EntreprenuershipSuccess Story

മിലേന്റോ എന്ന ഫാഷന്‍ ലോകത്തേക്ക് വളര്‍ന്ന ശ്രാവണ്‍ കളക്ഷന്‍സ് എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍

ക്ഷമയും അര്‍പ്പണമനോഭാവവുമാണ് ഓരോ ബിസിനസ്സിന്റെയും വിജയം. കിടമത്സരം നിലനില്ക്കുന്ന ഒരു രംഗത്ത് പിടിച്ചു നില്‍ക്കുകയെന്നാല്‍ അസാധ്യ മനോധൈര്യം ആവശ്യം തന്നെ. പൊരുതി മുന്നേറാനുള്ള ഒരാളുടെ കഴിവാണ് ഏതൊരു സംരംഭവും ബഹുദൂരം സഞ്ചരിക്കാനുള്ള കാരണം. അത്തരത്തില്‍ തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് വിജയം കൈവരിച്ച വ്യക്തിയാണ് ലേഖ എസ്.

കഠിന പരിശ്രമവും അദ്ധ്യാപന രംഗത്തെ പരിചയവും കൊണ്ട് ഇന്ന് ഓഫ്ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് മിലേന്റോ എന്ന പുതു സംരംഭത്തിനു തുടക്കമിട്ടിരിക്കുകയാണ് ലേഖ. പ്രശസ്ത സിനിമ – സീരിയല്‍ താരം നിഷാ സാംരംഗ് ഉദ്ഘാടനം നിര്‍വഹിച്ച മിലേന്റോയുടെ ആദ്യ എക്‌സ്പീരിയന്‍സ് സ്റ്റോര്‍ തൃക്കാക്കരയില്‍ ആരംഭം കുറിച്ചു.

ഭര്‍ത്താവ് ഗോപകുമാറിന്റെയും മകള്‍ തീര്‍ത്ഥയുടെയും പരിപൂര്‍ണ പിന്തുണ ഈ രംഗത്ത് ലേഖയ്ക്ക് ഉണ്ട്. ബിസിനസ് തുടങ്ങിയതിനുശേഷം ബിസിനസിന്റെ നെടുംതൂണായി ലേഖയോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഭര്‍ത്താവ് ഗോപകുമാറും മകള്‍ തീര്‍ത്ഥയുമാണ്.
ചെങ്ങന്നൂര്‍ മുളക്കുഴയാണ് ലേഖയുടെ സ്വദേശം. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പോസ്റ്റ് ഓഫീസ് പരിധിയിലാണ് ഇപ്പോള്‍ താമസം. ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സജീവമാണ് ലേഖ. എന്നാല്‍ അതില്‍ ഒതുങ്ങാതെ ഇന്ന് മിലേന്റോ എന്ന ഒരു പുതിയ സംരംഭം തുടങ്ങിയിരിക്കുന്നു.

കോറോണയ്ക്കു ശേഷം സാഹചര്യങ്ങളില്‍ വന്ന മാറ്റം തന്നെയാണ് മിലേന്റോ എന്ന സംരംഭത്തിന്റെ അനിവാര്യത. ഓണ്‍ലൈനിനൊപ്പം Offline കൂടി ചേര്‍ത്ത് ഒരു ഹൈബ്രിഡ് രീതിയിലാണ് നിലവില്‍ ബിസിനസ് മുന്നോട്ടുപോകുന്നത്. മിലേന്റോയുടെ സിസ്റ്റവും പ്രോസസും ക്രഡിബിലിറ്റി, ക്വാളിറ്റി, വാല്യൂ ഫോര്‍ മണി, സര്‍വീസ് എന്നീ പില്ലറുകളിലൂന്നിയാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്.

സാരികള്‍, സെറ്റ് സാരികള്‍, കുര്‍ത്തികള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍ തുടങ്ങി സ്ത്രീ വസ്ത്ര മേഖലയിലാണ് ഇപ്പോള്‍ സംരംഭം കേന്ദ്രീകരിച്ചിരുക്കുന്നത്. തുടര്‍ന്ന് പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും കൂടിയുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കംപ്ലീറ്റ് ഫാഷന്‍ സ്റ്റോര്‍ എന്നതിലേക്ക് മാറാനാണ് ഫാഷന്‍ വിതിന്‍ എന്നര്‍ത്ഥമുള്ള മിലേന്റോ ലക്ഷ്യമിടുന്നത്.
കസ്റ്റമേഴ്‌സിനെ സംരംഭത്തോട് ഏറ്റവുമധികം ചേര്‍ത്ത് നിര്‍ത്തുക എന്നത് തന്നെയാണ് മിലേന്റോ ചെയ്യുന്നത്. മിലേന്റോ കസ്റ്റമേഴ്‌സിന് കൊടുക്കുന്ന കസ്റ്റമര്‍ കെയര്‍ ആന്‍ഡ് സര്‍വീസ് ഏവരെയും തൃപ്തിപ്പെടുത്തുന്നതാണ്.

കസ്റ്റമേഴ്‌സിന് ഡ്രസ്സുകള്‍ വേഗത്തില്‍ എത്തിച്ചു നല്‍കുന്നതിന് വേണ്ടി സ്പീഡ് ഡെലിവറി സര്‍വീസുകളാണ് ഉപയോഗിക്കുന്നത്. അത് കൃത്യമായി തന്നെ ഉപഭോക്താക്കള്‍ക്ക് എത്തിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പ്രധാനമായും പ്രമോഷനുകള്‍ നടക്കുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ മൈ ബിസിനസ് തുടങ്ങിയവയെല്ലാം ഫലപ്രദമായി ഉപയോഗിക്കുന്നു. ബിസിനസ് വളര്‍ത്തുന്നതിന്റെയും കൂടാതെ കസ്റ്റമേഴ്‌സിന് കൂടുതല്‍ പ്രിഫറന്‍സ് നല്‍കുന്നതിന്റെയും ഭാഗമായി കസ്റ്റമൈസ്ഡ് തയ്യല്‍, എംബ്രോയ്ഡ്റി തുടങ്ങി പദ്ധതികള്‍ കൂടി മിലേന്റോയില്‍ വൈകാതെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുമുണ്ട്.

ഓണം, വിഷു, ക്രിസ്മസ്, റംസാന്‍ തുടങ്ങി എല്ലാ ഫെസ്റ്റിവല്‍സിനും ചേര്‍ന്ന വസ്ത്രങ്ങള്‍ പ്രത്യേകമായി ഇവിടെ ലഭ്യമാണ് എന്നതും ഇവിടുത്തെ സവിശേഷതയാണ്. മിലേന്റോയുടെ ബ്രാന്റിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയവ ‘ഔട്ട് സോഴ്‌സിംഗ്’ ചെയ്യുന്നതിലൂടെ പ്രൊഡക്ട് ക്വാളിറ്റി, കസ്റ്റമര്‍ സര്‍വീസ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേഷന്‍, ബിസിനസ് ഡവലപ്‌മെന്റ് എന്നിവ പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നത് ലേഖ തന്നെയാണ്.

മികച്ച ക്വാളിറ്റി, മിതമായ വില എന്നിവയാണ് മിലേന്റോയുടെ മുഖമുദ്ര. എല്ലാ തരത്തില്‍പ്പെട്ട ആളുകള്‍ക്കും പറ്റുന്ന തരത്തില്‍ ബഡ്ജറ്റ് ഫ്രണ്ട്‌ലി, സെമി പ്രീമിയം, പ്രീമിയം നിരക്കിലുള്ള വസ്ത്രങ്ങള്‍ മിലേന്റോ ഒരുക്കിയിരിക്കുന്നു.

അനിയത്തി ധന്യയുടെ പ്രചോദനം വഴിയാണ് ലേഖ ഈ രംഗത്തേക്ക് കടന്നുവരുന്നത്. ഒരു വനിതാ സംരംഭക എന്ന നിലയില്‍ ലേഖയ്ക്ക് സ്ത്രീകളോട് പറയാനുള്ളത്
‘സ്ത്രീ ശാക്തീകരണം എന്ന് പറയുന്നത് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തേണ്ട ഒരു പ്രക്രിയയാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടിയാല്‍ മാത്രമേ ഒരു സ്ത്രീക്ക് ഈ സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയു. മാത്രമല്ല കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക ഭദ്രതയില്‍ സ്ത്രീയുടെ പങ്കാളിത്തം ശ്രദ്ധേയമാവാന്‍ വനിതാ സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാവേണ്ടതുണ്ട്. ഈ വിഷയത്തില്‍ സജീവമായി മിലേന്റോ തനതായ രീതിയില്‍ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.”

Milaento
Cochin University PO
Cochin 22

Customer Care No: 9388859623
Business Enquiries:8714759623

www.milaento.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button