Special StorySuccess Story

റിട്ടയര്‍മെന്റ് ജീവിതത്തില്‍ നിന്നും പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിച്ച്‌ റോസ്‌മേരി

റിട്ടയര്‍മെന്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും വെല്ലുവിളികളും കാരണം വിശ്രമ ജീവിതമാണ് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്. എന്നാല്‍ കാലഘട്ടം മാറിയതോടെ വിശ്രമജീവിതം എന്നതിലുപരി നമ്മുടെ പല ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നടത്തിയെടുക്കാനുള്ള ഒരു സമയം കൂടിയാണിത്. ഇവിടെ അത്തരത്തില്‍ പ്രയത്‌നിച്ച വനിതാ സംരംഭകയാണ് തിരുവനന്തപുരം സ്വദേശി റോസ്‌മേരി.

ജനറല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായിരുന്നു റോസ്‌മേരി. ആ സമയത്ത് തന്നെ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്ന സ്വപ്‌നം മനസ്സില്‍ ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം തന്റെ ആ സ്വപ്‌നം പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തു. ഏതു മേഖലയിലുള്ള ബിസിനസ് ആണ് ആരംഭിക്കേണ്ടത് എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല. സമൂഹനന്മ ആയിരുന്നു പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണത്തിനു മുന്‍ഗണന നല്‍കി.

‘റായ്മന്‍സ് വെല്‍നെസ്സ് ഹബ്’ എന്ന സ്ഥാപനം ആരംഭിക്കുകയും അതിലൂടെ മികച്ച ആയുര്‍വേദ ഉത്പന്നങ്ങള്‍ ന്യായമായ വിലയില്‍ വിപണിയില്‍ എത്തിക്കാനും തുടങ്ങി. അതോടൊപ്പം ആരോഗ്യമുള്ള മനസ്സും ശരീരവും ജനങ്ങളിലേക്ക് എത്താന്‍ നിരവധി ട്രെയിനിങ്ങുകളും ബോധവല്‍ക്കരണ പരിപാടികളും റോസ്‌മേരി നടത്തുന്നുണ്ട്.

വളരെ അപ്രതീക്ഷിതമായാണ് തന്റെ ജീവിതയാത്രയ്ക്കിടയില്‍ ‘മൈ ട്രെന്‍ഡ്’ ടീംമിനെ പരിചയപ്പെടുന്നത്. ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന എല്ലാ വിധികളും കൃത്യമായി പാലിച്ചുകൊണ്ട് നിര്‍മിക്കുന്ന ആയുര്‍വേദ പ്രോഡക്ടുകള്‍ കേരളമൊട്ടാകെ പരിചയപ്പെടുത്തുന്ന ബിസിനസ് ടീം ആണ് മൈ ട്രെന്‍ഡ്.

മൈ ട്രെന്‍ഡ് ടീമിന്റെ പ്രധാന ഉത്പന്നങ്ങളായ ആരോഗ്യ സൗന്ദര്യ സംരക്ഷണം, ഹോം കെയര്‍, ഓര്‍ഗാനിക് കാര്‍ഷിക സംരക്ഷണ ഉത്പന്നങ്ങള്‍, കൂടാതെ ഗുണനിലവാരമുള്ള നിേത്യാപയോഗ വസ്തുകളും റായ്മന്‍സ് വെല്‍നെസ്സ് ഹബ്-ലൂടെ റോസ് മേരി ജനങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ന് വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഉത്പന്നമാണ് ‘മില്ലറ്റ്‌സ്’ അതിന്റെ ഉപോത്പന്നങ്ങളായ റവ, കുക്കീസ്, പുട്ടുപൊടി, ദോശപ്പൊടി, ബിസ്‌ക്കറ്റ്, മുറുക്ക്, നൂഡില്‍സ്, അവല്‍ തുടങ്ങിയവയും ഏറെ പോഷകഗുണമുള്ള മുരിങ്ങയുടെ പൊടി, ക്യാപ്‌സ്യൂള്‍, എണ്ണ, സോപ്പ്, ഫേഷ്യല്‍ ക്രീം, പെയിന്‍ബാം, കാന്‍ഡി എന്നിവയും വിപണിയില്‍ എത്തിക്കുന്നുണ്ട്.

എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല റോസ്‌മേരി. വസ്ത്രമേഖലയിലും തന്റെ സംരംഭം ആരംഭിച്ചു. മികച്ച സാരി, നൈറ്റി കൂടാതെ ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം തയ്ച്ചു നല്‍കുകയും ചെയ്യുന്നു. വനിതാ സംരംഭക എന്നതിലുപരി റോസ്‌മേരി ഒരു പരിശീലക കൂടിയാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ട്രെയിനിങ് ഓണ്‍ ട്രെയിനിങ് സ്‌കില്ലിന്റെ (TOTS) ന്റെ ഭാഗം കൂടിയാണ് റോസ്‌മേരി.

അക്യുപഞ്ചര്‍, മുദ്ര തെറാപ്പി, റെയ്ക്കി എന്നിവയും വശമുണ്ട്. വിരമിക്കല്‍ ജീവിതം വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാതെ തന്റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുവാനും ഒരു സംരംഭകയായി മാറാനും റോസ്‌മേരിയെ സഹായിച്ചത് ഭര്‍ത്താവ് സി കെ രവികുമാറും മകന്‍ ആനന്ദ് രവി രാജുമാണ്. ഇവരുടെ പിന്തുണ കൂടിയായപ്പോള്‍ റെയ്മാന്‍സ് വെല്‍നസ് ഹബ് വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button