EduPlus

ദി ചാമിങ് എന്റര്‍പ്രണര്‍

കരിയറില്‍ മുന്നേറാന്‍ അക്കാഡമിക് യോഗ്യത മാത്രം മതിയാകില്ലെന്ന തിരിച്ചറിവാണ് രോഷ്‌നിയെ സംരംഭകയാക്കിയത്. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദവുമായി, ഉദ്യോഗമോഹവുമായി മാത്രം കഴിഞ്ഞിരുന്ന രോഷ്‌നിയുടെ മനസ്സില്‍ സംരംഭകമോഹം പൊട്ടിമുളച്ചത് യാദൃശ്ചികമായാണ്.

പ്രശസ്ത കമ്പനിയുടെ ഇന്റര്‍വ്യുയില്‍, തിയററ്റിക്കല്‍ നോളജോ വര്‍ക് എക്‌സ്പീയന്‍സോയില്ലെന്ന കാരണത്താല്‍ തഴയപ്പെട്ടതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനെത്തുടര്‍ന്ന് ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുമാസത്തെ ടെക്‌നോളജി കോഴ്‌സിനു ചേരുകയായിരുന്നു. പുതിയ അറിവുകളും പുത്തന്‍ ആശയങ്ങളും രോഷ്‌നിയുടെ തലച്ചോറിലേക്ക് ആവാഹിക്കപ്പെടുന്നത് അതിനുശേഷമാണ്.
ടെക്‌നോളജിയിലെ പുതിയ അറിവുകള്‍ നല്‍കി, ബിരുദധാരികളെ അവരുടെ ‘ഡ്രീം കരിയറി’ന് പ്രാപ്തരാക്കുന്ന ‘എജ്യൂക്ഷേത്ര’ എന്ന തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനം അങ്ങനെ പിറവിയെടുക്കുകയായിരുന്നു.

കഴിഞ്ഞ 18 വര്‍ഷമായി തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ചരിത്രപരമായ വിപ്ലവമാണ് എജ്യൂക്ഷേത്ര സൃഷ്ടിച്ചത്. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ മികച്ച ഉദ്യോഗസ്ഥരാക്കി മാറ്റിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് എജ്യൂക്ഷേത്രയും അതിന് ചുക്കാന്‍ പിടിക്കുന്ന രോഷ്‌നിയും. പുതിയ തരം ടെക്‌നോളജി ആര്‍ജ്ജിക്കുന്നതിലുള്ള പ്രാവീണ്യം നോക്കിയാണ് കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ ജോലിക്കെടുക്കുന്നത്. ഇത്തരമൊരു ചലഞ്ചാണ് ‘എജ്യൂക്ഷേത്ര’ ഏറ്റെടുത്തിരിക്കുന്നത്.

60000-ത്തോളം വിദ്യാര്‍ത്ഥികള്‍ ഇതിനകം എജ്യുക്ഷേത്രയുടെ ഭാഗമായി വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലിലുള്ള പ്രവര്‍ത്തി പരിചയം നല്‍കുക, പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്നോവേഷന്‍ ഹബ്, ബ്ലോക് ചെയിന്‍, റോബോട്ടിക്‌സ്, ക്രിപ്‌റ്റോ കറന്‍സി തുടങ്ങിയവ പരിചയപ്പെടാനുതകുന്ന തരത്തിലുള്ള സിലബസാണ് ‘എജ്യുക്ഷേത്ര’ തയ്യാറാക്കുന്നത്. ‘ക്യാമ്പസ് സെലക്ഷന്‍’ വഴിയും അല്ലാതെയും ജോലി ലഭിക്കാത്ത ബി.ടെക് ബിരുദധാരികളാണ് കൂടുതലും ‘എജ്യുക്ഷേത്ര’യെ അന്വേഷിച്ചെത്തുന്നത്. അതാത് കമ്പനികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നതും കാലത്തിനനുസരിച്ച് മാറുന്നതുമായ സാങ്കേതിക വിദ്യകള്‍ ശേഖരിച്ച് വിദ്യാര്‍ത്ഥികളുടെ അഭിരുചി നോക്കി പരിശീലിപ്പിച്ച് ജോലി നേടിക്കൊടുക്കുക എന്ന ഉത്തരവാദിത്വവും ‘എജ്യുക്ഷേത്ര’ ഏറ്റെടുക്കുന്നു. ചുരുക്കത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ നിന്നും തൊഴിലിലേക്കെത്തിക്കുന്ന പാലമാണ് ഇന്ന് എജ്യുക്ഷേത്ര.

അതോടോപ്പം തന്റെ സ്ഥാപനത്തിന് സാമൂഹിക പ്രതിബദ്ധത കൂടി ഉണ്ടാകണമെന്ന വാശി കൂടിയുണ്ട് രോഷ്‌നിയ്ക്ക്. 2016-17ല്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനുമായുള്ള സഹകരണത്തോടെ 240 വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പ് നല്‍കി സൗജന്യമായി പഠിപ്പിച്ചു. കോര്‍പറേറ്റ്, സോഷ്യല്‍ റെസ്‌പോസിബിലിറ്റി (CSR)യുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാര്‍ക്ക് ക്ലാസുകള്‍ നല്‍കി. കലൂര്‍, കടവന്ത്ര, തൃപൂണിത്തുറ, മൂവാറ്റുപുഴ, വൈറ്റിലയിലുമായി അഞ്ച് സെന്ററുകളാണ് എജ്യുക്ഷേത്രയ്ക്കുള്ളത്. തുടക്കക്കാരായ സംരംഭകരെയും ലാഭേച്ഛ കൂടാതെ എജ്യുക്ഷേത്ര സഹായിക്കുന്നു.

തുടക്കം മുതലേ തന്നോടൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരാണ് തന്റെ കരുത്തെന്ന് രോഷ്‌നി പറയുന്നു. കൊച്ചിന്‍ റിഫൈനറീസിന്‍ കെമിക്കല്‍ എന്‍ജിനീയര്‍ ആണ് ഭര്‍ത്താവ് ബിനു. മകള്‍ റിത്വിക പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഇവരുടെ സഹകരണമാണ് തന്നെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് റോഷ്‌നി പറയുന്നു. വിജയരഹസ്യത്തെകുറിച്ച് ചോദിച്ചാല്‍ രോഷ്‌നിയുടെ പ്രതികരണം ഇങ്ങനെ: ”ദൈവം തന്നെയാണ് രഹസ്യം. പിന്നെ ഒരടിപൊളി ടീമും”.
സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്, മെഷീന്‍ലേണിംഗ് NLP റോബോട്ടിക്, ബ്ലോക്ക് ചെയിന്‍ ബിഗ് ഡാറ്റാ ഹാന്‍ഡൂപ്പ്, ക്ലൗഡ് കംപ്യൂട്ടിംഗ് മീന്‍സ്റ്റാക്ക്, ഡാറ്റാ അനലൈറ്റിക്, ജാവാ ആന്‍ഡ്രോയിഡ് ios php ഡോട്‌നെറ്റ്, മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ്, വെബ് ഡിസൈനിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയാണ് പ്രധാനമായും ഇവിടെ നടത്തുന്ന കോഴ്‌സുകള്‍.

രോഷ്‌നിയ്ക്കുണ്ടായ ഒരു തിക്താനുഭവത്തിന്റെ ‘റിസള്‍ട്ടാ’ണ് എജ്യൂക്ഷേത്ര. തിക്താനുഭവത്തെ ഒരാള്‍ തന്റെ വിജയത്തിനായി പ്രയോജനപ്പെടുത്തിയാല്‍, നമുക്കയാളെ മാതൃകയാക്കാം… കണ്ണുമടച്ച് വിശ്വസിക്കാം, ഏതൊരു ഉദ്യോഗാര്‍ത്ഥിയ്ക്കും!

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close