EntertainmentSuccess Story

സ്വാദ് ഇനി പ്രകൃതിയിലൂടെ….

ഇന്ത്യയിലും വിദേശത്തുമായി ഏറെ ഫാന്‍സുള്ള പ്രകൃതി ഫുഡ്‌സിന്റെയും സ്വന്തം അടുക്കളയില്‍ തന്റെ കസ്റ്റമേഴ്‌സിനായി വിവിധ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്ന പ്രീതി എന്ന വനിത സംരംഭകയുടെയും വിജയകഥ…

ആത്മവിശ്വാസവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ടെങ്കില്‍ ഒരു സ്ത്രീയ്ക്ക് തന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ഇരട്ടി ഊര്‍ജം നല്‍കും എന്നതിന്റെ ഉദാഹരണമാണ് പ്രീതി എന്ന വീട്ടമ്മ. പഠനശേഷം ഏവരെയും പോലെ മികച്ചൊരു ജോലിയോടു കൂടിയാണ് പ്രീതിയുടെ കരിയര്‍ ആരംഭിച്ചത്. നാലു വര്‍ഷത്തോളം തന്റെ ജോലിയില്‍ ശോഭിച്ച പ്രീതിക്ക് പിന്നീട് ആരോഗ്യകാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ വെറുതെയിരുന്ന് തന്റെ സമയം കളയാന്‍ പ്രീതി ഒരുക്കമായിരുന്നില്ല. തനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നും വരുമാനം കണ്ടെത്തണമെന്നുമുള്ള പ്രീതിയുടെ അതിയായ ആഗ്രഹത്തില്‍ നിന്നാണ് ‘പ്രകൃതി ഫുഡ്‌സ്’എന്ന സംരംഭത്തിന്റെ ആരംഭം.

2019 ലാണ് പ്രീതി പ്രകൃതി ഫുഡ്‌സിന് തുടക്കം കുറിച്ചത്. ഈന്തപ്പഴത്തിന്റെ അച്ചാറില്‍ തുടങ്ങി, ഇന്ന് 12 ഓളം വിഭവങ്ങള്‍ സ്വന്തം അടുക്കളയില്‍ തന്നെ കസ്റ്റമേഴ്‌സിനായി പ്രീതി തയ്യാറാക്കി കൊടുക്കുന്നു. വെജ് & നോണ്‍വെജ് അച്ചാറുകള്‍, ചമ്മന്തി പൊടി, സ്പൈസി പെരുങ്കായം എന്നിങ്ങനെ 12 ഓളം വിഭവങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ചും അല്ലാതെയും ചെയ്തു കൊടുക്കുന്നു. പ്രകൃതി ഫുഡ്‌സിന്റെ രുചി അറിഞ്ഞ എല്ലാ കസ്റ്റമേഴ്‌സിനും എല്ലാം വിഭവങ്ങള്‍ക്കും പ്രിയപ്പെട്ടതാണ്.

ഏറ്റവും ഗുണമേന്മയുള്ള പ്രോഡക്ടുകള്‍ തന്നെ കസ്റ്റമേഴ്‌സിന് നല്കണമെന്നത് പ്രീതിക്ക് നിര്‍ബന്ധമാണ്. ഇതുതന്നെയാണ് പ്രീതി എന്ന വനിതാ സംരംഭകയെ വിജയത്തിലേക്ക് എത്തിച്ചത്. പ്രകൃതി ഫുഡ്‌സ് എന്ന ബ്രാന്റിനെ ആഗോളതലത്തില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് പ്രീതി.

പാലക്കാട് സ്വദേശിനിയായ പ്രീതി വിവാഹശേഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്. കൊച്ചിയിലെ തന്റെ അടുക്കളയിലാണ് പ്രിയപ്പെട്ട കസ്റ്റമേഴ്‌സിനുള്ള ഓര്‍ഡറുകള്‍ തയ്യാറാക്കുന്നത്. കോവിഡ് കാലഘട്ടം പിടിച്ചുലച്ചെങ്കിലും ആഗ്രഹിച്ചത് പോലെ പ്രകൃതി ഫുഡ്‌സിനെ ഒരു ബ്രാന്‍ഡ് ആക്കി മാറ്റാന്‍ സാധിച്ചു എന്ന് പ്രീതി പറയുന്നു.

നാലുവര്‍ഷംകൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നിരവധി കസ്റ്റമേഴ്‌സിന്റെ വിശ്വാസം പിടിച്ചുപറ്റാന്‍ പ്രീതിക്ക് സാധിച്ചു. ദൃഢനിശ്ചയവും ഭര്‍ത്താവായ പി എസ് ഗിരീഷിന്റെയും മക്കളായ ഗൗതം കൃഷ്ണയുടെയും ഗൗരവ കൃഷ്ണയുടെയും പൂര്‍ണ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് പ്രീതി പറയുന്നു.
യാതൊരു പ്രീസര്‍വേറ്റീവ്‌സും ചേര്‍ക്കാതെ പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്താണ് പ്രീതി ഓരോന്നും തയ്യാറാക്കുന്നത്.

അടുക്കള ജോലിയ്ക്കിടെ എന്നും ഒരു ഐറ്റം തയ്യാറാക്കി സ്റ്റോക്ക് ചെയ്യും. അച്ചാറുകളിലും ചമ്മന്തിപ്പൊടികളിലും ചേര്‍ക്കുന്ന പൊടികളെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കുന്നവയാണ്. മായമില്ലാത്ത രുചിക്കൂട്ടുകളാണ് പ്രീതിക്ക് ഇത്രയേറെ കസ്റ്റമേഴ്‌സിനെ നേടിക്കൊടുത്തത്. സാധനത്തിന്റെ വില നോക്കാതെ, ഗുണമേന്മ നോക്കിയാണ് ഓരോരുത്തരും വീണ്ടും ഓര്‍ഡറുകള്‍ നല്‍കുന്നതെന്ന് പ്രീതി പറയുന്നു.

”എന്നെക്കൊണ്ട് സാധിക്കും എന്ന് സ്വയം മനസ്സിലാക്കി മുന്നോട്ടു വരണം”, സ്വന്തമായി വരുമാനം നേടണമെന്ന ലക്ഷ്യമുള്ളവരോട് പ്രീതിക്ക് പറയാനുള്ളത് ഇതാണ്. പ്രകൃതി ഫുഡ്‌സ് മികച്ച വിജയമാക്കുന്നതിന് വളരെയധികം പിന്തുണയും സഹായവും നല്‍കിയ തന്റെ എല്ലാ നല്ല കസ്റ്റമേഴ്‌സിനും നന്ദി പറയാനും ഈ അവസരം വിനിയോഗിക്കുന്നതായി പ്രീതി സക്‌സസ് കേരളയോട് പറഞ്ഞു.

Contact No: 8848853736

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button