Business ArticlesEntreprenuershipSpecial Story

കേരളത്തിലെ ആദ്യ ഫുഡ്‌ടെക് റിസര്‍ച്ച് & ഇങ്കുബേഷന്‍ സെന്ററായി FTRIC

നവകേരളത്തിന്റെ ഭക്ഷ്യ വ്യവസായ രംഗത്തെ വിപ്ലവകരമായ മാറ്റത്തിന്റെ പേരാണ് എഫ്ട്രിക്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭക്ഷണത്തെ സാങ്കേതികത്വത്തിന്റെ പിന്‍ബലത്തോടെ അവതരിപ്പിക്കുമ്പോള്‍ കേവലം ഒരു ബിസിനസ് ‘കമ്മോഡിറ്റി’ എന്നതിനപ്പുറത്ത് ഓരോ ഭക്ഷ്യ വ്യവസായിയും ഉപഭോക്താവിന്റെ ‘ഹെല്‍ത്തി ഫുഡ് പാര്‍ട്ണര്‍’ കൂടിയാണ്. ഇത്തരത്തിലുള്ള ഒരു ‘സോഷ്യല്‍ റിഫോര്‍മര്‍’ ആവുക എന്നതാണ് എഫ്ട്രിക് മുന്നോട്ടു വയ്ക്കുന്ന ‘ബിസിനസ് എത്തിക്‌സ്’.

കേവലമായ ‘മെക്കനൈസേഷന്‍’ കൊണ്ടുമാത്രം സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കു പോലും അവരുടെ അഭിരുചിക്കും അതിലുപരി ആരോഗ്യദായകവുമായ ഭക്ഷണം ഉറപ്പു വരുത്താന്‍ സാധ്യമല്ല. അവിടെയാണ്, പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത.

ഫുഡ് ഇന്നൊവേഷന്‍
Ignite, Innovate, Incubate എന്നീ ത്രയാശയങ്ങളുടെ ഏകീകരണമാണ് എഫ്ട്രിക് മുന്നോട്ടു വയ്ക്കുന്നത്. നാടിന്റെ ഭക്ഷ്യമേഖലയുടെ പ്രധാന കണ്ണികളായ ഫുഡ് പ്രോസസിങ് ഇന്‍ഡസ്ട്രികള്‍, റെസ്റ്റോറന്റുകള്‍, ഫുഡ് ഫ്രാഞ്ചൈസികള്‍, ഫുഡ് ഡെലിവറി യൂണിറ്റുകള്‍, ഫുഡ് ട്രക്ക് ബിസിനസ്സ് തുടങ്ങി എല്ലാ മേഖലയിലും ‘ഇന്നോവേഷന്‍’ സാധ്യതകള്‍ വിശാലമാണ്.

നിലവിലുള്ള പ്രൊഡക്ടുകളിലും പ്രോസസിങ്ങിലും ചെറിയ രീതിയിലുള്ള ഇന്നൊവേഷനുകള്‍ കൊണ്ടുവരാനായാല്‍ ബിസിനസ്സ് സ്‌കെയില്‍ മുകളിലേക്ക് ഉയരും. ഭക്ഷ്യ മേഖലയിലെ പുതിയ കാഴ്ചകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കുമുള്ള ഫുഡ് ടെക്കികളുടെ കണ്‍സോര്‍ഷ്യമായ എഫ്ട്രിക് ഭക്ഷ്യ സംസ്‌കരണത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സാങ്കേതിക സഹായങ്ങള്‍ക്ക് സദാ സജ്ജമാണ്.

ഫുഡ് സ്റ്റാര്‍ട്ടപ്പ്
അതിവേഗം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മേഖലയാണിത്. ചെറിയ മുതല്‍മുടക്കിനോടൊപ്പം വളരെ അടിസ്ഥാനപരമായ സാങ്കേതികത കൂടി ഉള്‍ച്ചേരുമ്പോള്‍ ബിസിനസ് വളര്‍ച്ച വേഗത്തിലാക്കുന്നു. എന്നാല്‍ കേട്ടറിവിന്റെയും വെറും അനുകരണത്തിന്റെയും പിന്‍ബലത്തില്‍ മാത്രം ഫുഡ് ബിസിനസിലേക്ക് ഇറങ്ങുന്നത് വലിയ നഷ്ടങ്ങള്‍ക്ക് സാധ്യതയൊരുക്കുന്നു.

ടെക്‌നോളജി, ഇന്നൊവേഷന്‍, മാര്‍ക്കറ്റിങ് എന്നിവ സമഞ്ചസമായി സമ്മേളിക്കുമ്പോള്‍ മാത്രമാണ് ഒരു ‘സക്‌സസ്ഫുള്‍ ഫുഡ്പ്രണര്‍’ ജനിക്കുന്നത്. ആയതിനുള്ള പഠനവും ഗവേഷണവും നടത്തുന്ന നിങ്ങളുടെ ഫുഡ് ടെക് പാര്‍ട്ണറാണ് എഫ്ട്രിക്.

ഫുഡ് ഇന്‍ക്യൂബേഷന്‍
നൂതനാശയങ്ങളുടെ പൂര്‍ത്തീകരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ അത്യന്താപേക്ഷികമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രമല്ല, എസ്റ്റാബ്ലിഷ്ഡായ ഫുഡ് ഇന്‍ഡ്‌സ്ട്രികള്‍ക്കു പോലും തങ്ങളുടെ നൂതനാശയങ്ങള്‍ വിജയിപ്പിച്ചെടുക്കുന്നതിന് സ്വന്തം സ്ഥാപനത്തില്‍ സൗകര്യമൊരുക്കുക അസാധ്യമാണ്. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങളുടെ ഇന്‍ക്യൂബേറ്ററായും എഫ്ട്രിക് പ്രവര്‍ത്തിക്കുന്നു. ഇത് കേരളത്തിന്റെ ഭക്ഷ്യ വ്യവസായ സംസ്‌കാരത്തില്‍ പുതു വിപ്ലവം തീര്‍ക്കുക തന്നെ ചെയ്യും.

ഫുഡ് എന്‍ട്രപ്രണര്‍ഷിപ്പ് കോഴ്‌സ്
ബിസിനസ്സ് ഒരു കലയാണ്. അതു സാര്‍ത്ഥകമാകുന്നത് അതിന്റെ പരിശീലനക്കളരിയിലാണ്. വിജയിച്ച സംരംഭകര്‍ നമുക്കെന്നും ആവേശമാണ്. എന്നാല്‍ പരാജയപ്പെട്ട സംരംഭകനാണ് നമ്മുടെ ഏറ്റവും വലിയ ‘സിലബസ്’.

ഫുഡ് ബിസിനസിനെ ഏറ്റവും ലളിതവും പ്രായോഗികവും മധുരമാര്‍ന്നതുമായ രൂപത്തില്‍ പരിശീലിപ്പിക്കുകയാണ് മൂന്നു ദിവസത്തെ എഫ്ട്രിക് എന്‍ട്രപ്രണര്‍ഷിപ്പ് കോഴ്‌സ്. പ്രൊഡക്ഷന്‍ എത്തിക്‌സ് മുതല്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജി വരെ ഉദാഹരണ സഹിതം ഇതില്‍ അനുഭവേദ്യമാക്കുന്നു.

ഡിപ്ലോമ/പിജി ഡിപ്ലോമ കോഴ്‌സുകള്‍
PG Diploma in Food Industry Management, PG Diploma by Research in Food Product and Development and Innovation, PG Diploma In Quality Control and Quality Assurance, Diploma in Baking Technology, Diploma in Juice and Beverages, Diploma in Traditional and Ethnic Snacks, Diploma In Food Packing and Labeling, Diploma in Milk and Milk Products, Diploma in Fresh and Frozen Food Product, Diploma in Quality Assurance And Quality Control In Food Industry എന്നിവയാണ് എഫ്ട്രിക് നടത്തുന്ന ഡിപ്ലോമ/പിജി ഡിപ്ലോമ കോഴ്‌സുകള്‍.

ഇത്രയും വിപുലവും നൂതനവുമായ കോഴ്‌സുകള്‍ കേരളത്തില്‍ തന്നെ ആദ്യമാണ്. സ്‌പെഷ്യലൈസ്ഡ് സര്‍ട്ടിഫിക്കേഷന്റെ പ്രയോജനം കരിയര്‍ രംഗത്തും ബിസിനസ് രംഗത്തും കൂടുതല്‍ അവസരങ്ങള്‍ നേടിത്തരുന്നു.

പുതുസംരംഭകര്‍ക്ക് വഴികാട്ടി
രാജ്യത്തിന്റെ ഭക്ഷ്യ സംസ്‌കരണത്തിലും സംസ്‌കാരത്തിലും പുതുയുഗം തീര്‍ക്കുന്ന എഫ്ട്രിക് നമ്മുടെ വിളിപ്പുറത്തുണ്ട്; ഖല്‍ബില്‍ തേനൊഴുകുന്ന കോഴിക്കോടിന്റെ മണ്ണില്‍. കഴിഞ്ഞ 10 വര്‍ഷമായി ഫുഡ് ടെക് കണ്‍സള്‍ട്ടന്‍സി മേഖലയിലും ഭക്ഷ്യ വ്യവസായ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ കൂടെയും പ്രവര്‍ത്തിച്ചുവരുന്ന റഫീഖ് കാവനൂരാണ് എഫ്ട്രികിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍.

ആശയങ്ങളിലെ വ്യക്തതയാണ് ഒരു സംരംഭത്തിന്റെ വിജയകാരണം. അതിനുവേണ്ട Technical & Financial Viability പഠിച്ചതിനു ശേഷമേ ഒരു പ്രോജക്ട് തുടങ്ങാവൂവെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍, പുതുസംരംഭകരോട് എഫ്ട്രിക് നിര്‍ദേശിക്കുന്നു. ലാഭ സാധ്യതയെ കുറിച്ച് വ്യക്തത വരുത്തിയതിനുശേഷം മാത്രമാണ് എഫ്ട്രിക് ഓരോ പ്രോജക്ടും ഏറ്റെടുക്കുന്നത്.

www.ftric.org
Mob: 7736773999

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button