Entreprenuership

ആട് വളര്‍ത്തലും സംരംഭ സാധ്യതകളും

ദീര്‍ഘകാല പ്രവാസജീവിതം… ഒടുവില്‍ നാട്ടിലേക്കുള്ള യാത്ര… പക്ഷേ, വിശ്രമജീവിതമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വന്തം നാട്ടില്‍ വന്നു നാട്ടിനു കൂടി നേട്ടമാകുന്ന രീതിയില്‍ ഒരു സംരംഭം ആരംഭിക്കുകയായിരുന്നു. പ്രവാസ ജീവിതത്തിനിടയില്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒട്ടേറെ സ്വാധീനിച്ച ഒരു നേര്‍ക്കാഴ്ചയായിരുന്നു സൗദിയിലെ ഗോട്ട് ഫാമുകള്‍.

സൗദിയിലെ സ്വദേശികള്‍ നല്ലൊരു വരുമാന മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തിയിരുന്നതാണ് ഈ ഗോഡ് ഫാമുകള്‍. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ അദ്ദേഹം, തന്നെ സ്വാധീനിച്ച ഈ ഒരു പദ്ധതി സ്വന്തം ജീവിതത്തിലൂടെ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഈ ഒരു സംരംഭവുമായി മുന്നോട്ടു പോകാന്‍ വിദേശ ജീവിതത്തിലെ അനുഭവങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. അങ്ങനെയാണ് ഏദന്‍ ഗോട്ട് ഫാമിനു ഇഹ്‌ലമുദ്ദിന്‍ ബിന്‍ സുലൈമാന്‍ തുടക്കം കുറിച്ചത്.

പ്രാരംഭത്തില്‍ ഉമ്മയില്‍ നിന്നും വാങ്ങിയ 48,000 രൂപയായിരുന്നു മൂലധനമായി ഉണ്ടായിരുന്നത്. അതു ഉപയോഗിച്ചു അദ്ദേഹം ആടുകളെ വാങ്ങുകയും ഒരു ഫാം ഉണ്ടാക്കുകയും ചെയ്തു. ഫാം നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന അവസരത്തിലാണ് ഇഹ്‌ലമുദ്ദിന്‍ ബിന്‍ സുലൈമാനിനു ആടുവളര്‍ത്തലില്‍ കൂടുതല്‍ അറിവ് നേടണമെന്ന് തോന്നിയത്. അങ്ങനെ അദ്ദേഹം കേരളത്തിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു അവിടങ്ങളിലെ ആടുവളര്‍ത്തല്‍ രീതിയെ കുറിച്ചു പഠിച്ചു.
കേരളത്തിലെ ആടു ഫാമുകള്‍ പരാജയപ്പെടുന്നതിന്റെയും ആടു വളര്‍ത്തല്‍ നഷ്ടമാണെന്ന പരക്കെയുള്ള ആക്ഷേപത്തിനും അടിസ്ഥാന കാരണം കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു.

വളരെ വലിയ മുതല്‍മുടക്ക് ചെയ്യുന്ന ഫാമുകളാണ് ലാഭകരമായി പ്രവര്‍ത്തിക്കാത്തതെന്ന് അദ്ദേഹം കണ്ടെത്തി. തുടക്കക്കാര്‍ ചെറിയ നിലയില്‍ തുടങ്ങി, പടിപടിയായി വലിയ നിലയിലേക്ക് വളര്‍ത്തികൊണ്ടു വരുന്നതാണ് ശരിയായ രീതിയെന്നും സുലൈമാന്‍ കണ്ടെത്തി. ഒപ്പം, ആടുകളുടെ പ്രജനന രീതി, ആഹാരരീതി എന്നിവയെക്കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും ഗഹനമായി പഠിച്ചു. താന്‍ അന്വേഷിച്ചു കണ്ടെത്തിയ അറിവുകളെല്ലാം അദ്ദേഹം പ്രായോഗിക തലത്തില്‍ കൊണ്ടുവന്നു.

ഏദന്‍ ഗോട്ട് ഫാമിന്റെ പ്രവര്‍ത്തന രീതി
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളെ നമ്മുടെ നാട്ടില്‍ എത്തിക്കുകയും അതിനെ നമ്മുടെ നാട്ടിലുള്ള ആടുകളുമായി ക്രോസ് ചെയ്തു നല്ല വളര്‍ച്ചയും പാല്‍ ഉല്പാദനവും തരുന്ന പുതിയ ബ്രീഡ് സൃഷ്ടിക്കുകയാണ് ഇഹ്‌ലമുദ്ദിന്‍ ബിന്‍ സുലൈമാന്‍. ഇതിലൂടെ പ്രത്യുല്‍പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടിയ സങ്കരയിനം ആടുകളെ ലഭിക്കുന്നു. അതോടൊപ്പം, അന്യ സംസ്ഥാനത്തു നിന്നും കൊണ്ടു വരുന്ന ആടുകളെയും ഇവയുടെ ക്രോസ് ബ്രീഡുകളെയും ആവശ്യാനുസരണം മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇതിനു പുറമെ ബ്രീഡ് ആടുകളെ മാറ്റിംഗ് ചെയ്തു കൊടുക്കുന്നുണ്ട്. ഇങ്ങനെ മാറ്റിംഗ് ചെയ്യപ്പെടുന്നവയില്‍ നിന്ന് ഹൈബ്രീഡ് ആടുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരിശ്രമ ലക്ഷ്യം.

ഏദന്‍ ഗോട്ട് ഫാമിലെ ബ്രീഡുകള്‍
യുപി ജമുനാപ്യാരി, രാജസ്ഥാന്‍ സിരോഹി, സോജിത്, പര്‍പത് സരി, മാര്‍വാരി, ഗുജറാത്തി, സലവാടി, പഞ്ചാബ് ബീറ്റല്‍ എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആടുകളും അവയുടെ ക്രോസ് ആടുകളും നാടന്‍ ആടുകളും ഏദന്‍ ഗോട്ട് ഫാമില്‍ ലഭിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിനു സമീപം എരുത്താവൂര്‍ എന്ന സ്ഥലത്താണ് ഏദന്‍ ഗോട്ട് ഫാം സ്ഥിതിചെയ്യുന്നത്.

കോഴിക്കോട് വടകര മൂരാട് എന്ന സ്ഥലത്തും ഏദന്‍ ഗോട്ട് ഫാമിന്റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നു. കേരളത്തിനു പുറത്തു പഞ്ചാബിലും രാജസ്ഥാനിലും നിലവില്‍ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നുമാണ് കേരളത്തിലേക്ക് മുന്തിയ ഇനം ആടുകളെ എത്തിക്കുന്നത്. ആടുകളുടെ ഗുണനിലവാരം കണക്കിലെടുത്ത്, ഏദന്‍ ഗോട്ട് ഫാമിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

ആട് വളര്‍ത്തല്‍ കേന്ദ്രം നല്ലൊരു സംരംഭ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ഇഹ്‌ലമുദ്ദിന്‍ ബിന്‍ സുലൈമാന്‍. മികച്ച ഒരു സംരംഭം എന്നതിനു പുറമേ നല്ലൊരു വരുമാനമാര്‍ഗം കൂടിയാണ് ഈ ഗോട്ട് ഫാം.
അത്യുല്പാദന ശേഷിയുള്ള മികച്ച ആടുകളെ വിപണിയിലെത്തിക്കുന്നതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് ഒരു പുത്തന്‍ പ്രതീക്ഷ കൂടിയാണ് ഏദന്‍ ഗോട്ട് ഫാം. ഒപ്പം, കൂടുതലായി മാംസം ഉല്പാദിപ്പിക്കുന്ന ആടുകളെ സൃഷ്ടിക്കുന്നതിനും ഏദന്‍ ഗോട്ട് ഫാം ലക്ഷ്യമിടുന്നു. നിലവില്‍ ഏഴ് ലക്ഷത്തിലധികം ആടുകളെയാണ് മാംസത്തിനായി കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നത്. മാംസത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണതയ്ക്കും പടിപടിയായി അന്ത്യം കുറിയ്ക്കാന്‍ കഴിയും.

ഏദന്‍ ഗോട്ട് ഫാം
എരുത്താവൂര്‍, ബാലരാമപുരം,തിരുവനന്തപുരം

Phone: 9895489695, 7012618288
www.edengoatfarm.com
Facebooke: Ehilamudeen Sulaiman
Wattapp: 9895489695

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button