സ്വപ്നങ്ങള്‍ തുന്നിയെടുത്ത അനിഴയുടെ Ani’s Boutique

ഓരോ നൂലിഴയിലും ഒരു സ്വപ്നമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആ നൂലിഴകളെ ജീവിത വിജയത്തിന്റെ അടയാളങ്ങളാക്കി മാറ്റാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കാറുള്ളൂ. ബാല്യത്തില്‍ അമ്മ തുന്നുന്ന വസ്ത്രങ്ങള്‍ കൗതുകത്തോടെ നോക്കിനിന്ന ഒരു പെണ്‍കുട്ടി, ഇന്ന് കോഴിക്കോടിന്റെ ഫാഷന്‍ സങ്കല്പങ്ങള്ക്ക് പുതുജീവന്‍ നല്കുന്ന ഒരു സംരംഭകയായി. തന്റെ കഠിനാധ്വാനം കൊണ്ടും തനിമയാര്‍ന്ന ഡിസൈനുകള്‍ കൊണ്ടും Ani’s Boutique എന്ന ബ്രാന്‍ഡിനെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമാക്കാന്‍ കോഴിക്കോട്ടുകാരി അനിഴയ്ക്ക് സാധിച്ചു.

അമ്മയുടെ തുന്നല്‍ മെഷീന്റെ ശബ്ദം നിറഞ്ഞതായിരുന്നു അനിഴയുടെ ബാല്യം. സ്വന്തം വസ്ത്രങ്ങള്‍ സ്വയം തുന്നിക്കൊണ്ടായിരുന്നു തുടക്കം. എന്നാല്‍ അന്നൊന്നും ഇതൊരു കരിയറായി മാറുമെന്ന് അനിഴ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമ നേടിയെങ്കിലും ഒരു ബിസിനസ്സ് തുടങ്ങുക എന്നത് ലക്ഷ്യമായിരുന്നില്ല. എന്നാല്‍ കാലം അനിഴയ്ക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. അച്ഛനായിരുന്നു ഫാഷന്‍ ഡിസൈനിങ്ങിന് ചേരാന്‍ അനിഴയെ പ്രേരിപ്പിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ അച്ഛന് തന്നെയാണ് അനിഴയുടെ തണലും കരുത്തും. സുഹൃത്തിനായി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു അനിഴയെന്ന ഡിസൈനറുടെ തലവര മാറ്റിയത്.

ആദ്യഘട്ടത്തില്‍ ഓഫ്ലൈന് ഷോപ്പിലൂടെയായിരുന്നു പ്രവര്‍ത്തനമെങ്കിലും ഇന്ന് Ani’s Boutique ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സജീവമാണ്. പ്രവാസിയായ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ അനിഴയുടെ യാത്രയ്ക്ക് കരുത്തേകുന്നുണ്ട്. പ്രീമിയം വെഡിങ് വര്‍ക്കുകള്‍ മുതല്‍ ബജറ്റ് ഫ്രണ്ട്ലി വസ്ത്രങ്ങള്‍ വരെ ലഭ്യമാണ് എന്നതാണ് ഈ സംരംഭത്തെ ശ്രദ്ധേയമാക്കുന്നത്. ബ്രൈഡല്‍ ഗൗണുകള്‍, സാരികള്‍, ഗ്രൂം ഡ്രസ്സുകള്‍ എന്നിവയിലെല്ലാം അനിഴയുടെ മാന്ത്രിക സ്പര്‍ശം കാണാം. കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളിലും തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്താന്‍ Anis Boutique ന് സാധിച്ചിട്ടുണ്ട്. പുതിയ മോഡലുകള്‍ ക്രിയേറ്റ് ചെയ്യുന്നതിലൂടെ തനിമ നിലനിര്‍ത്തുക എന്നതാണ് ഈ സംരംഭത്തിന്റെ വിജയരഹസ്യം.

പരസ്യങ്ങളേക്കാള്‍ ഉപരിയായി വായ്മൊഴിയിലൂടെ എത്തിയ ഉപഭോക്താക്കളാണ് അനിഴയുടെ സമ്പാദ്യം. സുഹൃത്തുക്കളില്‍ തുടങ്ങി ഇന്ന് വലിയൊരു കസ്റ്റമര്‍ നെറ്റ്വര്‍ക്കിലേക്ക് അനിഴ വളര്‍ന്നു കഴിഞ്ഞു. ഉപഭോക്താക്കളുടെ താല്പര്യങ്ങള് കൃത്യമായി മനസ്സിലാക്കി, അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഒരുക്കി നല്കുന്നു എന്നതാണ് സ്ഥാപനത്തിന്റെ കരുത്ത്.
ഏതൊരു സംരംഭവും വിജയിക്കുന്നത് അതിന് പിന്നിലെ കഠിനാധ്വാനം കൊണ്ടാണ്. ഡിസൈനിംഗിനോടുള്ള തന്റെ ഇഷ്ടത്തെ ഒരു പ്രൊഫഷനായി മാറ്റിയ അനിഴ, പുതുതലമുറയിലെ വനിതാ സംരംഭകര്‍ക്ക് ഒരു മാതൃകയാണ്. സ്വപ്നങ്ങളിലേക്ക് തുന്നിക്കയറാന് ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്തുറ്റ പാഠമാണ് അനീസ് ബുട്ടീക് നല്‍കുന്നത്.



