EntreprenuershipSpecial StorySuccess Story

Navajeevan Naturopathy & Ayurvedic Wellness Center; രോഗമുക്തിയും പൂര്‍ണ ആരോഗ്യവും നവജീവനിലൂടെ

ആരോഗ്യമാണ് മനുഷ്യന്റെ നിലനില്‍പിന് ആധാരം. രോഗമുക്തിയും പൂര്‍ണ ആരോഗ്യവും സ്വയം ശ്രദ്ധയിലൂടെയും പരിപാലനത്തിലൂടെയും ആര്‍ജിച്ചെടുക്കേണ്ടതാണ്. സമഗ്രമായ ആരോഗ്യപരിരക്ഷയെ ലക്ഷ്യം വച്ചു കൊണ്ട് തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ പനവൂര്‍ വയ്യക്കാവില്‍ പ്രശ്‌സ്തമായ അരുവിപ്പുറം ക്ഷേത്രത്തിനടുത്തുള്ള മനോഹരമായ പുഴയുടെ തീരത്ത് ആരംഭിക്കുന്ന Navajeevan Naturopathy and Ayurvedic Wellness Center കേരളത്തിന് തന്നെ പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.

തന്റെ പ്രകൃതിചികിത്സാ പഠന കാലത്തിനു ശേഷം പാളയത്ത് ഒരു ഒറ്റമുറിയില്‍ ക്ലിനിക് ആയിട്ടായിരുന്നു Dr. നിസാമുദ്ദീന്‍ (Senior Naturopath Govt. of India) നവജീവന്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് 2012 ല്‍ കരകുളത്ത് സ്വന്തം വീടിനടുത്തായി എട്ട് കിടക്കകളുള്ള സ്ഥാപനമായി അത് മാറി. അതിനുശേഷം 2014 ല്‍ കേശവദാസപുരത്ത് 23 കിടക്കകളോടു കൂടിയ ഹോസ്പിറ്റലായി മാറി. നിലവില്‍ അവിടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതും. ചിട്ടയായ രീതിയിലുള്ള പ്രകൃതിചികിത്സയും സജ്ജരാക്കപ്പെട്ട ചികിത്സകരും നവജീവന്‍ എന്ന സ്ഥാപനത്തിന്റെ വിജയത്തിലേക്കുള്ള പ്രധാന ഘടകങ്ങളായിരുന്നു. ഇന്നതിനെ കൂടുതല്‍ മികച്ച രീതിയില്‍, കൂടുതല്‍ സൗകര്യങ്ങളോടെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍ നിസാമുദ്ദീന്‍.

ശാരീരികവും മാനസികവുമായ ആശ്വാസം ആഗ്രഹിക്കുന്നവര്‍ക്ക് ചെറുതും വലുതും മികവുള്ളതുമായ ചികിത്സാ പാക്കേജുകളാണ് പുതിയ പദ്ധതിയിലൂടെ നല്‍കുന്നത്. രോഗികളുടെ മാനസികോല്ലാസത്തെ പരുവപ്പെടുത്തുന്ന രീതിയിലുള്ള അന്തരീക്ഷവും കിഡ്‌സ് പാര്‍ക്ക്, മിനി ജിം ഹാള്‍, യോഗ ഹാള്‍, ഫിസിയോ തെറാപ്പി സെന്റര്‍, എല്ലാ മതസ്ഥര്‍ക്കും പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യങ്ങള്‍, കൃഷിസ്ഥലം, വിനോദത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

ഒരേസമയം 40 പേരെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള റൂമുകള്‍, വില്ലകള്‍, ട്രീ ഹൗസുകള്‍, ചെറിയ രീതിയിലുള്ള കുടിലുകള്‍ തുടങ്ങി ആകര്‍ഷണീയമായ സൗകര്യങ്ങളോടെയാണ് ഇതാരംഭിക്കുന്നത്. കൂടാതെ, ഔഷധ സസ്യങ്ങളോടുകൂടിയുള്ള പ്രകൃതിദത്ത ചികിത്സകളും മസാജ്, അക്യുപങ്ചര്‍, എക്‌സര്‍സൈസ്, യോഗാ തെറാപ്പി, ബോണ്‍ സെറ്റിംഗ് തെറാപ്പി, ആരോഗ്യം വീണ്ടെടുക്കാനുള്ള ഭക്ഷണക്രമം, ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള കൗണ്‍സിലിംഗ് എന്നിവയെല്ലാം ഉള്‍പ്പെട്ട ചികിത്സാരീതികളുമാണ് ഇവിടെ പിന്തുടരുന്നത്.

ഗുരുതരമായ രോഗാവസ്ഥയിലുള്ളവരാണ് രോഗശമനത്തിനായി പ്രകൃതിചികിത്സയെ സമീപിക്കാറുള്ളത്. അതില്‍ 90-95 ശതമാനം ആളുകള്‍ക്കും രോഗശമനം നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും ഡോ. നിസാമുദ്ദീന്‍ പറയുന്നു. ശരീരത്തിലെ സ്വയം സംവിധാനങ്ങളുപയോഗിച്ചുകൊണ്ട് പ്രവര്‍ത്തന സജ്ജമാക്കുകയാണ് പ്രകൃതി ചികിത്സ. മറ്റുള്ള ചികിത്സാരീതികളില്‍ നിന്നും വ്യത്യസ്തമായി മരുന്നുകളില്ലാത്ത ചികിത്സയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. യാതാരു മരുന്നുകളും ഉപയോഗിക്കാത്തതു കൊണ്ട് തന്നെ ഈയൊരു ചികിത്സാ രീതിയിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സ്വന്തം ജ്യേഷ്ഠനുണ്ടായിരുന്ന രോഗം പ്രകൃതി ചികിത്സയിലൂടെ ഭേദപ്പെട്ടത് ഡോക്ടര്‍ നിസാമുദ്ദീന്റെ ജീവിതത്തിലെ നേരിട്ടുള്ള അനുഭവം കൂടിയായിരുന്നു. പ്രകൃതി ചികിത്സയിലേക്ക് അദ്ദേഹത്തെ നയിച്ച കാരണവും ഇത് തന്നെയാണ്.

അതികഠിനമായ നട്ടെല്ല് സംബന്ധമായ രോഗമുള്ളവരിലും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ജീവിതശൈലീരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഏറ്റവും മികച്ച ചികിത്സാരീതികളാണ് ‘Navajeevan Naturopathy and Ayurvedic We-llness Center’ നല്‍കുന്നത്. ഹാര്‍ട്ട് ബ്ലോക്ക് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഓപ്പറേഷന്‍ ഇല്ലാതെ തന്നെ ഭേദമാകുന്നുണ്ടെന്ന് ധാരാളം അനുഭവസ്ഥരും പറയുന്നു.

മനുഷ്യര്‍ എപ്പോഴും ഒരു സമീകൃതമായ ജീവിത രീതിയായിരിക്കണം പിന്തുടരേണ്ടത്. എന്നാല്‍ മാത്രമേ ആരോഗ്യം മെച്ചപ്പെട്ട രീതിയില്‍ നിലനില്‍ക്കുകയുള്ളു. ഇന്ന് ഭൂരിഭാഗം ആളുകളും തിരക്കുപിടിച്ച അവസ്ഥയിലാണ്. നിരന്തരമായി നാം ശ്രദ്ധയര്‍പ്പിക്കേണ്ട ഒരു കാര്യമാണ് അവനവന്റെ ആരോഗ്യം. തുടര്‍ച്ചയായുള്ള നമ്മുടെ ശ്രദ്ധ മാറുമ്പോള്‍ ശരീരവും അതിനോട് പ്രതികരിച്ചു തുടങ്ങും.

2010 ല്‍ പാളയത്ത് ചെറിയൊരു ക്ലിനിക്കായി ആരംഭിച്ച നവജീവന്‍ പുതിയ തുടക്കവുമായി മുന്‍പോട്ടു പോവുകയാണ്. ഡോ. നിസാമുദ്ദീന്റെ ഒരു സ്വപ്‌നസാക്ഷാത്കാരവും കൂടിയാണിത്. കേരളത്തിലുടനീളം ബദല്‍ ചികില്‍സക്ക് ഒരു ശക്തമായ സാന്നിധ്യമുണ്ടാക്കാന്‍ നവജീവന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിക്കുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ നെടുമങ്ങാട് അരുവിപ്പുറത്ത് ആരംഭിക്കുന്ന Navajeevan Naturopathy and Ayurvedic Wellness Centerനു സക്‌സസ് കേരളയുടെ എല്ലാ ഭാവുകങ്ങളും നേരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button