംരംഭകനാണ് ഈ ആശയത്തിന് പിന്നില്‍. ‘ഡിസൈന്‍ വാലി’ എന്ന സംരംഭത്തിലൂടെ അദ്ദേഹം വാര്‍ത്തെടുക്കുന്നത് ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനിങ്ങില്‍ പ്രാഗത്ഭ്യമുള്ള സാധാരണക്കാരെയാണ്.

കഴിഞ്ഞ ആറു വര്‍ഷമായി ഡിസൈനിങ് മേഖലയില്‍ ഫജര്‍ സജീവമാണ്. ‘എന്തുകൊണ്ട് ഒരു സാധാരണക്കാരന് ഇതിലേക്ക് വന്നുകൂടാ’ എന്ന ചിന്തയാണ് ‘ഡിസൈന്‍ വാലി’ എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. ഇത്തരമൊരു സംരംഭം കേരളത്തില്‍ എന്ന് മാത്രമല്ല, ഇന്ത്യയില്‍ തന്നെ ആദ്യത്തെ ആശയമാണ്. ഇത് ഓരോ വ്യക്തികള്‍ക്കും നല്‍കുന്നത് സ്വന്തം വീട് ഡിസൈന്‍ ചെയ്യുക എന്നതിലുപരി ഒരു തൊഴില്‍ സാധ്യത കൂടിയാണ്. കേരളത്തില്‍ എവിടെയുള്ളവര്‍ക്കും ഈ സംരംഭത്തിലൂടെ ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ കൊടുക്കുന്നുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഓരോ വ്യക്തികളെയും ഡിസൈനിങ്ങില്‍ കഴിവുള്ളവരാക്കി മാറ്റുന്നത്.

ഡിസൈനിങ് മേഖലയില്‍ വിദഗ്ധരായ വ്യക്തികളാണ് ഇവിടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ത്രീഡി വിഷ്വലൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ വ്യക്തികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നു. ഓരോ വ്യക്തികള്‍ക്കും ലൈവ് ക്ലാസും അതോടൊപ്പം തന്നെ റെക്കോര്‍ഡ് ക്ലാസുകളും നല്‍കുന്നുണ്ട്. അതിനാല്‍ വ്യക്തികള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്ക്, അവരെ പ്രത്യേക ഗ്രൂപ്പാക്കി തരം തിരിച്ച്, പ്രത്യേകം ക്ലാസുകള്‍ നല്കി പഠിപ്പിക്കുന്നു.

നിരവധി ആളുകളാണ് ഇക്കാലം കൊണ്ട് ഇവിടെ നിന്നും ഡിസൈനിങ് മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളത്. ആര്‍ക്കും 20 ദിവസം കൊണ്ട് ഇനി ഒരു പ്രൊഫഷണല്‍ ഡിസൈനറായി മാറാം. ഓരോ വീടും പണിതെടുക്കുന്നവര്‍ക്ക് ഡിസൈനിങ് മേഖല എന്നത് പുതിയൊരു കാഴ്ച്ചപ്പാടാണ് നല്‍കുന്നത്.

ഭാവിയില്‍ ഈ സംരംഭത്തെ കൂടുതല്‍ വ്യാപിപ്പിക്കാനും വളരെ എളുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകും വിധത്തില്‍ കൊണ്ടുവരാനുമാണ് ഫജര്‍ ആഗ്രഹിക്കുന്നത്.

Contact No: 7994268463

https://www.facebook.com/FajarInteriorDesignStudio?mibextid=ZbWKwL

https://www.instagram.com/design_valley369/?igshid=YmMyMTA2M2Y%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button