ഫ്രെയിമുകള്‍ക്കുമപ്പുറം Vowtape; വ്യത്യസ്തതയിലൂടെ ഉയരുന്ന ദൃശ്യലോകം
ഒരു ചിത്രം പലപ്പോഴും ഒരു കഥയെക്കാള്‍ ശക്തമായി സംസാരിക്കും. ആ കഥയില്‍ നിറങ്ങളും വികാരങ്ങളും സ്റ്റൈലും ചേര്‍ത്ത് അതിനെയൊരു അനുഭവമാക്കുന്നവരാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍മാര്‍. അത്തരത്തില്‍ ഓരോ ഫ്രെയിമും സാധാരണതയെ മറികടന്ന് ഒരു സ്റ്റേറ്റ്മെന്റാക്കി മാറ്റുന്ന പേരാണ് എറണാകുളം കാക്കനാട് സ്വദേശി ആഷിഖ് റഹീം. Vowtape എന്ന ബ്രാന്‍ഡിലൂടെ, ഇന്ന് കൊച്ചി മുതല്‍ ബാംഗ്ലൂര്‍ വരെ, അവിടെ നിന്ന് ദുബൈയിലേക്കും തന്റെ ദൃശ്യഭാഷ വ്യാപിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
എട്ട് വര്‍ഷത്തെ അനുഭവവും നാല് വര്‍ഷം മുമ്പ് രൂപം കൊണ്ട Vowtape എന്ന ബ്രാന്‍ഡും ഇന്നൊരു സ്റ്റൈല്‍ സിഗ്നേച്ചറാണ്. ബിടെക് പഠനകാലത്ത് ഫോണ്‍ ഫോട്ടോഗ്രഫിയിലൂടെ തുടങ്ങിയ ഈ യാത്ര, വിവോ ഗ്ലോബല്‍ കോണ്ടക്സ്റ്റില് നേടിയ അംഗീകാരത്തിലൂടെ പുതിയ ദിശയിലേക്ക് തിരിഞ്ഞു. അവിടെ നിന്നാണ് ഇതൊരു ഹോബിക്കപ്പുറം, ഒരു കരിയറായും പിന്നീടൊരു ബ്രാന്‍ഡായും വളര്‍ന്നത്.
ആരംഭത്തില്‍ തന്നെ ലഭിച്ച അവാര്‍ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. മറ്റൊരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആഷിഖ്, കോവിഡ് സമയത്ത് സ്വന്തം സംരംഭമാരംഭിക്കാന്‍ തീരുമാനിച്ചു. ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം ഷൂട്ട് ചെയ്തതായിരുന്നു Vowtape ന്റെ ആദ്യ ചുവടുവെപ്പ്. അവിടെ നിന്നുള്ള ‘മൗത്ത് പബ്ലിസിറ്റി’യാണ് ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ ശക്തിയായി മാറിയത്.

Vowtape നെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് അതിന്റെ ദൃശ്യഭാഷയാണ്. സാധാരണ വിവാഹ ഫോട്ടോകളെ മറികടന്ന്, ഓരോ ഫ്രെയിമിനും ഫാഷന്‍ ഓറിയന്റഡ് ലുക്ക് നല്‍കുകയെന്നതാണ് അവരുടെ പ്രത്യേകത. പോട്രെയിറ്റ് ഷൂട്ടുകള്‍ക്ക് നല്കുന്ന മുന്‍ഗണന, ഫ്രെയിമുകളുടെ ആഴവും സ്റ്റൈലും വര്‍ധിപ്പിക്കുന്നു. ഓരോ പോസും, ഓരോ ലൈറ്റിംഗും, ഓരോ ആംഗിളും സൂക്ഷ്മമായി ചിന്തിച്ചാണ് ഒരുക്കുന്നത്. അതുകൊണ്ടാണ് Vowtape ന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അതൊരു ഫോട്ടോ മാത്രമല്ല, ഒരു എഡിറ്റോറിയല്‍ ഫാഷന്‍ ഫ്രെയിമായി അനുഭവപ്പെടുന്നത്.
വിവാഹ ഷൂട്ടുകള്‍, കൊമേഴ്സ്യല്‍ പ്രോജക്ടുകള്‍, അഡ്വര്‍ടൈസിങ്, ഇവന്റ്സ് എല്ലാ മേഖലകളിലും Vowtape സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ഓരോ വര്‍ക്കിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും, സാധാരണ കാഴ്ചകളെ അസാധാരണമായി മാറ്റുകയും ചെയ്യുന്നത് അവരുടെ പ്രത്യേകതയാണ്.
മത്സരങ്ങള്‍ നിറഞ്ഞ ഈ രംഗത്ത് നിലനില്ക്കാന് സാധിക്കുന്നത് കഴിവ് കൊണ്ടു മാത്രമല്ല, വ്യത്യസ്തത കൊണ്ട് കൂടിയാണ്. Vowtape അതിനൊരു ഉദാഹരണമാണ്. ഓരോ പ്രോജക്ടിലും പുതിയ ഫ്രെയിമുകളും പുതിയ സ്റ്റൈലുകളും അവതരിപ്പിച്ച്, സ്വന്തമായൊരു ഐഡന്റിറ്റി നിര്‍മിക്കുന്നതില്‍ ആഷിഖ് വിജയിച്ചിട്ടുണ്ട്. ബിഗ്ബോസ് താരങ്ങളുമായുള്ള കൊളാബറേഷനുകള്‍ ബ്രാന്‍ഡിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റി വലിയ വേദികളിലേക്ക് കടന്നുചെന്നു.
ഈ യാത്രയില്‍ കുടുംബത്തിന്റെ പിന്തുണയും ഏറെ പ്രധാനപ്പെട്ടതാണ്. വിവാഹത്തിനു ശേഷം ഭാര്യ ആദില അഷ്റഫും ഫോട്ടോഗ്രഫിയിലേക്ക് കടന്നുവന്നത് Vowtape ന്റെ ശക്തി ഇരട്ടിയാക്കുകയായിരുന്നു.
ഇന്ന് Vowtape ഒരു വെഡ്ഡിങ് കമ്പനി മാത്രമല്ല, ഒരു വിഷ്വല്‍ പ്രൊഡക്ഷന്‍ ഹൗസായി വളര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലുടനീളം സേവനം നല്‍കുന്നതിനൊപ്പം ദുബൈയിലേക്കും വര്‍ക്കുകള്‍ വ്യാപിപ്പിച്ച്, ആഗോളതലത്തില്‍ ഒരു ബ്രാന്‍ഡായി ഉയരാന്‍ ആഷിഖ് ശ്രമിക്കുന്നു.
ഫ്രെയിമുകള്‍ പകര്‍ത്തുന്നത് എളുപ്പമാണ്, പക്ഷേ അവയെ ഓര്‍മകളാക്കി മാറ്റുന്നത് ഒരു കലയാണ്. ആ കലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട്, ഓരോ ചിത്രത്തെയും ഒരു ഫാഷന്‍ സ്റ്റോറിയാക്കി മാറ്റുകയാണ് Vowtape. വ്യത്യസ്തതയാണ് അവരുടെ ശക്തി, അതാണ് അവരുടെ ഭാവിയും.



