EntreprenuershipSuccess Story

സ്വപ്‌നം പോലൊരു സംരംഭം കൊണ്ടൊരുക്കി, വിപ്ലവകരമായ മാറ്റം!

ഇത് വെഡിങ് ഡവ്‌സ് വിജയം കൊത്തിപ്പറന്ന കഥ


ലയ രാജന്‍

പുത്തന്‍ സംരംഭങ്ങള്‍ക്കുള്ള ആശയങ്ങളും അവയുടെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന നവീന സംരംഭങ്ങളും അവയിലൂടെ വിജയിച്ച അനേകം സംരംഭകരും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ സ്വന്തം വിവാഹത്തിന്റെ സമയത്ത് തിരിച്ചറിഞ്ഞ ഒരു ബുദ്ധിമുട്ടിനെ ഒരു പുത്തന്‍ സംരംഭം ആരംഭിക്കാനുള്ള ആശയമാക്കി മാറ്റി, വിവാഹശേഷം ഉടനടി അത് നടപ്പിലാക്കി, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആ മേഖലയില്‍ സമാനതകള്‍ ഇല്ലാത്ത വിജയം കൈവരിച്ച വനിതാ സംരംഭകര്‍ വളരെ ചുരുക്കമാണ്. കോഴിക്കോട് സ്വദേശിയായ സിനോബിയയുടെ സംരംഭക ജീവിതത്തിന്റെ കഥ അങ്ങനെയൊന്നാണ്.

വിവാഹ വസ്ത്ര ആഭരണ വിപണന രംഗത്ത് വന്‍ മാറ്റം കൊണ്ടുവന്ന ആശയമാണ് ‘റെന്റല്‍ വിവാഹ വസ്ത്ര ആഭരണ സ്‌റ്റോറുകള്‍’. വിവാഹ സങ്കല്‍പ്പങ്ങളില്‍ തന്നെ വിപ്ലവകരമായ ഒരു ചുവടുമാറ്റത്തിന് വഴിയൊരുക്കിയ ഈ ആശയത്തിന് പിന്നിലെ തലച്ചോറ് സിനോബിയയുടേതാണ്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ 22 വയസ്സില്‍ വിവാഹിതയായ സിനോബിയ, തന്റെ വിവാഹസമയത്താണ് ഒന്നിലേറെ ചടങ്ങുകള്‍ക്ക് വെവ്വേറെയായി വാങ്ങേണ്ടിവരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും വരുത്തി വയ്ക്കുന്ന അധിക ചിലവിനെ കുറിച്ച് ശ്രദ്ധിക്കുന്നത്.

ചടങ്ങുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈ ചിലവ് കൂടുകയും എന്നാല്‍ ഇത്രയധികം തുക ചിലവാക്കാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് അതൊരു വിഷമമായി നില്‍ക്കുകയും ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് എന്തുകൊണ്ട് ഈ പ്രശ്‌നത്തിന് അധിക സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാത്ത ഒരു പരിഹാരം കണ്ടെത്തിക്കൂടാ എന്ന് സിനോബിയ ആലോചിക്കുന്നതും ആഭരണങ്ങളും വസ്ത്രങ്ങളും വാടകയ്ക്ക് എടുക്കുന്നത് പ്രായോഗികമാണ് എന്ന് മനസ്സിലാക്കുന്നതും. ഇതില്‍ ഒളിഞ്ഞുകിടന്ന ബിസിനസ് സാധ്യത കണ്ടെത്തിയതോടെയാണ് ‘വെഡിങ് ഡവ്‌സ്’ എന്ന വെഡിങ് റെന്റല്‍ സ്‌റ്റോര്‍ സിനോബിയ ആരംഭിക്കുന്നത്.

ഓണ്‍ലൈന്‍ സ്‌റ്റോറായി ആദ്യം ആരംഭിച്ച വെഡിങ് ഡവ്‌സ് വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടി. അന്യ ജില്ലകള്‍ തുടങ്ങി അന്യസംസ്ഥാനത്തുനിന്ന് വരെ അന്വേഷണങ്ങളും കൊറിയര്‍ ഓര്‍ഡറുകളും എത്തിയതോടെ ഓണ്‍ലൈനില്‍ നിന്ന് ഓഫ് ലൈന്‍ സ്‌റ്റോറിലേക്ക് വെഡിങ് ഡവ്‌സ് വളര്‍ന്നു.

ഒറ്റ തവണ പണമടച്ച് രണ്ടു മുതല്‍ നാലുദിവസത്തേക്ക് ആവശ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും വിശ്വസ്തതയോടെ ലഭിക്കുന്നതുകൊണ്ട് തന്നെ കേട്ടറിഞ്ഞും സംതൃപ്തരായ ഉപഭോക്താക്കളില്‍ നിന്ന് ശുപാര്‍ശ സ്വീകരിച്ചും കൂടുതല്‍ ഓര്‍ഡറുകള്‍ സ്ഥാപനത്തെ തേടിയെത്തി. അവിശ്വസനീയമായ വേഗത്തില്‍ ഈ മേഖലയില്‍ വേരുറപ്പിച്ച വെഡിങ് ഡവ്‌സ് റെന്റല്‍ ഡ്രസ്സ് ജ്വല്ലറി രംഗത്തെ കേരളത്തിലെ ആദ്യത്തെ സ്ഥാപനങ്ങളില്‍ ഒന്നാണ്.

റെന്റല്‍ വസ്ത്രങ്ങളും ആഭരണങ്ങളും ജനകീയമായി തുടങ്ങിയതോടെ ഇവിടെ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ച് ഈ മേഖലയിലേക്ക് എത്തിപ്പെട്ട പുതിയ സംരംഭകരും വെഡിങ് ഡവ്‌സില്‍ നിന്ന് റീ റെന്റല്‍ ചെയ്യുന്ന പുതിയ സ്ഥാപനങ്ങളും നിരവധിയാണ്. ഏറ്റവും അപരിചിതമായിരുന്ന ഒരു ആശയത്തെ ജനകീയമാക്കിയതിനപ്പുറം വിപ്ലവകരമായ ഒരു സാമൂഹിക മാറ്റം സൃഷ്ടിക്കുക കൂടിയായിരുന്നു സിനോബിയ.

ബിഎസ്‌സി ഓപ്‌റ്റോമെട്രിയില്‍ നിന്ന് സംരംഭകയിലേക്കുള്ള വലിയ ദൂരം സിനോബിയക്ക് ചെറുതാക്കി കൊടുത്തത് ഭര്‍ത്താവിന്റെ അകമഴിഞ്ഞ പിന്തുണയാണ്. സ്ഥാപനത്തില്‍ അധികം ജീവനക്കാര്‍ ഇല്ലാതിരുന്ന കാലത്ത് ഓണ്‍ലൈന്‍ ഓഫ് ലൈന്‍ സ്‌റ്റോറുകളുടെ മുഴുവന്‍ മേല്‍നോട്ടവും വഹിക്കുന്നതും ഒപ്പം വളരെ ചെറിയ മക്കളെ ശ്രദ്ധിക്കുന്നതുമടക്കമുള്ള ഉത്തരവാദിത്വങ്ങള്‍ ഒന്നൊഴിയാതെ വന്നിട്ടും അവയില്‍ ഒന്നും ചുവടു പിഴയ്ക്കാതെ സിനോബിയ മുന്നോട്ടുപോകുന്നത് ഭര്‍ത്താവിന്റെയും ഒപ്പം മാതാപിതാക്കളുടെയും പിന്തുണയുടെ ബലത്തിലാണ്. കേരളത്തില്‍ എല്ലാ ജില്ലകളിലും സ്വന്തം സ്‌റ്റോറുള്ള പ്രമുഖ ബ്രാന്‍ഡായി തന്റെ സ്ഥാപനത്തെ ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് സിനൂബിയയുടെ സ്വപ്‌നം !

Contact No: 9048061866, 7012302226

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button