EntreprenuershipSuccess Story

പ്രാര്‍ത്ഥന പോലെ വിശുദ്ധമായ മെഴുകുതിരി വര്‍ണങ്ങള്‍ ഒരുക്കി നിച്ചൂസ് കാന്‍ഡില്‍ ഡെക്കര്‍

”ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നന്ന്
ഒരു ചെറിയ മെഴുകുതിരി കൊളുത്തുന്നതാണ്” – കണ്‍ഫ്യൂഷ്യസ്

ഇന്ന് ഏതൊരു ഫങ്ഷനിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മെഴുകുതിരികള്‍ മാറിയിരിക്കുന്നു. സുഗന്ധം പരത്തുന്ന മെഴുകുതിരി മുതല്‍ ചിത്രങ്ങളും വാചകങ്ങളും വചനങ്ങളും ആലേഖനം ചെയ്ത മെഴുകുതിരികള്‍ വരെ വിപണിയില്‍ സുലഭമാണ്. ഇവന്റുകള്‍, ഹോട്ടലുകള്‍ മുതല്‍ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന മെഴുകുതിരികളുടെ വരെ നീണ്ടനിര ഒരുവശത്ത് നിറയുമ്പോള്‍ ഒരെണ്ണത്തിന് കുറഞ്ഞത് ആയിരം രൂപ നിരക്കിലാണ് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യപ്പെടുന്നത്.

ഒറ്റമാത്രയില്‍ തന്നെ ആളുകളെ ആകര്‍ഷിക്കുന്ന മെഴുകുതിരികള്‍ കമ്പനികള്‍ക്ക് മാത്രമല്ല, വാണിജ്യ അടിസ്ഥാനത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ആളുകളിലേക്ക് എത്തിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് എറണാകുളം സ്വദേശിനിയായ ബിന്‍സി തന്റെ സംരംഭമായ നിച്ചൂസ് കാന്‍ഡില്‍ ഡെക്കറിലൂടെ.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി മെഴുകുതിരി നിര്‍മാണ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ബിന്‍സി ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ഏതാണ്ട് ആയിരത്തി അഞ്ഞൂറിനോടടുത്ത് മെഴുകുതിരികള്‍ നിര്‍മിച്ചു കഴിഞ്ഞു. വിവാഹശേഷം റിട്ടേണ്‍ ഗിഫ്റ്റിന്റെ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന ആഗ്രഹമാണ് ബിന്‍സിയെ മെഴുകുതിരി നിര്‍മാണത്തിലേക്ക് എത്തിച്ചത്.

ഇന്ന് ഇന്ത്യയ്ക്ക് അകത്തു മാത്രമല്ല, വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നിച്ചൂസ് കാന്‍ഡില്‍ ഡെക്കറില്‍ നിന്ന് മെഴുകുതിരികള്‍ എത്തുന്നുണ്ട്. കുടുംബം, ബിസിനസ് എന്നതിനൊപ്പം തന്റെ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകാന്‍ ബിന്‍സി ശ്രദ്ധിക്കുന്നുണ്ട്. എംബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ബിന്‍സിക്ക് എല്ലാത്തിനും പിന്തുണ നല്‍കാന്‍ ഭര്‍ത്താവും കുടുംബവും പിന്നില്‍ തന്നെയുണ്ട്.

യാതൊരു മുന്‍പരിചയവും ഇല്ലാതെയിരുന്ന ഒരു മേഖലയിലേക്ക് സ്വന്തം താല്പര്യത്തെ മുന്‍നിര്‍ത്തി മാത്രമാണ് ബിന്‍സി ഇറങ്ങിത്തിരിച്ചത്. തുടക്കകാലത്ത് ചില തിരിച്ചടികള്‍ ഉണ്ടായെങ്കിലും തളരാന്‍ തയ്യാറാകാത്ത മനസ്സും വിജയിക്കണമെന്ന തീരുമാനവുമാണ് ഈ സംരംഭകയെ മുന്നോട്ട് നയിച്ചത്. അങ്ങനെ സ്വന്തം ക്രിയേറ്റിവിറ്റിയും കസ്റ്റമറിന്റെ താല്‍പര്യവും ചേര്‍ത്ത് ബിന്‍സി തന്റെ സംരംഭത്തിന് പുതിയ മുഖം സമ്മാനിച്ചു.

ഇന്ന് ഈ സംരംഭക തയ്യാറാക്കുന്ന 20ലധികം ഡിസൈനുകള്‍ ബിന്‍സിയുടെ തന്നെ നിരീക്ഷണത്തില്‍ നിന്നും അറിവില്‍ നിന്നും ഉടലെടുത്തവയാണ്. ബള്‍ക്ക് ഓര്‍ഡറുകള്‍ പോലും ഒറ്റയ്ക്ക് ചെയ്തു നല്‍കുന്ന ബിന്‍സി തന്റെ സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയുടെ സഹായത്തോടെയാണ്.

മെഴുകുതിരി നിര്‍മാണത്തെ കുറിച്ചുള്ള അറിവ് ആളുകളിലേക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള വര്‍ക്ക്‌ഷോപ്പുകളും ട്യൂട്ടോറിയല്‍ ക്ലാസുകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ബിന്‍സി.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബിന്‍സി, നിച്ചൂസ് കാന്‍ഡില്‍ ഡെക്കര്‍
+91 90484 33260

https://www.instagram.com/nichuz_candle_decor_/?igshid=ZDdkNTZiNTM%3D

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button