EntreprenuershipSuccess Story

ടാറ്റൂയിങ് വിഷ്ണുവിന് വെറുമൊരു ജോലി മാത്രമല്ല, 500 രൂപ മുതലുള്ള ടാറ്റൂ ഡിസൈനുകളുമായി ‘Getinked Tattoo Studio’

വെറുമൊരു ട്രെന്‍ഡ് മാത്രമാണോ ടാറ്റൂയിങ്. അല്ല, ചിലര്‍ക്കെങ്കിലും അതൊരു ഓര്‍മയാണ്. തന്റെ പ്രിയപ്പെട്ടവരുടെ ടാറ്റു ചെയ്യുന്നതിനോട് മലയാളികള്‍ക്കുള്ള താല്പര്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. പ്രിയപ്പെട്ടവരുടെ പേര്, ചിത്രം, ഇഷ്ടപ്പെടുന്ന വാക്കുകള്‍, സ്വപ്‌നം തുടങ്ങി പല വിഷയങ്ങളും ഉടലെഴുത്തിന്റെ ഭാഗമായി ശരീരത്തില്‍ വരയ്ക്കപ്പെടുമ്പോള്‍ കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 250ലധികം ടാറ്റൂ സ്റ്റുഡിയോകളാണ്. ഒരു വരുമാനമാര്‍ഗം എന്നതിലുപരി തന്റെ പാഷനും കരിയര്‍ ഇതാണെന്ന് തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശി വിഷ്ണു ലാല്‍ ബാബു.

പഠിച്ചുകൊണ്ടിരുന്ന സമയം മുതല്‍ ടാറ്റൂയിങ്ങിനോട് തോന്നിയ താല്പര്യമാണ് വിഷ്ണുവിനെ വരകളുടെ ലോകത്തേക്ക് കൊണ്ടെത്തിച്ചത്. നിറങ്ങളുടെ ലോകത്തേക്ക് എത്തുന്നതിനു മുന്‍പേ ഈ യുവാവ് ഏഴര വര്‍ഷക്കാലം വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. ഖത്തറില്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന വിഷ്ണുവിന് നാട്ടിലെത്തിയശേഷം തിരികെ വിദേശത്തേക്ക് പോകാന്‍ കഴിയാതെ വന്നതാണ് സ്വന്തം പാഷന് പിന്നാലെ സഞ്ചരിക്കാനുള്ള കാരണമായി തീര്‍ന്നത്.

ചെറുപ്പത്തില്‍ തോന്നിയ ഇഷ്ടം ഉയര്‍ന്ന തൊഴിലിനും പ്രിയപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ക്കും വേണ്ടി മാറ്റിവച്ചെങ്കിലും മനസ്സ് അതില്‍ തന്നെ തറച്ചു കിടന്നിരുന്നു. നാട്ടില്‍ നില്‍ക്കേണ്ട സാഹചര്യത്തിലും ഇഷ്ടത്തിന് പിന്നാലെ പായാന്‍ വിഷ്ണുവിനെ പ്രേരിപ്പിച്ച ഘടകവും അതുതന്നെ. തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിന് സമീപം രണ്ടുവര്‍ഷം മുമ്പ് ‘ഗെറ്റ് ഇന്‍ക്ഡ് ടാറ്റു സ്റ്റുഡിയോ’ എന്ന സംരംഭം ആരംഭിച്ചപ്പോള്‍ പോലും വിഷ്ണുവിന് ഒരുപാട് വേദനിപ്പിക്കുന്ന വാക്കുകള്‍ മറ്റുള്ളവരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഭാര്യ ജിനി നല്‍കിയ പിന്തുണയും പാഷനോടുള്ള അടങ്ങാത്ത പ്രണയവും ആയിരുന്നു ഈ കലാകാരന് മുന്നോട്ടുള്ള യാത്രയുടെ കൈമുതല്‍.

കോവിഡ് കാലഘട്ടത്തില്‍ യൂട്യൂബില്‍ നോക്കിയാണ് ആദ്യമായി ടാറ്റുവിനെ കുറിച്ച് വിഷ്ണു പഠിച്ചത്. പിന്നീട് തിരുവനന്തപുരത്തുള്ള സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റോടുകൂടി കോഴ്‌സ് പൂര്‍ത്തീകരിക്കുകയും തൊട്ടടുത്ത മാസം ഗേറ്റ് ഇന്‍ക്ഡ് ടാറ്റൂ സ്റ്റുഡിയോ എന്ന സ്ഥാപനം ആരംഭിക്കുകയുമായിരുന്നു.

‘ഒരു വ്യക്തി അയാളുടെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യമായിരിക്കും എപ്പോഴും ടാറ്റുവായി പിറവി കൊള്ളുന്നത്. അതുകൊണ്ടുതന്നെ അവര്‍ ചെയ്യുന്ന ടാറ്റുവിലൂടെ അത് ചെയ്തു നല്‍കിയ കലാകാരനും എന്നും നിലനില്‍പ്പ് ഉണ്ടാകു’മെന്നാണ് വിഷ്ണു പറയുന്നത്. ‘തനിക്ക് എന്തെങ്കിലും സംഭവിച്ചാലും തന്നിലൂടെ മറ്റുള്ളവര്‍ കണ്ട കലാസൃഷ്ടിക്ക് എന്നും ജീവനുണ്ടാകും എന്നും അതിലൂടെ താനും തന്റെ ഓര്‍മകളും എന്നും നിലനില്‍ക്കു’മെന്നും ഈ കലാകാരന്‍ പറയുന്നു. ഈയൊരു മേഖലയില്‍ നിറഞ്ഞുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിക്കുന്ന അടിസ്ഥാന കാരണങ്ങളിലൊന്നും അത് തന്നെയാണെന്നാണ് ഇദ്ദേഹം പറയുന്നത്.

അച്ഛനില്‍ നിന്നാണ് ചിത്രം വര വിഷ്ണു പഠിച്ചെടുത്തത്. നന്നായി വരയ്ക്കുമായിരുന്ന അച്ഛനെ കണ്ടു പഠിച്ചത് കൊണ്ടാകണം നന്നേ ചെറുപ്പത്തില്‍ തന്നെ വിഷ്ണു മികച്ച രീതിയില്‍ ചിത്രം വരയ്ക്കുമായിരുന്നു. ഇന്ന് താന്‍ കരിയറില്‍ തിളങ്ങിനില്‍ക്കുന്നതില്‍ അച്ഛന്‍ നല്‍കിയ സംഭാവന വിലമതിക്കാന്‍ കഴിയാത്തതാണെന്ന് ഉറപ്പിച്ചു പറയുവാന്‍ ഈ ചെറുപ്പക്കാരന് കഴിയും.

വളരെയധികം ശ്രദ്ധയും ക്ഷമയും വേണ്ട ഒരു തൊഴില്‍ കൂടിയാണ് ടാറ്റുയിങ്. തന്നെ സമീപിക്കുന്ന വ്യക്തികളുടെ ഇഷ്ടങ്ങള്‍ക്ക് പുറമേ ഓരോ കലാസൃഷ്ടിയിലും അത് വരയ്ക്കുന്ന കലാകാരന്‍ ഒരു ജീവന്‍ കൂടി ഒളിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് ഉപകരണത്തിലെ സൂചികൊണ്ട് ത്വക്കിന്റെ രണ്ടാം പാളിയിലേക്ക് മഷി കുത്തിവയ്ക്കുന്നതാണ് ടാറ്റൂ ചെയ്യുന്ന രീതി എന്നതുകൊണ്ട് തന്നെ ഹൈക്വാളിറ്റി ഇംപോര്‍ട്ടഡ് ഡിസ്‌പോസിബിള്‍ സൂചികളും ട്യൂബുകളും മഷികളും ക്രീമുകളും ഒക്കെയാണ് വിഷ്ണുലാല്‍ തന്റെ സ്റ്റുഡിയോയില്‍ ഉപയോഗിക്കുന്നത്. അത്രയും കരുതല്‍ സ്വീകരിക്കുന്നതുകൊണ്ടുതന്നെ ഇതുവരെ വിഷ്ണുവിനെ കുറിച്ചോ, അദ്ദേഹത്തിന്റെ സ്ഥാപനത്തെ കുറിച്ചോ ആര്‍ക്കും ഒരു പരാതി പറയാനുള്ള സന്ദര്‍ഭം വന്നിട്ടില്ല.

ചെറിയ ടാറ്റുകള്‍ ചെയ്യാന്‍ ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമാണ് വിഷ്ണുവിന് വേണ്ടി വരുന്നത്. ചില സാഹചര്യത്തില്‍ സമയക്രമം അല്പം നീണ്ടുപോയാലും ഇവിടേക്ക് വരുന്നവര്‍ക്ക് ബോറടിക്കും എന്ന ചിന്ത വേണ്ട. ഒരു ടാറ്റു ആര്‍ട്ടിസ്റ്റ് എന്നതിലുപരി നല്ലൊരു മജീഷ്യന്‍ കൂടിയായ വിഷ്ണു ഇവിടെ എത്തുന്നവരെ മാജിക് ചെയ്തു കാണിച്ചും രസിപ്പിക്കാറുണ്ട്.

ടാറ്റു ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് സാധാരണക്കാരാണെന്നതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രാപ്യമായ രീതിയിലുള്ള വില (500 രൂപ മുതല്‍)യിലാണ് ഇവിടെ ടാറ്റു ചെയ്ത് നല്‍കുന്നത്. പണത്തെക്കാള്‍ അധികം ഒരുപാട് ആളുകള്‍ക്ക് ടാറ്റൂ ചെയ്ത് നല്‍കണമെന്ന ആഗ്രഹമാണ് വിഷ്ണു ലാലിനെ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നയിച്ചത്.

18 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്കാണ് ഗെറ്റ് ഇന്‍ക്ഡില്‍ ടാറ്റൂ ചെയ്ത് നല്‍കുന്നത്. പതിനായിരക്കണക്കിന് ഡിസൈനുകള്‍ വിഷ്ണു ലാലിന്റെ കയ്യില്‍ നിലവിലുണ്ട്. അതിനുപുറമേ ആളുകളുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള ഡിസൈനുകളും ഇദ്ദേഹം ചെയ്തു നല്‍കുന്നു. തനിക്ക് ടാറ്റൂ മേഖലയിലുള്ള കഴിവും അറിവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കണമെന്ന താല്പര്യം കൊണ്ട് ആഴ്ചയില്‍ ആറുദിവസം തന്റെ സ്ഥാപനത്തില്‍ ഈ കലാകാരന്‍ ആളുകള്‍ക്ക് ക്ലാസ് എടുത്ത് നല്‍കുന്നു. രണ്ടുവര്‍ഷംകൊണ്ട് കേരളത്തിന്റെ പല ഭാഗത്തുനിന്നുള്ള ആയിരക്കണക്കിനാളുകള്‍ക്ക് ടാറ്റു ചെയ്ത് നല്‍കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് വിഷ്ണുലാല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 6305 487 457

https://instagram.com/vichu_here?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

https://www.facebook.com/vishnulalbabuhere?mibextid=ZbWKwL

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button