EntreprenuershipSuccess Story

ലാഭകരമായ ട്രേഡിങ്ങിന് ശരിയായ ഗൈഡന്‍സ്; വഴികാട്ടിയായി ഫോക്കസ് ട്രേഡ് അക്കാദമി

ട്രേഡിങ്ങ് ആധുനിക കാലഘട്ടത്തില്‍ മികച്ച വരുമാന സ്രോതസുകളില്‍ ഒന്നായി മാറിയിട്ടുണ്ടെങ്കിലും, കൃത്യമായ അറിവില്ലായ്മ മൂലം ഈ മേഖലയില്‍ നിന്ന് മാറിനില്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. തട്ടിപ്പുകളോ മണിചെയിന്‍ പദ്ധതികളോ ആണ് ട്രേഡിങ് എന്ന പരമ്പരാഗത ധാരണയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍, കൃത്യമായ പഠനവും ശരിയായ വഴികാട്ടിയുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും വിജയകരമായി മുന്നേറാന്‍ കഴിയുന്ന ഒരു പ്രൊഫഷണല്‍ ബിസിനസാണ് ഇത്. ഈ യാഥാര്‍ത്ഥ്യം സമൂഹത്തിന് മുന്നില്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചുകൊടുക്കുകയാണ് കണ്ണൂര്‍ സ്വദേശിനിയായ ഡോ. ശരണ്യ രജീഷ്.

ഒരു ദന്തല്‍ സര്‍ജന്‍ എന്ന തിരക്കുപിടിച്ച പ്രൊഫഷനൊപ്പം അധിക വരുമാനം ലക്ഷ്യമിട്ടാണ് ഡോ. ശരണ്യ ട്രേഡിങ് രംഗത്തേക്ക് കടന്നുവരുന്നത്. വനിതകളുടെ സാന്നിധ്യം താരതമ്യേന കുറവായ ഈ മേഖലയില്‍, സ്വയം പഠിച്ചും കൃത്യമായ തന്ത്രങ്ങള്‍ രൂപീകരിച്ചും അവര്‍ വിജയം കൈവരിച്ചു. ഭര്‍ത്താവ് രജീഷിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെ മുന്നേറിയ ശരണ്യ, ട്രേഡിങ്ങിനെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ ആളുകളില്‍ അവബോധം വളര്‍ത്താന്‍ തുടങ്ങി. ഇതിന് ലഭിച്ച വന്‍ സ്വീകാര്യതയാണ് ‘ഫോക്കസ് ട്രേഡ് അക്കാദമി’ (Focus Trade Academy) എന്ന സംരംഭത്തിന് തുടക്കമിടാന്‍ പ്രചോദനമായത്.

അശാസ്ത്രീയമായ ഭയങ്ങള്‍ മാറ്റി നിര്‍ത്തി ആളുകളെ മികച്ച ട്രേഡര്‍മാരാക്കി മാറ്റുന്നതിലാണ് ഫോക്കസ് ട്രേഡ് അക്കാദമി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉയര്‍ന്ന ‘സക്‌സസ് റേറ്റു’ള്ള സയന്റിഫിക് സ്ട്രാറ്റജികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം, ട്രേഡിങ്ങില്‍ ലാഭം കൊയ്യാന്‍ സാങ്കേതിക വിദ്യകള്‍ പോലെ തന്നെ അത്യാവശ്യമായ ‘ഇമോഷണല്‍ സ്‌റ്റെബിലിറ്റി’ അഥവാ മാനസിക നിയന്ത്രണം വളര്‍ത്തിയെടുക്കാനും ഇവിടെ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ക്കും തിരക്കുള്ളവര്‍ക്കും വീട്ടമ്മമാര്‍ക്കും ഒരുപോലെ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്ത ഗുണനിലവാരമുള്ള ഹ്രസ്വകാല കോഴ്‌സുകളാണ് ഈ അക്കാദമിയുടെ പ്രധാന ആകര്‍ഷണം.

‘ട്രേഡിങ് ഒരു അശാസ്ത്രീയ ഭയമല്ല, മറിച്ച് അറിവോടെ ചെയ്യേണ്ട ബിസിനസ്സാണ് ‘ എന്ന സന്ദേശമാണ് ഫോക്കസ് ട്രേഡ് അക്കാദമി നല്‍കുന്നത്. പ്രത്യേകിച്ച്, വീട്ടമ്മമാര്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത നേടാനുള്ള മികച്ച മാര്‍ഗമായി ഡോ. ശരണ്യ ട്രേഡിങ്ങിനെ ചൂണ്ടിക്കാണിക്കുന്നു.

ഇന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും യു.എ.ഇയില്‍ നിന്നും നിരവധി ആളുകളാണ് ട്രേഡിങ് പഠിക്കാനായി ഈ സ്ഥാപനത്തെ സമീപിക്കുന്നത്. നിലവില്‍ കൊച്ചിയിലും യു.എ.ഇയിലും പുതിയ ശാഖകള്‍ ആരംഭിച്ച ഫോക്കസ് ട്രേഡ് അക്കാദമി, വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശരിയായ ദിശാബോധവും പിന്തുണയും നല്‍കി ആയിരക്കണക്കിന് ആളുകളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ഈ അക്കാദമിക്ക് സാധിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button