CareerEntreprenuership

SAY YES 2 ENGLISH; മാറ്റത്തിന് ഇനി ഒരു അടിത്തറ ഏതൊരു കാര്യത്തെയും മനസ്സ് വെച്ചാല്‍ നേടിയെടുക്കാം

കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമങ്ങളുടെയും പോരാട്ടത്തിന്റെയും ഫലമാണ് വിജയം. മടിയനായ വ്യക്തിക്ക് ഒരിക്കലും നേട്ടം കൈവരിക്കാനാവില്ല. തോറ്റു പോയെന്നോ, പരാജയപ്പെട്ടെന്നോ പറഞ്ഞ് ഒരിക്കലും നല്ല സമയത്തെ നഷ്ടപ്പെടുത്തരുത്. ഏറ്റവും മനോഹരമായ രീതിയില്‍ ചിന്തിച്ചും പ്രവര്‍ത്തിച്ചും മാത്രമേ ഉയരങ്ങള്‍ കീഴടക്കാനാവൂ. ഇത്തരത്തില്‍, പ്രതിസന്ധികള്‍ തരണം ചെയ്ത്, ലഭിച്ച അവസരങ്ങള്‍ നന്നായി വിനിയോഗിച്ചു ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് സോണിയ രാജേഷ്.

കോഴിക്കോടാണ് സോണിയയുടെ സ്വദേശം. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നിന്നും ബിരുദവും ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി.’SAY YES 2 ENGLISH’ എന്ന കോഴ്‌സിലൂടെ അനേകം ആളുകളെ സോണിയ ഇന്ന് കൈപിടിച്ചുയര്‍ത്തുന്നു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി, ഓണ്‍ലൈനായി ഈ സംരംഭം വിജയകരമായ രീതിയില്‍ നടത്തി വരികയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ പലഭാഗത്തുനിന്നും ആളുകള്‍ ഈ കോഴ്‌സില്‍ ജോയിന്‍ ചെയ്യുന്നു.

നിലവില്‍ റായ്പൂരിലാണ് സോണിയ. ഇവിടെ ഓഫ്‌ലൈന്‍ ആയും കോഴ്‌സ് കൊടുക്കുന്നുണ്ട്. റായ്പൂരിലെ അള്‍ട്രാടെക് സിമന്റ് യൂണിറ്റിലെ ഹെഡായ രാജേഷാണ് ഭര്‍ത്താവ് രാജേഷ്. ഭര്‍ത്താവ്, മക്കളായ സ്‌മേര, സൂരജ് എന്നിവര്‍ സോണിയക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. ഭര്‍ത്താവിന്റെ ജോലിയുടെ ഭാഗമായി നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് ഓഫ്‌ലൈനിനെക്കാള്‍ ഓണ്‍ലൈന്‍ കോഴ്‌സിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. വാട്‌സ് ആപ്പ്, സൂം തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് പ്രധാനമായും Say Yes 2 English ന്റെ ക്ലാസുകള്‍.

ഇങ്ങനെയൊരു ആശയം മനസ്സിലേക്ക് കടന്നുവരുന്നതിനു മുന്‍പ് ബിലായിലെ ഒരു സ്‌കൂളില്‍ ടീച്ചറായി പ്രവര്‍ത്തിക്കുകയായിരുന്നു സോണിയ. കണ്ടന്റ് റൈറ്റര്‍ ആയും സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായും തന്റെ കഴിവ് തെളിവ് തെളിയിച്ച വ്യക്തിയാണ് സോണിയ. തന്റെ സ്വദേശത്ത് തന്നെ ജെ സി ഐ ഓര്‍ഗനൈസേഷനില്‍ സജീവ അംഗമായും സോണിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെ സി ഐ കല്ലായിയുടെ നേതൃത്വ നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും മൂന്ന് കൊല്ലത്തോളം ഏറ്റെടുത്ത് നടത്തുകയും ചെയ്തു. അതിലൂടെയാണ് തനിക്ക് തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ സാധിച്ചതെന്ന് സോണിയ അഭിമാനപൂര്‍വം പറയുന്നു. IELTS ട്രെയിനറായി പ്രവര്‍ത്തിക്കുന്നതിനെയാണ് ഒരു ഡ്രൈവര്‍ അവരോടെ ചോദിക്കുന്നത്, ”മേഡത്തിന് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇംഗ്ലീഷ് പറഞ്ഞു തന്നൂടെ”. ആ ചോദ്യത്തില്‍ നിന്നാണ് Say Yes 2 English പിറവിയെടുത്തത്.

കോഴിക്കോട് താമസിച്ചിരുന്ന സമയത്ത് ചെറിയൊരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി തുടങ്ങിയിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ അതിന്റെ പ്രവര്‍ത്തനം നിലച്ചു പോവുകയും തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ആളുകള്‍ക്ക് കരുത്താവുകയുമായിരുന്നു. പണം നേടുക എന്നതിലുപരി സാധാരണക്കാരുടെ ജീവിതത്തെ ഏറ്റവും നന്നായി, നല്ല രീതിയില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാനും, അവരുടെ ജീവിതത്തില്‍ നല്ലൊരു മാറ്റം കൊണ്ടുവരാനും കഴിഞ്ഞു എന്നത് തന്നെയാണ് സോണിയ തന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത്. ടാലന്റ് ഉണ്ടായിട്ടുപോലും നിരവധി സ്ത്രീകള്‍ പല മേഖലയിലേക്കും എത്തുന്നില്ല. എന്നാല്‍ അത്തരത്തിലുള്ളവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ സോണിയക്ക് ഇന്ന് സാധിക്കുന്നു.

ഒരു സ്ത്രീസംരംഭക എന്ന നിലയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക അവരെ കൈപിടിച്ചുയര്‍ത്തുക എന്നതിനാണ് സോണിയ പരമാവധി പ്രാധാന്യം കൊടുക്കുന്നത്. Say Yes 2 English ന്റെ ക്ലാസുകളില്‍ മൂന്നര വയസുള്ള കുട്ടികള്‍ മുതല്‍ പങ്കെടുക്കുന്നു. ബേസിക് ഇംഗ്ലീഷ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, മൂന്നര വയസ്സ് മുതല്‍ 8 വയസ്സ് വരെയുള്ളവര്‍ക്ക് ഫോണിട്ടിക്‌സ്, സ്റ്റോറി ടെല്ലിങ് സെക്ഷന്‍സ്, പബ്ലിക് സ്പീക്കിംഗ് എന്നിവയിലാണ് പ്രധാനമായും ക്ലാസുകള്‍ നല്‍കുന്നത്. ഇത് കൂടാതെ സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ക്ലാസുകളും നല്കുന്നു. അതില്‍ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, Grooming & Etiquettes എന്നിവയും അടങ്ങിയിരിക്കുന്നു. പ്രധാനമായും സോഷ്യല്‍ മീഡിയകളായ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെയാണ് ആളുകള്‍ Say Yes 2 English നെ അറിയുന്നത്.

ഓരോ വ്യക്തികളെയും സംബന്ധിച്ച് കഴിവ് വ്യത്യസ്തമായിരിക്കും, അതിനാല്‍ തന്നെ പലര്‍ക്കും പല രീതിയിലായിരിക്കും ക്ലാസുകള്‍ വേണ്ടിവരുന്നത്. ഓരോ വ്യക്തികള്‍ക്കും ആവശ്യമായ രീതിയില്‍ അവരുടെ സൗകര്യപ്രദമായ സമയത്തിനനുസരിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. 30 മണിക്കൂറാണ് ബേസിക് ക്ലാസുകള്‍. എന്നാല്‍, പഠിദാതാവിന്റെ ആവശ്യം അനുസരിച്ച് 60 Hour, 80 Hour എന്നിങ്ങനെ ക്ലാസുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാം.

ഒരു MSME, ISO Certified പ്രോഗ്രാമാണ് Say Yes 2 English. ICTT CERTIFICATION, IIM അഹമ്മദബാദിന്റെ Online Course for Women Empowerment, CHERIEBLAIR, TESOL/TEFL (Certification from ICTT) എന്നിവയും സോണിയ നേടിയിട്ടുണ്ട്. കൂടാതെ Say Yes 2 English നൊപ്പം മാനസിക ആരോഗ്യത്തിനു കൂടി പ്രാമുഖ്യം കൊടുക്കുന്ന HANDS TO HEART എന്ന പ്രോഗ്രാം കൂടി ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. HANDS TO HEARTന്റെ ഭാഗമായി CHAKRA HEALING, CRYSTAL HEALING, GRATTITUDE JOURNALING, E F T, LAW OF ATTRACTION WORKSHOP, HOOPONOPOLO HEALING WORKSHOP എന്നിവയും നടത്തിപ്പോരുന്നു.
നാഷണല്‍, ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരു ലൈഫ് കോച്ച് ആകുക എന്നതാണ് സോണിയയുടെ ഏറ്റവും വലിയ ലക്ഷ്യം. അതിലൂടെ നിരവധി ആളുകളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാനും അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനും കഴിയണമെന്ന് സോണിയ ആഗ്രഹിക്കുന്നു.

സാധാരണ ജനങ്ങള്‍ എല്ലായ്‌പ്പോഴും ഇംഗ്ലീഷിനെ വളരെ പേടിയോടുകൂടിയാണ് കാണുന്നത്. എന്നാല്‍ ഈ ചിന്തയുള്ളവരോട് സോണിയയ്ക്ക് ചിലത് പറയാനുണ്ട്.
”ഇംഗ്ലീഷിനെ ഒരിക്കലും പേടിക്കേണ്ട ആവശ്യമില്ല. ഏത് കാര്യവും ഉപയോഗിക്കാതിരിക്കുമ്പോള്‍ മറക്കും, അത് സ്വാഭാവികമാണ്. മറന്നുവെന്ന് കരുതി പിന്നീട് തുടങ്ങാന്‍ പറ്റില്ല എന്നില്ല. ‘Where there is a will, there is a way’. മറ്റുള്ളവരോ സാഹചര്യങ്ങളോ അല്ല നമ്മള്‍ തന്നെയാണ് നമ്മളെ നയിക്കുന്നത്. മനസ്സുവച്ചാല്‍ മാറ്റാന്‍ പറ്റാത്തതായി ഒന്നുമില്ല. മാറ്റേണ്ടത് മനസ്സിന്റെ ‘ബ്ലോക്കാ’ണ്. പിന്നെ, പ്രാക്ടീസാണ് വേണ്ടത്. ഏതൊരു കാര്യത്തെയും വെല്ലുവിളിയായി ഏറ്റെടുത്ത് അതിനെ നേരിടുക എന്നതിലാണ് വിജയം”.

Contact No: 8086677729

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button