EntreprenuershipSuccess Story

മനശക്തിയിലൂടെ ജീവിത വിജയം; റിയല്‍ ടോക്ക് ഇന്നോവേറ്റ് യുവര്‍ ലൈഫ്

മനശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത്. സത്യത്തിന്റെ തിളക്കമുള്ള ഈ വാക്കുകള്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടേതാണ്. ഒരു വിജയവും അപ്രാപ്യമല്ല. അത് നേടാനുള്ള അത്ഭുത സിദ്ധി ഓരോ വ്യക്തിയുടെയും കൈവശമുണ്ട്. അതാണ് മനശക്തി.

കാലത്തിന്റെ കൈകള്‍ക്ക് തകര്‍ക്കാനാവാത്ത പിരമിഡുകള്‍, താജ്മഹല്‍, ചൈനയിലെ വന്‍മതില്‍, ആകാശത്തെ ഭേദിക്കുന്ന മഹാ സൗധങ്ങള്‍, ദുബായിലെ ബുര്‍ജ് ഖലീഫ, മലേഷ്യയിലെ പെട്രോണാസ് ടവര്‍, ഷിക്കാഗോയിലെ സിയെസ് ടവര്‍, ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, പതിനെണ്ണായിരം മെഗാ വാള്‍ട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള ജലവൈദ്യുത പദ്ധതി, ലോകത്തിലെ ഏറ്റവും വലിയ ആണവനിലയമായ ജപ്പാനിലെ കാശിവാസാക്കി കരിവ ഇതെല്ലാം ഉടലെടുത്തത് എവിടെ നിന്ന്, സംശയിക്കേണ്ട മനസിന്റെ ആഴങ്ങളില്‍ നിന്ന്….

മഹാസൗധങ്ങള്‍, ആകാശത്ത് ചുറ്റി തിരിയുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍, വന്‍ നദികളെ പിടിച്ചു കെട്ടുന്ന അണക്കെട്ടുകള്‍, ദക്ഷിണേന്ത്യയിലെ കൂറ്റന്‍ ക്ഷേത്രഗോപുരങ്ങള്‍ ഇവയെല്ലാം സൃഷ്ടിച്ചത് മനശക്തി കൊണ്ടുമാത്രമാണ്. മനുഷ്യന്റെ അത്ഭുതകരമായ കണ്ടുപിടുത്തങ്ങള്‍ നോക്കൂ.

ഭൗതികശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും നേടിയ നേട്ടങ്ങള്‍ നോക്കൂ. ഇലക്ട്രോണിക് രംഗത്തെയും ബഹിരാകാശ രംഗത്തെയും അത്ഭുതകരങ്ങളായ കാല്‍വയ്പുകള്‍ നോക്കൂ. എന്തിന്, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകള്‍ വരെ മനസ്സിലാണ് ആദ്യം രൂപം കൊണ്ടത്. നിങ്ങളെപ്പോലുള്ള മനുഷ്യരുടെ ഉള്ളില്‍ നിന്നാണ് മാനവരാശിയുടെ നേട്ടങ്ങള്‍ മുഴുവനും ഉരുത്തിരിഞ്ഞത്.

ഒരു കൊച്ചു ദ്വീപിലെ മനുഷ്യര്‍, ബ്രിട്ടീഷുകാര്‍, ലോകം മുഴുവന്‍ കീഴടക്കി കോളനികള്‍ സ്ഥാപിച്ചത് മനസിന്റെ അതുല്യ ശക്തി കൊണ്ടാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറയുകയുണ്ടായി. നാളത്തെ മഹാസാമ്രാജ്യങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ മനസ്സില്‍ നിന്നാണ്. അത് എത്രയോ ശരി. മഹാസാമ്രാജ്യങ്ങളും സമ്പന്ന രാഷ്ട്രങ്ങളും രൂപം കൊണ്ടത് മനസ്സില്‍ തന്നെ. ആധുനിക കമ്മ്യൂണിസ്റ്റ് ചൈന, മാവോസെതുങ്ങിന്റെ മനസ്സിലല്ലേ ആദ്യം രൂപം കൊണ്ടത്.

കടല്‍ക്കൊള്ളക്കാര്‍ താവളമാക്കിയ സിംഗപ്പൂര്‍ ഇന്ന് സമ്പന്നതയുടെയും സുഖവാസ കേന്ദ്രമായതിന്റെയും പിന്നില്‍ പ്രധാനമന്ത്രി ലീ കുവാന്‍ യൂവിന്റെ മനസ്സിന്റെ ശക്തിയല്ലാതെ മറ്റെന്താണ്! മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും എത്രയോ മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികളുടെയും മനസ്സിലാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കൊടി ആദ്യം പാറിയത്. ഈ നേട്ടങ്ങള്‍ നമുക്ക് വെളിപ്പെടുത്തുന്ന മഹത്തായ ഒരു സന്ദേശം ഉണ്ട്; മനസ്സിന്റെ ശക്തി കൊണ്ട് നേടാനാവാത്തതായി ഒന്നുമില്ലെന്ന്.

എന്തും സൃഷ്ടിക്കാനുള്ള അത്ഭുതകരമായ കഴിവ് പ്രകൃതി മനുഷ്യ മനസ്സില്‍ അടക്കം ചെയ്തിരിക്കുന്നു. എന്നാല്‍ മനസ്സിന്റെ അപരിമിതമായ ശക്തി ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്ന മനുഷ്യര്‍ ഇവിടെ ഒരു ശതമാനം മാത്രമേ ഉള്ളൂ. ബോധമനസ്സിനെയും ഉപബോധ മനസ്സിനെയും സമന്വയിപ്പിക്കാന്‍ കഴിയുന്നവരാണ് വിജയികള്‍. തൊണ്ണൂറ്റിഒമ്പത് ശതമാനം പേര്‍ക്കും ഇതിനു കഴിയുന്നില്ല. എന്തുകൊണ്ട്? കാരണം അന്വേഷിച്ച് ചെല്ലുമ്പോള്‍ തെളിയുന്ന വസ്തുത നാം മനസ്സിന്റെ ശേഷി പ്രയോജനപ്പെടുത്തുന്നില്ല എന്നാണ്. അല്ലെങ്കില്‍ മനശക്തി ഉപയോഗിക്കാന്‍ നമുക്ക് അറിയില്ല എന്നാണ്.

ചിതറിയ സൂര്യപ്രകാശം ഒരു ലെന്‍സിലൂടെ കടത്തിവിടുമ്പോള്‍ അവ കേന്ദ്രീകരിച്ച് കടലാസും പഞ്ഞിയുമൊക്കെ കത്തുന്നത് നാം കാണാറുണ്ട്. അതുപോലെ സദാ ചിതറിയ ചിന്തകളുമായി കടിഞ്ഞാണ്‍ പൊട്ടിച്ച് പായുന്ന മനസ്സിനെ ചെറുതായൊന്ന് കേന്ദ്രീകരിക്കാന്‍ ലോകത്തിലെ തൊണ്ണൂറ്റിഒമ്പത് ശതമാനത്തിനും കഴിയുന്നില്ല എന്നതാണ് സത്യം. ആശങ്കയും ഭയവും നിറഞ്ഞ മനസ്സോടെ ജീവിതത്തിന്റെ നാല്‍ക്കവലയില്‍ നിന്ന് എങ്ങോട്ട് പോകണം എന്ന് അറിയാതെ കഴിയുന്നവരാണ് നമ്മളില്‍ ഒട്ടുമിക്ക പേരും.

കഴിഞ്ഞ കാലങ്ങളിലെ ദുരനുഭവങ്ങള്‍ നമ്മെ വേട്ടയാടുന്നു. ഭാവിയിലേക്കുള്ള അടുത്ത ചുവട് എങ്ങോട്ട് വയ്ക്കണമെന്നും എങ്ങനെ വയ്ക്കണമെന്നും അറിയില്ല. എങ്ങോട്ട് തിരിഞ്ഞാലും അബദ്ധമാകും എന്ന ആശങ്ക. വഴിയിലുള്ള ആപത്തുകളെ പറ്റി അജ്ഞാത ഭയങ്ങള്‍, മൂടല്‍ നിറഞ്ഞതുപോലെ ഭാവി അവ്യക്തം, അസ്വസ്ഥതയേറുമ്പോള്‍ സംശയവും ഭയവും മനസ്സില്‍ സമ്മര്‍ദ്ദവും നിറയ്ക്കുന്ന പല ശാരീരിക പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. രക്തസമ്മര്‍ദ്ദത്തില്‍ തുടങ്ങി ഒട്ടനേകം മാനസിക ശാരീരിക രോഗങ്ങള്‍, ഉപബോധമനസ്സില്‍ കാലാകാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് ഈ രോഗങ്ങള്‍ക്ക് എല്ലാം അടിസ്ഥാനം.

മനസ്സില്‍ നിറയുന്ന തടസ്സങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. അവ നിര്‍ഭാഗ്യങ്ങളായും ദുരന്തങ്ങളും ദുരിതങ്ങളായും മനുഷ്യനെ വേട്ടയാടുന്നു. വിജയങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. കുട്ടികളുടെ പഠനം താറുമാറാക്കുന്നു, കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ശിഥിലമാകുന്നു, സാമ്പത്തിക ബാധ്യത അനുദിനം കൂടി വരുന്നു. കടം പെരുകി പെരുകി വരുന്നു. ഇതിനെല്ലാം ഒറ്റ കാരണമേയുള്ളൂ ചിന്തയിലും വികാരങ്ങളിലും കടന്നു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍…

ഇങ്ങനെ പുരോഗതി തടസ്സപ്പെട്ട് തപ്പി തടയുന്ന മനുഷ്യര്‍ക്ക് മനശക്തി പരിശീലിക്കുന്നതിലൂടെ ഉള്ളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശരിയായ ദിശാബോധം ഉള്ളവരായി മാറാന്‍ കഴിയും. വാഹനം ഓടിക്കാനും നീന്താനും കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും പരിശീലനം ആവശ്യമാണ്. അതുപോലെ മനസ്സിനെ കേന്ദ്രീകരിച്ച് ശക്തമാക്കാനും വേണം പരിശീലനം. അനന്തമായ ശക്തിയുടെ കലവറയായ ഉപബോധ മനസ്സിനെ വരുതിയിലാക്കാന്‍ പരിശീലനം കൊണ്ട് കഴിയും.

മനസ്സ് പുതിയ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാവാം. നമുക്ക് ആവശ്യമുള്ള തൊഴില്‍, വാഹനങ്ങള്‍, സ്വത്ത്, ആരോഗ്യം, നല്ല കുടുംബ ബന്ധം, കുട്ടികളുമായി ഊഷ്മളമായ അടുപ്പം, ബിസിനസ്, വ്യവസായം, വിദേശയാത്ര, ലക്ഷ്യമെന്തുമാകട്ടെ നമ്മുടെ മനസ്സില്‍ അത് പൂര്‍ണമായും കാണാന്‍ കഴിയുമെങ്കില്‍ വ്യക്തവും നിറപ്പകിട്ടാര്‍ന്നതുമായ ചിത്രവും ബിംബവും ഉള്ളില്‍ പതിപ്പിക്കാം. പിന്നീട് വീണ്ടും വീണ്ടും ആയിരക്കണക്കിന് തവണ മനസ്സിലെ ദൃശ്യങ്ങളായി പതിപ്പിക്കാം. എങ്കില്‍ അത് യാഥാര്‍ത്ഥ്യമാകും എന്ന കാര്യം ഉറപ്പാണ്.

ഉദാഹരണമായി ഒരു വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ, മനസ്സില്‍ കാണേണ്ടത് ആ വീടിന്റെ പൂര്‍ത്തീകരിച്ച മാതൃകയാണ്. ഒരു ആര്‍ക്കിടെക്റ്റര്‍ സൃഷ്ടിച്ചെടുത്ത പൂര്‍ണമായ മാതൃക പോലെ ഓരോ മുറിയുടെയും ഫര്‍ണിച്ചറിന്റെയും മുക്കും മൂലയും അടക്കം മനസ്സില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു തെളിഞ്ഞു കൊണ്ടിരിക്കണം. കാലക്രമണത്തില്‍ ഈ ഭവനത്തില്‍ ആയിരിക്കണം നമ്മുടെ ഭാവനയിലെ താമസം. ഇങ്ങനെ ചെയ്യുമ്പോള്‍ മനശക്തി പൂര്‍ത്തീകരിക്കാന്‍ നമ്മെ സഹായിച്ചു തുടങ്ങും.

മനസ്സില്‍ പൂര്‍ത്തീകരിക്കുന്ന വീട് പുറമെ രൂപപ്പെടുത്തുന്നത് പോലെയാണ് കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുന്നതും മഹത്തായ നിര്‍മാണങ്ങള്‍, സൗധങ്ങള്‍, അണക്കെട്ടുകള്‍ രൂപംകൊള്ളുന്നതും. ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുക, ഉപബോധമനസിന്റെ പ്രവര്‍ത്തനത്തിന് ശരീരത്തിന്റെ ആകൃതി, നിറം, സൗന്ദര്യം,ആരോഗ്യം, പ്രായം, കാലം എന്നിവയുമായി ഒരു ബന്ധവുമില്ല.
ഹെലന്‍ കെല്ലര്‍, സ്റ്റീഫന്‍ ഹോക്കിങ്, കൃത്രിമ കാലുകളുമായി നൃത്തം ചെയ്ത മയൂരി സുധാചന്ദ്രന്‍, കൈകാലുകള്‍ ഇല്ലാത്ത പരിശീലകന്‍ നിക്ക് വിയൂജിസിക്… പട്ടിക നീണ്ടതാണ്.

ഇച്ഛാശക്തി എന്ന് പൊതുവേ വിളിക്കപ്പെടുന്ന മനസ്സിന്റെ ഗുണമാണ് ഏതു വൈകല്യത്തെയും മറികടന്നു മുന്നോട്ടു പോകാന്‍ നമുക്ക് ശക്തി പകരുന്നത്. മനസ്സില്‍ ഒരു ലക്ഷ്യം കാണുക… അതിലേക്ക് ഉപബോധമനസിന്റെ ഭാഷകളായ ദൃശ്യങ്ങളും വികാരങ്ങളും സമന്വയിപ്പിക്കുക, വിജയ ചിന്തകളുടെ അവബോധം ഉള്ളില്‍ സദാ സൃഷ്ടിച്ചു കൊണ്ടിരിക്കുക, സത് ചിന്തകളുടെ വിത്ത് സദാ പാകിക്കൊണ്ടിരിക്കുക, ഉപബോധമനസിന്റെ കടിഞ്ഞാണ്‍ കയ്യിലെടുക്കാനുള്ള വഴി നിങ്ങള്‍ക്ക് സ്വായാത്തമാക്കാവുന്നതാണ്.

ഉപബോധ മനസ്സിനെ വരുത്തിയിലാക്കാനുള്ള പരിശീലനം നേടുന്നതില്‍ വിദഗ്ധനായ ഒരു മനശക്തി പരിശീലകന് നിങ്ങളെ സഹായിക്കാനാവും. നിങ്ങളുടെ ജീവിതത്തിലും ജോലിയിലും ബിസിനസ്സിലും മറ്റും ഒരുപോലെ ഉജ്ജ്വല വിജയം സൃഷ്ടിക്കാന്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാമാണ് റിയല്‍ ടോക്ക് ഇന്നോവേറ്റ് മൈന്‍ഡ് പവര്‍ ട്രെയിനിങ് പ്രോഗ്രാം.
ഉപബോധ മനസ്സിന്റെ ശക്തി തിരിച്ചറിയാനും പരിശീലനത്തിലൂടെ ഭയം, സംശയം, സ്വാര്‍ത്ഥത, ദുഃഖം വിഷാദം, അസൂയ, പക, വിദ്വേഷം തുടങ്ങിയ എല്ലാ നെഗറ്റീവ് ഇമോഷന്‍സുകളെയും കുറക്കുകയും, ധൈര്യം, ശുഭാപ്തി വിശ്വാസം, സ്‌നേഹം, സന്തോഷം, സഹാനുഭൂതി എന്നീ ഇമോഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ റിയല്‍ ടോക്ക് ഇന്നോവേറ്റ് മൈന്‍ഡ് പവര്‍ ട്രെയിനിങ് പ്രോഗ്രാം നമ്മെ സജ്ജമാക്കുന്നു.

മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന സ്ഥാപനമായ റിയല്‍ ടോക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടര്‍ വിനേഷ് കുമാറാണ് ട്രെയിനിങ് നല്‍കുന്നത്. 2021 -ലാണ് കമ്പനിയുടെ പിറവി. കോഴിക്കോട് കേന്ദ്രീകരിച്ചാണ് ട്രെയിനിങ് നല്‍കി വരുന്നത്. കഴിഞ്ഞ ആറുമാസക്കാലമായി കോഴിക്കോട് അപ്പോളോ ഡിമോറ ഹോട്ടലില്‍ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്. വണ്‍ ഡേ ട്രെയിനിങ്ങാണ് നല്‍കുന്നത്.

രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് ട്രെയിനിങ്. ട്രെയിനിങ് കഴിഞ്ഞതിനു ശേഷം തൊണ്ണൂറ്ദിവസം പരിശീലനമുണ്ട്. അത് വീട്ടില്‍ പോയി ചെയ്യാന്‍ കഴിയുന്ന വിധം പരിശീലനം നല്‍കും. 13 വയസ്സിനു മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും ഈ ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ കഴിയും. നൂറുക്കണക്കിന് ആളുകള്‍ക്ക്, അവരാഗ്രഹിക്കുന്ന ജീവിതം സ്വന്തമാക്കാന്‍ റിയല്‍ ടോക്ക് ട്രെയിനിങ് സഹായിച്ചിട്ടുണ്ട്.

ഉടന്‍ തന്നെ സംരംഭകര്‍ക്ക് വേണ്ടി THE KING MINDSET എന്നൊരു പ്രോഗ്രാം തുടങ്ങുന്നുണ്ട്. ഒപ്പം തന്നെ ടീനേജേഴ്‌സിന് വേണ്ടി ലക്ഷ്യം എന്നൊരു പ്രോഗ്രാമും വുമണ്‍ എംപവര്‍മെന്റ് പ്രോഗ്രാമും തുടങ്ങുന്നുണ്ട്. ഇപ്പോള്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ട്രെയിനിങ് പ്രോഗ്രാം ഉടന്‍ തന്നെ കൊച്ചിയിലും തിരുവനന്തപുരത്തും ദുബായിലും സംഘടിപ്പിക്കാന്‍ റിയല്‍ ടോക്ക് ആലോചിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9074304149, 8089223222

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button