EntreprenuershipSuccess Story

ഡെലിവറി ജോലിയില്‍ നിന്ന് വിദ്യാഭ്യാസ സംരംഭകനിലേക്ക്; ഫൈസി മുഹമ്മദിന്റെ 100 കോടി ADSIN യാത്ര

ഒരു ജോലി അന്വേഷിച്ച് നടന്നിരുന്ന യുവാവില്‍ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ക്ക് കരിയര്‍ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ വഴിയൊരുക്കുന്ന വിദ്യാഭ്യാസ സംരംഭകനിലേക്കുള്ള യാത്രയാണ് കോഴിക്കോട് സ്വദേശിയായ ഫൈസി മുഹമ്മദിന്റേത്.

ട്രാവല്‍ ആന്‍ഡ് ടൂറിസം പഠനം പൂര്‍ത്തിയാക്കി ജോലി ചെയ്തിരുന്ന ഫൈസിക്ക് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടതോടെയാണ് ജീവിതം വഴിമാറിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ Flipkart, Uber തുടങ്ങിയ സ്ഥാപനങ്ങളില്‍ ഡെലിവറി ജോലി ചെയ്യേണ്ടി വന്നു. വാഹനാപകടവും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിട്ടെങ്കിലും അവിടെ നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല.

‘ഒരു ജോലി എന്നെ രക്ഷിക്കണമെന്നില്ല; എന്റെ കഴിവുകള്‍ ഉപയോഗിച്ച് എനിക്ക് തന്നെ ഒരു വഴി സൃഷ്ടിക്കാം’ എന്ന ചിന്തയാണ് പിന്നീട് അദ്ദേഹത്തെ ഡിജിറ്റല്‍ മേഖലയിലേക്കും ഫ്രീലാന്‍സിംഗിലേക്കും എത്തിച്ചത്. ചെറിയ പ്രോജക്ടുകളില്‍ നിന്ന് ആരംഭിച്ച യാത്ര സ്വന്തം സംരംഭത്തിലേക്കും പിന്നീട് ADSIN Educational Institute ലേക്കും വളര്‍ന്നു.

ഇന്ന് Digital Marketing, Creative Designing, Video Editing, AI തുടങ്ങിയ മേഖലകളില്‍ Career-Oriented Training നല്‍കുന്ന സ്ഥാപനമായി ADSIN വളര്‍ന്നിരിക്കുകയാണ്. ‘Course അല്ല, Career ആണ് ലക്ഷ്യം’ എന്ന ആശയത്തിലാണ് ADSIN മുന്നോട്ട് പോകുന്നത്. പഠനം, പ്രാക്ടീസ്, പോര്‍ട്ട്‌ഫോളിയോ, Freelancing, Job, Entrepreneurship എന്നിവയെ ഒരുമിച്ചുള്ള Career Journey ആക്കുകയാണ് ലക്ഷ്യം.

5,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയ ADSIN, 300ലധികം പേരെ സംരംഭകരാക്കാനും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നേടിക്കൊടുക്കാനും കഴിഞ്ഞതായി സ്ഥാപനം വ്യക്തമാക്കുന്നു.

അടുത്ത ഘട്ടത്തില്‍ ADSIN നെ Digital Skills, AI, Entrepreneurship, Freelancing, Personal Branding, Business എന്നിവ ഒരുമിച്ച് പഠിക്കാനും പരീക്ഷിക്കാനും കഴിയുന്ന Next Generation Career Ecosystem ആക്കുകയാണ് ഫൈസിയുടെ ലക്ഷ്യം.

ഒരു കാലത്ത് ജോലി തേടിയ യുവാവ് ഇന്ന് മറ്റുള്ളവര്‍ക്ക് സ്വന്തം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പഠിപ്പിക്കുന്ന സംരംഭകനായി മാറിയിരിക്കുന്നു. അതാണ് ഫൈസി മുഹമ്മദിന്റെ ADSIN യാത്രയുടെ യഥാര്‍ത്ഥ മാറ്റം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button