ടെക് മെറിഡിയന്‍ അക്കാദമി; ആഗോള അവസരങ്ങളിലേക്കുള്ള കവാടം

ഇന്നത്തെ ലോകത്ത്, മികച്ച കരിയര്‍ ഉറപ്പാക്കാന്‍ ബിരുദം കൊണ്ട് മാത്രം സാധിക്കില്ല. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളോടും ആഗോള നിലവാരങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയുന്ന വൈദഗ്ധ്യമുള്ള, ജോലിക്ക് തയ്യാറായ പ്രൊഫഷണലുകളെയാണ് ഇന്ന് വ്യവസായങ്ങള്‍ക്ക് ആവശ്യം ആരോഗ്യ സംരക്ഷണം മുതല്‍ ഐടി വരെ, അവസരങ്ങള്‍ അനന്തമാണ്; പക്ഷേ, ശരിയായ പരിശീലനവും സര്‍ട്ടിഫിക്കേഷനുകളും ഉള്ളവര്‍ക്ക് മാത്രം…!
മാറിവരുന്ന ലോകത്തിലേക്കാണ് ടെക് മെറിഡിയന്‍ അക്കാദമി കേരളത്തിലെ മുന്‍നിര കരിയര്‍ അധിഷ്ഠിത സ്ഥാപനങ്ങളിലൊന്നായി സ്ഥാനം പിടിച്ചിരിക്കുന്നത്. 2018 ല്‍ കോഴിക്കോട് മാങ്കാവ് ആസ്ഥാനമായി സ്ഥാപിതമായ ഈ അക്കാദമി, തൊഴിലുടമകള്‍ ആഗ്രഹിക്കും വിധം അറിവും പ്രായോഗിക പരിശീലനവും സര്‍ട്ടിഫിക്കേഷനുകളും നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് അവസരങ്ങളുടെ വലിയ ലോകം തുറക്കുകയാണ്.

2017ല്‍ കുവൈത്തില്‍ സേഫ്റ്റി ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നതിനിടെയാണ് പത്തനംതിട്ട സ്വദേശിയായ ജിനോ പൊന്നച്ചനും കോഴിക്കോട് സ്വദേശിയായ റാഷിദ് ടിപിയും കണ്ടുമുട്ടുന്നത്. അന്ന് തുടങ്ങിയ സൗഹൃദത്തില്‍ നിന്നാണ് യുവാക്കള്‍ക്ക് ജോലിസാധ്യതയുറപ്പാക്കുന്ന ‘സ്‌കില്‍ ബേസ്ഡ് അക്കാദമി’ക്ക് തുടക്കം കുറിക്കാനുള്ള തീരുമാനമുണ്ടാകുന്നത്.
തങ്ങളുടെ പ്രവര്‍ത്തനമേഖലയായ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്‌സില്‍ നിന്നായിരുന്നു 2018ല്‍ ടെക് മെറിഡിയന്‍ അക്കാദമിയുടെ തുടക്കം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അക്കാദമിയിലേക്ക് പ്രതീക്ഷകളുമായി വിദ്യാര്‍ത്ഥികളും എത്തിത്തുടങ്ങിയതോടെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്‌സിനൊപ്പം പുതിയ കോഴ്‌സുകളും ആരംഭിച്ചു. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളാണ് അക്കാദമി ഉറപ്പാക്കുന്നത്.

ഐടി മേഖലയില്‍ സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിത്ത് മെഷീന്‍ ലേണിങ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളും നല്‍കുന്നുണ്ട്. ഇവയ്ക്ക് പുറമെ കോഴ്‌സുകള്‍ അടിസ്ഥാനപ്പെടുത്തി മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പും നൂറ് ശതമാനം ജോലിയും ടെക് മറിഡിയന്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക സൗജന്യ ഹോസ്റ്റല്‍ സംവിധാനങ്ങളുമുണ്ട്. ഇവയ്ക്ക് പുറമെ ഇഗ്‌നോ, ശ്രീനാരായണ ഗുരു സര്‍വകലാശാല തുടങ്ങിയവയില്‍ നിന്നും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍, റെക്കോര്‍ഡഡ് ക്ലാസുകള്‍, അസൈന്‍മെന്റ് സപ്പോര്‍ട്ട്, മെന്റര്‍ സപ്പോര്‍ട്ട് എന്നിവയും അക്കാദമിയിലൂടെ ലഭ്യമാണ്. കോഴ്‌സുകള്‍ക്ക് അനുസൃതമായി പ്രത്യേകം തയ്യാറാക്കിയ നോട്ടുകളും ടെക്ക് മെറിഡിയനിലുണ്ട്.

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ASAP കേരള അക്രഡിറ്റേഷന്‍, ഹെല്‍ത്ത് കെയര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കേഷന്‍, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡായ NCVETയുടെ അംഗീകാരം, യുകെ, യുഎസ്എ ബോര്‍ഡുകളില്‍ നിന്നുള്ള അന്താരാഷ്ട്ര അഫിലിയേഷനുകള്‍ എന്ന് തുടങ്ങി ശക്തമായ അഫിലിയേഷനുകളാണ് ടെക്ക് മെറിഡിയന്‍ അക്കാദമിയെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വ്യത്യസ്തമായ, ഇന്നത്തെ ജോലിസാധ്യതകള്‍ക്ക് അനുയോജ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ഏക സ്ഥാപനം കൂടിയാണ് ഇന്ന് ടെക്ക് മെറിഡിയന്‍ അക്കാദമി.
ആലുവ അമ്പാട്ടുകാവില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചതോടെ കേരളത്തിലെ പ്രധാന ജില്ലകളില്‍ തങ്ങളുടെ വേരുറപ്പിക്കാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. തിയറി ക്ലാസുകളേക്കാള്‍ പ്രാക്ടിക്കല്‍ പഠന രീതിയ്ക്കാണ് അക്കാദമി ഊന്നല്‍ നല്‍കുന്നതിനാല്‍ യഥാര്‍ത്ഥ ലോകവുമായി വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഇത് സഹായകമാകും.
അംഗീകാരമുള്ള കോഴ്‌സുകളിലൂടെ അതിവേഗം ജോലിയുറപ്പാക്കുകയെന്നതാണ് ടെക്ക് മെറിഡിയന്‍ അക്കാദമിയുടെ ലക്ഷ്യം. 3,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി, പ്ലേസ്‌മെന്റ് അധിഷ്ഠിത സമീപനത്തിലൂടെ, 95%ത്തിലധികം വിജയ നിരക്കും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അക്കാദമി സ്വന്തമാക്കിയിട്ടുണ്ട്. യൂണിഫോമുകള്‍, കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ എന്നിവയ്ക്ക് പുറമെ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കായി ടെക്ക് മറിഡിയനിലുണ്ട്.
പരിചയസമ്പന്നരായ ഫാക്കല്‍റ്റികളുടെ നേതൃത്വത്തിലാണ് ഓരോ കോഴ്‌സും മുന്നോട്ടുപോകുന്നത്. ആരോഗ്യം, സുരക്ഷ, ഐടി തുടങ്ങിയ മേഖലകളില്‍ സുരക്ഷിതമായ കരിയര്‍ ഉറപ്പുനല്‍കിയും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കേഷനുകളും കൊണ്ട് യുവാക്കള്‍ക്ക് പ്രിയങ്കരമായി മാറുകകൂടിയാണ് ജിനോയുടേയും റാഷിദിന്റേയും കഠിനാധ്വാനത്തിലുയര്‍ന്ന ടെക്ക് മെറിഡിയന്‍.
🔰𝐂𝐨𝐮𝐫𝐬𝐞𝐬 𝐨𝐟𝐟𝐞𝐫𝐞𝐝:-
👉𝗚𝗲𝗻𝗲𝗿𝗮𝗹 𝗗𝘂𝘁𝘆 𝗔𝘀𝘀𝗶𝘀𝘁𝗮𝗻𝘁 (𝗚𝗗𝗔)/ 𝗡𝘂𝗿𝘀𝗶𝗻𝗴 𝗔𝘀𝘀𝗶𝘀𝘁𝗮𝗻𝘁
👉𝗛𝗼𝘀𝗽𝗶𝘁𝗮𝗹 𝗔𝗱𝗺𝗶𝗻𝗶𝘀𝘁𝗿𝗮𝘁𝗶𝗼𝗻
👉𝗗𝗶𝗽𝗹𝗼𝗺𝗮 𝗶𝗻 𝗛𝗦𝗘 𝗘𝗻𝗴𝗶𝗻𝗲𝗲𝗿𝗶𝗻𝗴/ 𝗦𝗮𝗳𝗲𝘁𝘆 𝗘𝗻𝗴𝗶𝗻𝗲𝗲𝗿𝗶𝗻𝗴
👉𝗖𝘆𝗯𝗲𝗿 𝗦𝗲𝗰𝘂𝗿𝗶𝘁𝘆/ Ethical Hacking
👉𝗔𝗿𝘁𝗶𝗳𝗶𝗰𝗶𝗮𝗹 𝗜𝗻𝘁𝗲𝗹𝗹𝗶𝗴𝗲𝗻𝗰𝗲 𝘄𝗶𝘁𝗵 𝗺𝗮𝗰𝗵𝗶𝗻𝗲 𝗟𝗲𝗮𝗿𝗻𝗶𝗻𝗴 (𝗔𝗜𝗠𝗟)




